Saturday, May 28, 2011

വിവാഹ മോചനം

ചോറൂണും വിദ്യാരംബവും അരങ്ങേറ്റവും വിവാഹവും
ദൈവ സന്നിധിയിലായിരുന്നു.
ജീവിതത്തിന്റെ താളം പിഴച്ചപ്പോള്‍ താലിചരട് അറുത്തു മാറ്റാന്‍
ഹരജി നല്‍കിയത് കുടുംബ കോടതിയിലാണ്.
വിധി പറയാന്‍ ആറു മാസം കഴിയും.
അതിനിടയില്‍ നടക്കുന്ന കൌണ്‍സിലിംഗ് വേളയില്‍
തന്‍റെ അഭിപ്രായവും കേള്‍ക്കാന്‍
സാക്ഷാല്‍ ദൈവം തന്നെ മജിസ്ട്രേററ് മുമ്പാകെ ഹരജി നല്‍കിയിരിക്കുന്നു !
എല്ലാത്തിനും സാക്ഷി ദൈവമായിരുന്നല്ലോ..
വിവാഹ മോചനവും തന്‍റെ തിരുസന്നിധിയിലാവട്ടേ എന്നാണു ദൈവം വാദിക്കുന്നത്....