Sunday, March 2, 2008

പ്രലോഭനം

കുടുംബ മാസികയുടെ പുതിയ ലക്കത്തില്‍ അടിവസ്‌ത്രങ്ങളെക്കുറിച്ചുള്ള ഫോട്ടോഫീച്ചര്‍ കണ്ടപ്പോള്‍ അയാള്‍ക്ക്‌ ഓക്കാനം വന്നു. അതി പരിചയത്തിന്റെ മടുപ്പകറ്റി ദാമ്പത്യത്തിന്റെ സൗരഭ്യമെന്നും നിലനിര്‍ത്താമെന്നു പറഞ്ഞാണ്‌ ഫീച്ചര്‍ ആരംഭിക്കുന്നത്‌. അന്നു രാത്രി ഭാര്യയുമായി ശയിക്കാനൊരുങ്ങുമ്പോള്‍ അനുഭവപ്പെട്ട പുതുമണം അടിവസ്‌ത്രങ്ങളുടേതായിരുന്നു. പുതിയ ബ്രേസിയറിന്റെയും പാന്റീസിന്റെയും ഇലാസ്‌തിക്‌ അലോസരപ്പെടുത്തിയപ്പോല്‍ അയാളവളില്‍ നിന്നും വേര്‍പെട്ട്‌ തുള്ളല്‍പനി പിടിച്ചതുപോലെ ചുരുണ്ടു കിടന്നു. ഭാര്യ അയാള്‍ക്കരികെ കനല്‍കെടാതെയും....
പിറ്റേന്ന്‌, ബീച്ചില്‍ കാമുകിയെ ചേര്‍ത്തു പിടിച്ചു നടക്കുമ്പോള്‍ അവളുടെ മാറിടത്തിന്റെ മൃദുത്വം അയാളുടെ തോളിലമര്‍ന്നു. അടിവസ്‌ത്രം ഉപേക്ഷിച്ച ഇവള്‍ കാലം ആവശ്യപ്പെടുന്ന മാറ്റം എത്രപെട്ടെന്നാണ്‌ മനസ്സിലാക്കുന്നത്‌.
വില്‍പ്പന കുറയുന്ന കമ്പനികളുടെ പ്രലോഭനങ്ങളില്‍ മുങ്ങി ലേഖകന്മാര്‍ തയ്യാറാക്കുന്ന ഫോട്ടോഫീച്ചര്‍ വായിച്ചും, ടി. വി. യിലെ പരസ്യം കണ്ടു ഭ്രമിച്ചും പാവം വീട്ടമ്മമാര്‍ ഭര്‍ത്താവിനെ വശീകരിക്കാന്‍ പുതിയ അടിവസ്‌ത്രങ്ങള്‍ വാങ്ങിയണിയും...അടിവസ്‌ത്രങ്ങള്‍ പഴഞ്ചന്‍ ആശയമാണെന്ന്‌ ഭാര്യയോടു പറയണം. അവള്‍ക്കു തിരിയുമോ എന്തോ?

6 comments:

ഭാര്യ said...

അടിവസ്‌ത്രങ്ങള്‍ പഴഞ്ചന്‍ ആശയമോ?

ഫസല്‍ said...

Chilarkkith (adivasthram dharikkal) pazhanchan aashayangalaakumbol,
mattu chilarkk adivasthram maathram dharikkale vashamulloo(avarkkath aarum paranju koduthirikkaan tharamilla)

doney “ഡോണി“ said...

കൊള്ളാം..അടിവസ്ത്രക്കമ്പനിക്കാരെല്ലാം പാപ്പര്‍ ആകുമല്ലോ...

ഹരിയണ്ണന്‍@Hariyannan said...

:)

കൊള്ളാം..!!

Sunil Krishnan said...

ഇതു ഞാന്‍ എന്നും പിന്താങ്ങുന്ന ഒരു ആശയമാണു.വസ്ത്രങ്ങള്‍ പോലും അത്യാവശ്യത്തിനേ പാടുള്ളൂ.എല്ലാം പൊതിഞ്ഞു കെട്ടി നടക്കുന്നതു കൊണ്ടാവും നമ്മുടെ നാട്ടില്‍ “അറിയാനുള്ള ആഗ്രഹം” കൂടുന്നതു.വിദേശങ്ങളില്‍ “എല്ലാം അറിയാന്‍” കഴിയുന്നതു കൊണ്ടു മനുഷ്യനു മറ്റു കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കാന്‍ പറ്റുന്നു.

ശരിയാണ്....പിന്നെ ഒന്നുണ്ട്,ബ്രായും,പാന്റീസും നമുക്കു വേണ്ടെന്ന് വയ്ക്കാം...അപ്പോള്‍ “അതെങ്കിലും ഉണ്ടായിരുന്നെങ്കില്‍” എന്നു ചിന്തിയ്ക്കുന്ന ഉടുതുണിയ്ക്കു മറുതുണിയില്ലാത്ത ലക്ഷങ്ങളോ?

Anonymous said...

onnara enna adivasthramaanu sthreekalkku nallathu