Thursday, May 8, 2008

മോതിരം mothiram

കോളേജില്‍ കൂട്ടുകാരുമായി ഒത്തു ചേര്‍ന്ന്‌ മോതിരം മാറല്‍ ചടങ്ങ്‌ നടത്തണമെന്ന്‌ അവള്‍ക്കായിരുന്നു നിര്‍ബന്ധം. കോളേജ്‌ ബ്യൂട്ടിയെ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ ഒട്ടേറെ സന്തോഷിച്ചു. സുഹൃത്തുക്കളുടെ അഭിനന്ദനങ്ങളില്‍ അസൂയയുണ്ടായിരുന്നു. പിന്നീട്‌ ജോലി ലഭിച്ചതിനുശേഷം വിവാഹത്തിന്‌ നിര്‍ബന്ധിച്ചപ്പോഴൊക്കെ അവള്‍ ഒഴിഞ്ഞുമാറി. അവള്‍ റിസര്‍ച്ചു ചെയ്‌തുകൊണ്ടിരിക്കെയാണ്‌ കാണണമെന്നാഗ്രഹം പറഞ്ഞ്‌ കത്തു കിട്ടിയത്‌. ഗുമസ്‌ത പണിയില്‍ നിന്നും ഒരു ദിവസത്തെ അവധി വാങ്ങി യൂണിവേഴ്‌സിറ്റി കാമ്പസിലെത്തി. ഹോസ്റ്റലിന്റെ അതിഥി മുറിയില്‍ കാത്തിരുന്ന എന്നെയും കൂട്ടി അവള്‍ പുറത്തേക്കിറങ്ങി. റോഡരികെ പൂത്തുനിന്ന വാകമരത്തണലില്‍ ഞങ്ങള്‍ നിശബ്‌ദരായി നിന്നു... അപ്പോളവള്‍ മോതിരം ഊരിയെടുത്ത്‌ കൈയില്‍ വെച്ച്‌ ഒന്നും മിണ്ടാതെ തിരികെ നടന്നു. വിരലുകളില്‍ അവള്‍ വേറെയും മോതിരങ്ങളണിഞ്ഞിരുന്നു.

8 comments:

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

വിരലുകളില്‍ അവള്‍ വേറെയും മോതിരങ്ങളണിഞ്ഞിരുന്നു.

JOSHY.K.C said...

ഓര്‍മ്മകളിലെ ഒരു പാട് സുന്ദരികളില്‍ ഒരെണ്ണം ഇങ്ങനെ വിരലുകളില്‍ ഒരു പാട് മോതിരങ്ങളുമായ്........

ദ്രൗപദി said...

അവളെ
ഇന്നിന്റെ ആസുരതക്ക്‌ ചേരില്ല...
കാരണം അവളാ മോതിരം മടക്കി തന്നുവല്ലോ??
അപ്പോള്‍ അവളെ വഞ്ചകി എന്ന ചട്ടക്കൂടു പോലും പറത്തികളയുന്നു....

നല്ലൊരു കഥ...
ആശംസകള്‍

അന്യന്‍ said...

അവളാ മോതിരം മടക്കിത്തരുമ്പോഴെങ്കിലും
ആ കൈവിരലുകളിലേക്ക്‌ നോക്കിയത്‌...നന്നായി....

കൊല്ലാതെ കൊന്ന്‌ നിശബ്ദായായി
കടന്നുപോയ അവളുടെ മുഖത്തേക്ക്‌
ഒന്ന്‌ സൂക്ഷിച്ചുനോക്കിക്കൊള്ളുക...
കടന്നുപോയ വഴികളില്‍
അതിന്‌ മുമ്പും ശേഷവും
കണ്ടുമുട്ടിയ പലരിലും
അവളുടെ മുഖം കണ്ടിരുന്നില്ലേ...?
ഇല്ലാതിരിക്കാന്‍ വഴിയില്ല...
കാരണം അത്‌ സ്ത്രീകളില്‍
നല്ലൊരു ശതമാനത്തിന്റെ
പൊതുസ്വഭാവമായി മാറിയിരിക്കുന്നവല്ലോ...

ഇനി മ്മടെ സ്റ്റെയിലില്‍ പറഞ്ഞാല്‍
വണ്ടീല്‍ കയറ്റാന്‍ പെണ്ണുങ്ങളെ
കഴിഞ്ഞേയൂള്ളൂ..മറ്റാരും...
മറ്റൊരു ബസ്സ്‌ പോലും നിര്‍ത്താത്ത
സ്റ്റോപ്പില്‍ നമ്മളെ ഇറക്കിവിട്ടിട്ട്‌
കൂളായി അവള്‍ നടന്നുപോവും...
(പിന്‍കുറിപ്പ്‌: വണ്ടീല്‍ കയറാന്‍
നിന്നുകൊടുക്കാതിരുന്നാല്‍ പ്രശ്നം കഴിഞ്ഞില്ലേ...)

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

സുനില്‍ കൊള്ളാം. വഞ്ചകിക്ക് എത്ര വിരലുകളുണ്ട്? അതിലെല്ലാം എത്ര മോതിരങ്ങള്‍ അണിഞ്ഞിരുന്നു? ചുമ്മാ അറിയാനൊരു ആഗ്രഹം. :)

Harisree said...

Akkangalkkitayil vyavakalanam sambavikkathe kaathusookshikkunna aardramaya ee Sargamanassinu vendi prarthikkatte......Sargathmakathayute kythiri kaalathinte kotumkattil ketathe kaathusookshikkooo...ennennum....

jo said...

kamuki ithrayum vanchakiyano???????
avalude viralukalil orupadu mothirangalumay....
orupadu vendayirunnu onnu mathiyarunnu.....ennodu snehamillenkilum avale snehikkan paranja ente manasille prayathinu oru mothiram mathiyakum..thriruthan parayilla,enkilum pennu vanchakiyalla!!!!!!!!!!!!!

jo said...

kamuki ithrayum vanchakiyano???????
avalude viralukalil orupadu mothirangalumay....
orupadu vendayirunnu onnu mathiyarunnu.....ennodu snehamillenkilum avale snehikkan paranja ente manasille prayathinu oru mothiram mathiyakum..thriruthan parayilla,enkilum pennu vanchakiyalla!!!!!!!!!!!!!