Friday, January 11, 2008

വിവാഹം

പെണ്ണ്‌ സുന്ദരിയായിരിക്കണം..
മുടി പനങ്കുലപോലെ. കലാകാരിയായിരിക്കണമെന്ന്‌ നിര്‍ബന്ധമുണ്ട്‌.
വാനമ്പാടിയല്ലെങ്കില്‍ നൃത്തമറിയണം. എഴുത്തുകാരി വേണ്ട. അവളുടെ മനോലോകത്തിനറ്റം പിടികിട്ടാതെ വന്നാലെ എന്ന പേടിയാണ് .....
സര്‍ക്കാരുദ്യോഗസ്ഥ അതും ഉയര്‍ന്ന റാങ്കില്‍. അഞ്ചക്ക ശമ്പളമാണ്‌ കൂട്ടിയെടുക്കുന്നത്‌..
സ്‌ത്രീധനം പണമായിട്ടൊന്നും പറയണ്ട. കാറും, പവന്‍ നൂറില്‍ കുറയാതെയും...
വരനു സമ്മാനിക്കുന്ന വീട്‌ സിറ്റിയിലാവണമെന്നു കടും പിടുത്തമില്ല. യാത്രാ സൗകര്യത്തിന്‌ റോഡരുകിലായാലും മതി.
അവസാനമായി ദല്ലാളിനോടൊരു വാക്ക്‌ - എന്റെ അഴുക്കുപുരണ്ട പണിയും കമ്പനിയില്‍ ഏതു സമയത്തും ലോക്കൗട്ട്‌ വരാവുന്ന കാര്യവും പെണ്‍വീട്ടുകാരില്‍ നിന്നും മറച്ചുപിടക്കുന്നതിലാണ്‌ നിങ്ങളുടെ മിടുക്ക്‌. പറഞ്ഞുറപ്പിച്ച കമ്മീഷന്‍ തുക കുറയുമെന്നു കരുതണ്ട.
അവള്‍ വരുതിയിലായിട്ടുവേണം എനിക്കു ജീവിച്ചു തുടങ്ങുവാന്‍...

(ദേശാഭിമാനി വരാന്തപതീപ്പില്‍ പ്രസിദ്ധീകരീച്ചത്)

10 comments:

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

പെണ്ണ്‌ സുന്ദരിയായിരിക്കണം..
മുടി പനങ്കുലപോലെ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തല്ലൂകിട്ടുമ്പോഴെങ്കിലും പറയണേ

sree said...

ഭാര്യവീട്ടില്‍ പരമസുഖം...ദിനമൊട്ടുകഴിഞ്ഞാല്‍ പട്ടിക്കു സമം....:)

അരുണ്‍കുമാര്‍ | Arunkumar said...

ഇത്രയും വലിയ സ്വപ്നം കാണാന്‍ കലാം സാറ് പോലും പറഞ്ഞിട്ടില്ല...

ഉപാസന | Upasana said...

ഇയാള്‍ ആള് ശരിയല്ല
:)
ഉപാസന

ഏ.ആര്‍. നജീം said...

ഹാ..പഷ്ട് .. സുനിലേ ആ ടെലിഫോണ്‍ നമ്പറും ഈമെയില്‍ ഐഡിയും ഒന്ന് താ... ഈ പറഞ്ഞതൊക്കെ ആവശ്യത്തില്‍ അധികമുള്ള ഒരു പെണ്ണ് ഞങ്ങളുടെ അടുത്തുണ്ട് ഒന്നാലോചിക്കാനാ...രണ്ട് കുറവുമാത്രമേ ആ കുട്ടിക്കുള്ളൂ...

തലക്കല്പം സ്ഥിരതയും പിന്നെ ഒരു കാലിന് ഒരല്പം നീളക്കുറവും..

എന്താ ആലോചിക്കട്ടെ..... :)

മൈന said...
This comment has been removed by the author.
മൈന said...

പ്രിയ സുഹൃത്തുക്കളെ
വിവാഹം സുനിലിന്റെ സ്വപ്‌നമല്ല. പരസ്യവുമല്ല. ഇതൊരു കഥയാണ്‌ .ലേബല്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. ചിലരുടെയെങ്കിലും മനസ്സിലെ ചിന്തകളെ കഥയാക്കി എന്നുമാത്രം. അതിന്‌ 'ഇയാള്‍ ആള് ശരിയല്ല'
എന്നു പറഞ്ഞിട്ട്‌ എന്തുകാര്യം.

അരുണ്‍കുമാര്‍ | Arunkumar said...

കമന്റ് എല്ലാം കഥയിലെ നായകനെ പറ്റിയല്ലേ...

jo said...

sunil ezhuthiyirukunnathu oru samoohikika avasthayanu athu thamasayay edukkaruthu koottukare.........
adheham viral choondiyath athilekaanu.. athu ellavarum kanuvin..