Sunday, June 22, 2008

ബ ലൂ ണ്‍ b a l o o nനേതാവ്‌ അസ്വസ്ഥനാണ്‌. തൂക്കം ദിവസംതോറും കുറഞ്ഞുവരുന്നു.
ഉള്ളും പുറവും പരിശോധിച്ച ഡോക്‌ടര്‍ക്ക്‌ ഒരെത്തും പിടിയും കിട്ടിയില്ല.
ജീവിതചര്യകളെക്കുറിച്ച്‌ അന്വേഷിച്ചപ്പോഴാണ്‌ പത്രപ്രസ്‌താവന നേതാവിന്‌
ഒഴിച്ചു കൂടാനാവാത്ത ദിനകൃത്യമാണെന്നറിഞ്ഞത്‌.
നേതാവിന്റെ പ്രസ്‌താവനകള്‍ ഈയിടെ പത്രത്തില്‍ കാണാത്തത്‌ അറിയാമായിരുന്ന ഡോക്‌ടര്‍ തീര്‍പ്പുകല്‍പ്പിച്ചു.
അസുഖത്തിന്‌ മരുന്നുണ്ട്‌ പത്രാധിപര്‍ കനിയണം.
ചലിക്കുന്ന ജനസഞ്ചയത്തെ കണ്ട്‌ നേതാവിന്‌ ഞെട്ടലുണ്ടായി.* * * *
അനുവാദത്തോടെ ക്യാബിനിലേക്ക്‌ കയറിവന്ന നേതാവിനെ പത്രാധിപര്‍ സ്വീകരിച്ചിരുത്തി.
തെന്നിമാറാന്‍ വിദഗ്‌ധനായിരുന്ന പത്രാധിപര്‍ വിനയത്തോടെ പറഞ്ഞു.
``മഷിപുരളാന്‍ അക്ഷരക്കൂട്ടങ്ങള്‍ അറച്ചുനില്‍ക്കുന്നു.
വിശ്വസിക്കണം - പ്രസ്‌താവനകള്‍ ഒന്നുപോലും ചവറ്റുകുട്ടയില്‍ എറിഞ്ഞിട്ടില്ല.''
നേതാവ്‌ ഏസി റൂമിലിരുന്ന്‌ വിയര്‍ത്തു.
നാലാം നിലയിലിരിക്കുന്ന പത്രാധിപര്‍ക്കു പുറകിലെ ചില്ലുജാലകത്തിലൂടെ താഴെ റോഡില്‍
പത്രമോഫീസില്‍ നിന്ന്‌ പുറത്തേക്ക്‌ ഇറങ്ങിയപ്പോള്‍ ശരീരം വിറകൊള്ളുന്നുണ്ടായിരുന്നു.
ക്ഷീണിച്ച്‌ അവശനായ നേതാവിനെ ആരും തിരിച്ചറിഞ്ഞില്ല.

(കണ്‍സ്യൂമര്‍ വേള്‍ഡ്‌ ദൈ്വവാരികയില്‍ പ്രസിദ്ധീകരിച്ചത്)

3 comments:

നേതാവ് said...

നേതാവ്‌ ഏസി റൂമിലിരുന്ന്‌ വിയര്‍ത്തു. നാലാം നിലയിലിരിക്കുന്ന പത്രാധിപര്‍ക്കു പുറകിലെ ചില്ലുജാലകത്തിലൂടെ താഴെ റോഡില്‍ ചലിക്കുന്ന ജനസഞ്ചയത്തെ കണ്ട്‌ നേതാവിന്‌ ഞെട്ടലുണ്ടായി.
പത്രമോഫീസില്‍ നിന്ന്‌ പുറത്തേക്ക്‌ ഇറങ്ങിയപ്പോള്‍ ശരീരം വിറകൊള്ളുന്നുണ്ടായിരുന്നു. ക്ഷീണിച്ച്‌ അവശനായ നേതാവിനെ ആരും തിരിച്ചറിഞ്ഞില്ല.

അന്യന്‍ said...

ഇത്തരം നേതാക്കള്‍
നമ്മുടെ ഈ കൊച്ചുകേരളത്തില്‍
ഒന്നും രണ്ടുമൊന്നുമല്ലല്ലോ..
അതിനാല്‍..അത്തരക്കാര്‍
പലപ്പോഴും ഇങ്ങനെ
വിയര്‍ത്തേക്കും...
എന്തായാലും ഈ മിനിക്കഥ
എനിക്കിഷ്ടപ്പെട്ടു..മാഷേ...
(അല്ല ഈ പോസ്റ്റ്‌ അഗ്രഗേറ്ററില്‍
കാണിച്ചിരുന്നില്ലേ..?)

smitha adharsh said...

വിയര്‍ക്കുന്ന നേതാക്കള്‍(അധ്വാനിക്കാതെ) എല്ലായിടത്തും കാണുമോ?അതോ,നമ്മുടെ നാട്ടില്‍ മാത്രേ ഉള്ളൂ..?