Sunday, February 3, 2008

മഞ്ഞ പേസ്റ്റ്‌

പ്രീഡിഗ്രി പഠനകാലത്ത്‌ ഒരു പെരുന്നാളവധിക്ക്‌ അമ്മായിമാരുടെ മക്കളും എന്റെ കളിക്കൂട്ടുകാരുമായ മുജീബും ഷമീറുമൊത്ത്‌ പരിചയമില്ലാത്ത നാട്ടിലൂടെ കേട്ടറിവുവെച്ച്‌ ഒരു ടൂര്‍...
തൃശൂര്‌ ചെന്നിറങ്ങിയപ്പോള്‍ ഉച്ച കഴിഞ്ഞ്‌ മൂന്നുമണി നേരം. ഒരു ഹോട്ടലില്‍ നിന്നും ചോറും ബീറ്റ്‌റൂട്ട്‌ തോരനുമാണ്‌ ആകെ കിട്ടിയത്‌...വിളന്നു പൊരി‌ഞ്ഞതിനാല്‍ തൂവെള്ള ചോറില്‍ വയലറ്റ്‌ തോരന്‍ കുഴച്ചും വയര്‍ നിറച്ചുണ്ടു.
തൃശൂരില്‍നിന്നും പീച്ചിയിലേക്ക്‌-പിറ്റേന്ന്‌ മലമ്പുഴയ്‌ക്ക്‌. മലമ്പുഴ നിന്നും പാലക്കാടുവഴി മേട്ടുപ്പാളയം ചുരം കയറി ഊട്ടിയിലെത്തി. ബോട്ടാണിക്കല്‍ ഗാര്‍ഡനും തടാകവും ചുറ്റിക്കറങ്ങി. രാത്രി ഊട്ടിയുടെ കൊടും തണുപ്പില്‍ വിറച്ച്‌ ബസ്റ്റാന്റില്‍ കഴിച്ചുകൂട്ടി. തെരുവില്‍ തീകൂട്ടിയതിനരികെ നിന്ന്‌ തണുപ്പകറ്റി. സുല്‍ത്താന്‍ ബത്തേരി വഴി കണ്ണൂര്‍ക്കുള്ള ബസ്സ്‌ പുലര്‍ച്ചെ നാലുമണിക്കാണ്‌.

കൗമാരപ്രായത്തിലുള്ള ഞങ്ങള്‍ മുന്നു പയ്യന്‍മാരെ 'നോട്ടമിട്ട്‌ ' 'വട്ടമിട്ട്‌ ' കൊച്ചിന്‍ ഹനീഫയുടെ പ്രകൃതമുള്ള മദ്ധ്യവയസ്‌ക്കനായ മലപ്പുറം ഹാജിയാരുടെ ഭാവമുള്ള ഒരാള്‍ വന്ന്‌ സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു.
"മക്കളേ ഹോട്ടലിലേക്കു വരുന്നോ..റൂമുണ്ട്‌..കമ്പിളിയുണ്ട്‌...കൂടെ കിടക്കാം...ജീപ്പില്‍ പോകാം നമുക്ക്‌. രാവിലത്തെ വണ്ടിക്ക്‌ സമയമാവുമ്പോ ഇവിടെ കൊണ്ടിറക്കാം."
ഊട്ടിയിലെ തെരുവിലെ കനത്ത തണുപ്പില്‍ നിന്നും കമ്പിളിക്കുള്ളിലേക്കുള്ള ക്ഷണം പ്രലോഭനമായതാണ്‌...പക്ഷേ ഷമീര്‍ വിലങ്ങു തടിയായി നിന്നു. തണുത്തു വിറങ്ങലിച്ചുള്ള
നില്‍പ്പിലും ചൂടുള്ള വാഗ്‌ദാനങ്ങള്‍ അവന്‍ പുറംകൈകൊണ്ടു തട്ടിക്കളഞ്ഞു.
"കുണ്ടന്‍ പണിക്കാണോ അയാള്‍ വിളിച്ചത്‌ ..." യാത്രാനുഭവം കേട്ട സുഹൃത്തുക്കള്‍ കളിയാക്കി. "പോയാല്‍ ബ്ലേഡുകൊണ്ട്‌ നിങ്ങളുടെ മൂലമയാള്‍ ചീന്തുമായിരുന്നു.."
"ഹൊ" ഓര്‍ക്കാന്‍ വയ്യ.
നാലുമണിക്ക്‌ കണ്ണൂര്‍ ബസ്സില്‍ കയറി തണുപ്പില്‍ കൂനിപ്പിടിച്ചിര ന്നു. യാത്രയില്‍ ഷമീറിന്‌ വയറു വേദന തുടങ്ങി. ഗൂഡല്ലൂര്‍ ബസ്റ്റാന്റാന്റിലെത്തിയപ്പോള്‍ നേരം പുലര്‍ന്നിരുന്നു. ഷമീര്‍ ധൃതിവെച്ച്‌ ടോയ്‌ലെറ്റിനടുത്തേക്കോടി. കക്കൂസുകള്‍ക്കു മുമ്പില്‍ ക്യൂവാണ്‌. വാതില്‍ തുറന്ന്‌ ഒരാള്‍ പുറത്തിറങ്ങുന്നതുകണ്ട്‌ അവന്‍ മറ്റുള്ളവരോട്‌ ദയനീയമായി കെഞ്ചി.
"അര്‍ജന്റാണ്‌. ഞാന്‍ കയറട്ടേ"
ക്യൂവില്‍ നിന്ന എല്ലാവര്‍ക്കും ഒറ്റ മറുപടിയായിരുന്നു. "ഞങ്ങള്‍ക്കും അര്‍ജന്റാണ്‌."
മുറുക്കം അയഞ്ഞ്‌ ആശ്വാസം കിട്ടാന്‍ ഇനി എത്രനേരം ഇറുക്കി പിടിച്ചോണ്ടു ല്‍ക്കണം. അധികനേരം കഴിഞ്ഞില്ല. ഇറുക്കമയഞ്ഞ്‌ 'മഞ്ഞ പേസ്റ്റ്‌ ' കാലിലൂടെ പാന്റു നനച്ച്‌ ഒലിച്ചിറങ്ങാന്‍ തുടങ്ങി...

7 comments:

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

കൗമാരപ്രായത്തിലുള്ള ഞങ്ങള്‍ മുന്നു പയ്യന്‍മാരെ നോട്ടമിട്ട്‌ വട്ടമിട്ട്‌ കൊച്ചിന്‍ ഹനീഫയുടെ പ്രകൃതമുള്ള മദ്ധ്യവയസ്‌ക്കനായ മലപ്പുറം ഹാജിയാരുടെ ഭാവമുള്ള ഒരാള്‍ വന്ന്‌ സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു

പോങ്ങുമ്മൂടന്‍ said...

:)

കണ്ണൂരാന്‍ - KANNURAN said...

പാവം ഷമീര്‍...

sivakumar ശിവകുമാര്‍ said...

വന്നു ...വായിച്ചു....

awsuresh@gmail.com said...

മലയാളബ്ലോഗിലാദ്യമായി ആത്മകഥാംശമുള്ള നോവല്‍. സന്ദര്‍ശിക്കുക www.rathisukam.blogspot.com

ദ്രൗപദി said...

തുറന്നെഴുത്ത്‌ കൊള്ളാം...
ആശംസകള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പാവം...പാവം,,.