Tuesday, March 25, 2008

വേശ്യ

കല്യാണി പഴുത്ത മധുരനെല്ലിക്കപോലെകാണാനഴകുള്ള പെണ്ണാണ്‌. തെളിവെള്ളത്തില്‍ തത്തിക്കളിക്കുന്ന പരല്‍മീന്‍പോലെയുള്ള അവളുടെ കണ്ണുകള്‍പലരെയും കൊത്തിവലിച്ചു. കാപ്പിത്തോട്ടത്തിലും മലഞ്ചെരിവിലും അവള്‍ മലച്ചുകിടന്നു.
കല്യാണിയെക്കുറിച്ചുള്ള പുലയാട്ട്‌‌ ഗ്രാമത്തില്‍ കത്തിപടര്‍ന്നു. പഠനം തുടരാതെ സ്‌കൂളില്‍ നിന്നും കൊഴിഞ്ഞ്‌ ഇപ്പോള്‍ കരിങ്കല്‍ ക്വാറിയില്‍ കല്ലുടക്കാന്‍ പോകുന്ന കല്യാണി എന്റെ കളികൂട്ടുകാരിയായിരുന്നു.
കുഞ്ഞുനാളില്‍ മേലാസകലം ചപ്പോട്ട പൊന്തിയപ്പോള്‍ തൊടിയിലെ ആര്യവേപ്പുമരത്തില്‍ കയറി ഇല പറിച്ചെടുത്തു കൊണ്ടു വന്നതും, മഞ്ഞളുംകൂട്ടി കല്ലിലിട്ട്‌ അരച്ചു തന്നതും അവളാണ്‌. അരച്ചെടുത്ത മരുന്ന്‌ ദേഹത്തു പുരട്ടിയതിന്റെ രണ്ടാം പക്കം പൊള്ളന്‍ ചുങ്ങിതുടങ്ങി. ഒരു വേപ്പുമരമുണ്ടെങ്കില്‍ ചുറ്റുവട്ടത്തെ വായുശുദ്ധമാകും. ഭക്ഷണം വേവിക്കുമ്പോള്‍ ഒരു നുള്ളു മഞ്ഞള്‍പൊടിയിട്ടാല്‍ വിഷാംശം നീങ്ങിപോകും. പ്രാന്തു പിടിച്ചുചെല്ലുന്നവരുടെ അഴുക്കെല്ലാം ഏറ്റു വാങ്ങുന്ന കല്യാണിയെ വെറുക്കാന്‍ തോന്നിയില്ല.
വേശ്യ ഒരു സത്രമാണ്‌. വഴിയമ്പലമാണ്‌. തളര്‍ന്നുറങ്ങുമ്പോഴാണ്‌ അവളില്‍ അര്‍ച്ചന നടത്തേണ്ടത്‌.

12 comments:

Anonymous said...

വേശ്യ ഒരു സത്രമാണ്‌. വഴിയമ്പലമാണ്‌. തളര്‍ന്നുറങ്ങുമ്പോഴാണ്‌ അവളില്‍ അര്‍ച്ചന നടത്തേണ്ടത്‌.

വാല്‍മീകി said...

നല്ല കഥ.

പാമരന്‍ said...

വെരി ഗുഡ്‌ പോയിന്‍റ്... നന്നായിട്ടുണ്ട്‌..

ശ്രീവല്ലഭന്‍ said...

നല്ല കഥ....

കണ്ണൂരാന്‍ - KANNURAN said...

നന്നായെഴുതിയിരിക്കുന്നു..

ബാജി ഓടംവേലി said...

നോട്ട് ദി പോയിന്റ്

തണല്‍ said...

കാപ്പിത്തോട്ടത്തിലും മലഞ്ചെരിവിലും അവള്‍ മലച്ചുകിടന്നു.
തളര്‍ന്നുറങ്ങുമ്പോഴാണ്‌ അവളില്‍ അര്‍ച്ചന നടത്തേണ്ടത്‌.
വരികള്‍ നന്നായി സുനില്‍.

നജൂസ്‌ said...

കഥ നന്നായിരിക്കുന്നു.
ഇവിടെയൊന്നു നോക്കാം
http://najoos.blogspot.com/2008/02/blog-post_13.html
ചിലപ്പൊ ദഹിക്കില്ല. :)

വരാം

അത്ക്കന്‍ said...

ആര്‍ക്കും ആരേയും പഴിചാരാം-എന്നാല്‍,
സത്യം ഒരിക്കലും മരിയ്ക്കില്ല...ഓര്‍മ്മകളും.

ചിത്രകാരന്‍chithrakaran said...

“കല്യാണി പഴുത്ത മധുരനെല്ലിക്കപോലെകാണാനഴകുള്ള പെണ്ണാണ്‌“
കുറച്ചു മാംസളമായ പ്രയോഗമായിതോന്നി.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

കുറച്ചുകൂടി എഴുതാമായിരുന്നു സുനില്‍ ... പെട്ടെന്ന് പാതിയില്‍ നിര്‍ത്തിയ പോലെ !

യരലവ~yaraLava said...

"ഒരു വേപ്പുമരമുണ്ടെങ്കില്‍ ചുറ്റുവട്ടത്തെ വായുശുദ്ധമാകും"


എങ്കില്‍ കഥയുടെ പേര് ‘വേപ്പ്’ എന്നായാല്‍ മതിയായിരുന്നു.

sunil : കഥ നന്നായി. അവസാന വരി മനസ്സിലായില്ല.(തളര്‍ന്നുറങ്ങുമ്പോഴാണ്‌ അവളില്‍ അര്‍ച്ചന നടത്തേണ്ടത്‌.)