Thursday, March 2, 2017

പൂമല ദേശം STORY


short story
പൂമല ദേശം 
sunil k faizal

പൂമല ദേശം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അവറാച്ചന് 
ഒന്നിനും ഒളിയും മറയുമില്ല.

"ഉനക്കെത്ര ക്കെത്ര" അതാണ് അവറാച്ചന്റെ നയം.

റോഡുപണി, കലുങ്ക്, ചപ്പാത്ത്, പാലം, ബസ് ഷെല്‍ട്ടര്‍ തുടങ്ങിയവയുടെ നിര്‍മ്മാണം കരാറാകും മുമ്പ് അവറാച്ചനുമായി ഡീലുറപ്പിച്ചാല്‍ കടലാസു പണികളും ഇടക്കാല ബില്ലുകളും ഫൈനല്‍ ബില്ലും ഗ്രീന്‍ ചാനലിലാണ് പാസ്സാകുക. 

അഴിമതിയും ക്രമക്കേടും നടത്തി, കടും വെട്ടു  വെട്ടി, കയ്യിട്ടു വാരുന്നതില്‍ സ്‌ട്രെയിറ്റാണ് അവറാച്ചന്‍.
പച്ചമീനും, പലചരക്ക്, കാലിത്തീറ്റ തുടങ്ങിയ വീട്ടു  സാധനങ്ങള്‍ പഞ്ചായത്തു വക ബോളോറോ ജീപ്പിലാണ് അവറാച്ചന്റെ വീട്ടിലെത്തുന്നത്. 
പെമ്പ്രന്നോത്തി ത്രേസ്യാമ്മക്ക് പള്ളിയില്‍ പോകാനും മകന്‍ ബിജുവിന് ഉലകം ചുറ്റാനും ബോളോറയില്‍ ഫിറ്റ് ചെയ്ത ഗ്രാമ പഞ്ചായത്തിന്റെ ബോര്‍ഡ് ഞട്ടും ബോള്‍ട്ടും  ഊരി വീടകത്തെ കട്ടിലിനടിയില്‍ വെക്കുകയാണ് പതിവ്. 
മോന്റെ കെട്ട്  ഒത്തു വന്നാല്‍ അവന്റെ കെട്ട്യോളുടെ പ്രസവം വരെ പഞ്ചായത്തു വണ്ടിയിലായിരിക്കുമെന്ന വയസ്സന്‍ അന്തപ്പന്റെ പരിഹാസമൊന്നും അവറാച്ചന്‍ മുഖവിലക്കെടുക്കാറില്ല. 

മുണ്ടു മുറുക്കിയുടുത്ത് തുപ്പലിറക്കി കഷ്ടപ്പെട്ട ഒരു ഭൂതകാലമുണ്ടായിരുന്നു  അവറാച്ചന്. ഇനി ഒരു തിരിച്ചു നടത്തം ഓര്‍ക്കാനേ വയ്യ. 
അധികാരത്തിന്റെ സുഖ ശീതളിമയില്‍ പുളഞ്ഞ് കിട്ടാവു ന്നിടത്തോളം വാരിയടുപ്പിക്കുന്നത് ബാങ്ക് ബാലന്‍സ് വര്‍ദ്ധിപ്പിക്കാനല്ല. നോട്ടു   കെട്ടുകൾ  ചാക്കില്‍ കെട്ടി, ഉണക്കിയ മഞ്ഞളിന്റെയും ചുക്കിന്റെയും കുരുമുളകിന്റെയും ഏലത്തിന്റെയും കൂടെ അട്ടത്ത് സൂക്ഷിക്കുകയാണ് പതിവ്. 
അത്യാവശ്യ കാര്യങ്ങള്‍ നിവര്‍ത്തിക്കാനുള്ളത്  അൻപതിന്റെയും നൂറിന്റെയും  ചെറിയ നോട്ടുകളാക്കി തുണി സഞ്ചിയില്‍ പൊതിഞ്ഞ് പത്തായത്തിലെ നെല്ലില്‍ പൂഴ്ത്തിവെക്കും. ഒരു വിജിലന്‍സ് ഏമാന്‍മാര്‍ക്കും അവറാച്ചന്റെ വഴിവിട്ട കരുതലില്‍ തൊടാനാവില്ല. 

അടുത്ത തിരഞ്ഞെടുപ്പില്‍ പൂമല ദേശക്കാര്‍ തന്നെ നിലം തൊടാതെ പറത്തിക്കുമെന്ന അറിവ് മറ്റാരേക്കാളും അവറാച്ചനറിയാം. അതു കൊണ്ടു തന്നെയാണ് വെട്ടി വിഴുങ്ങുവാന്‍ ആര്‍ത്തി കാണിക്കുന്നതും.

സ്വയംതൊഴില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്‍പതു ശതമാനം സബ്‌സിഡിയില്‍ പഞ്ചായത്ത് അനുവദിച്ച വനിതാ ഓട്ടോക്കാരി സിസിലിയോട് പൂമല സിറ്റിയില്‍ വെച്ച് പരസ്യമായാണ് അവറാച്ചന്‍ കയര്‍ത്തത്.

"ത്രേസ്യാമമ ആട്ടോ സവാരിക്കു വിളിച്ചതിന്  മീറ്റര്‍ നോക്കി കണക്ക് പറഞ്ഞ് കാശ് മേടിച്ചവളാ ഇവള്.... അന്നം തന്ന കൈ കൊണ്ടു തന്നെ നിനക്ക് എട്ടിന്റെ പണിയും തരാടീ സിസിലി കൊച്ചേ."  

കവലയില്‍ നിന്ന കേള്‍വിക്കാരനായ വയസ്സന്‍ അന്തപ്പന്‍:
 'അല്ലാ.പ്രസിഡന്റേ..ആരാ ത്രേസ്യാമമ ?' 

അവറാച്ചന്‍: 'എന്റെ  പെംമ്പ്രന്നോത്തി.  എന്നാ  തനിക്ക് പരിചയപ്പെടുത്തണോ?' 

 ' എന്നാ, പ്രസിഡന്റ് ഒരു കാര്യം ചയ്യൂ പെംമ്പ്രന്നോത്തിക്കും പിളേളര്‍ക്കും പഞ്ചായത്ത് ചിലവില്‍ ഒരു    ഇന്നോവ തന്നെ മേടിച്ചുകൊടുക്ക്.  പിന്നെ  ഈ പഞ്ചായത്തിലെ ഓട്ടോ , ജീപ്പ്. ടാക്‌സി,ബസ് സര്‍വ്വീസ്,ബാര്‍ബര്‍ഷാപ്പ്, കേബിള്‍, തേങ്ങയിടല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും പ്രസിഡന്റിന്റെ കുടുംബത്തിന് ചക്കാത്തിന് കിട്ടാന്‍ അടുത്ത പഞ്ചായത്ത് മീറ്റിംഗില്‍ ഒരു പ്രമേയവും പാസാക്ക്. ഫൂ.....' 

ആട്ടി തുപ്പി വയസ്സന്‍ അന്തപ്പന്‍ നടന്നു   പോയി .അന്തപ്പന്‍ തുപ്പിയ കഫം തന്റെ മുഖത്താണ് വീണതെന്നു  കരുതി അവറാച്ചനറിയാതെ മുഖം തുടച്ചു പോയി.  
റോഡില്‍ വീണ കഫത്തിന് മുകളിലൂടെ സവാരിക്കു കിട്ടിയ കമിതാക്കളെയും കൊണ്ട് സിസിലി കുതിര കുത്തി ലക്ഷ്യമാക്കി ഓട്ടോ പായിച്ചു.

ഓട്ടോ  മല കയറി വരുന്നതു കണ്ട്,  വഴിയരികിലുള്ള വാസുവേട്ടന്റെ ചായക്കടയില്‍ നിന്നും  ഇറങ്ങി വന്ന  സാബു ഓട്ടോറിക്ഷക്കകത്തേക്ക് തലയിട്ട്  യുവതിയോട്.

"കാമുകന്റെ കൂടെയുളള ഈ വരവൊക്കെക്കൊളളാം. പോറലേല്‍ക്കാതെ  കൊച്ച് സൂക്ഷിച്ചോണം, മലയില്‍ കാട്ടു മുളളും തൊട്ടാ വാടീം ഒരു പാടുണ്ടേ."

യുവാവിനോടും സാബു ദേശത്തെ  നയം വ്യക്തമാക്കി :

 'എന്തും കാട്ടി കൂട്ടാനുളള ടൂറിസ്റ്റ് ഇടമല്ല പൂമല .  എല്ലായിടത്തും കുറ്റിക്കാട്ടില്‍ വരെ ഞങ്ങടെ  ക്യാമറയുണ്ട്.  ഇലക്‌ട്രോണിക് ക്യാമറയല്ല. ഈ നാടിന്റെ പവിത്രതയും നന്മയും കളങ്കപ്പെടാന്‍ അനുവദിക്കാത്തവരുടെ  കണ്ണാത്.  ആ നോട്ടത്തില്‍ ഒരലമ്പും അനുവദിക്കില്ല. വെറുതെ നാട്ടുകാര്‍ക്ക് പണിയുണ്ടാക്കല്ലേ."

റെസ്‌പോസബിള്‍ ടൂറിസം പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പാലിക്കാന്‍ പൂമല ദേശവാസികള്‍ക്ക് ഒറ്റ മനസ്സൊന്നുമല്ല ഉള്ളത്. എല്ലായിടത്തുമെന്നതു പോലെ ചില പുഴുക്കുത്തുകള്‍ പൂമല ദേശത്തുമുണ്ട്. മുനിയറയിലെ മണികണ്ഠസ്വാമിയുടെ കള്ളവാറ്റും കത്രീനാ ടീ ഷോപ്പിലെ കരിഞ്ചന്തയിടപാടും മാത്രമല്ല, പഞ്ചായത്തു മുഖ്യന്റെ ട്രീ ഹൗസിലെ അവിഹിത ഇടപാടുകളും അത്ര രഹസ്യമൊന്നുമല്ല. 

എം എല്‍ എ ചാണ്ടിയുമായുള്ള സൗഹൃദം അവറാച്ചന് പാര്‍ട്ടിയിലും സര്‍ക്കാറിലും സ്വാധീനമുറപ്പിക്കാനുള്ള ഒരു പിടിവള്ളിയാണ്. അതു കൊണ്ടു തന്നെ ആരുടെയും ശ്രദ്ധയില്‍ പെടാതെ ചാണ്ടിക്ക്  വിരുന്നൊരുക്കാന്‍ അവറാച്ചന്‍ പ്രത്യേകം താല്‍പര്യമെടുക്കാറുണ്ട്. 

തോട്ടത്തിലെ മരങ്ങൾക്കു മുകളില്‍ ഏറ് മാടം പോലെ നിര്‍മ്മിച്ച വീട്ടില്‍ ചാണ്ടി തമ്പടിക്കുന്ന  ഒരു ദിവസം അരയില്‍ തിരുകിയ ഫുള്‍ ബോട്ടില്‍ മദ്യക്കുപ്പിയുമായി അവറാച്ചനെത്തും.
മുകളിലോട്ടുളള ഏണിപ്പടികള്‍ കയറി, ട്രീ ഹൗസിനുമുകളില്‍ - വരാന്തയില്‍ എത്തുന്ന അവറാച്ചന്‍ ആരെങ്കിലും കാണുന്നുണ്ടോ എന്ന്  താഴേക്ക് ചുറ്റിലും നോക്കും . പിന്നീടാണ്  വാതിലില്‍ മുട്ടുക .
വാതില്‍ തുറക്കുന്ന  എം.എല്‍.എ ചാണ്ടി.
 'താനായിരുന്നോ  ?'
 'ഞാനല്ലാതെ  വേറെ ആര് വരാനാ ചാണ്ടിസാറേ.: ' 
'പറഞ്ഞ സാധനം കിട്ടിയോ:'
 'കിട്ടി . മോനാ ക്യൂ നിന്ന്   വാങ്ങീത്.'
 'എനിക്കാന്നു  പറഞ്ഞോ അവനോട് ?'
 ' ഇവിടെ വരുന്ന  ഗസ്റ്റിന് ഇങ്ങനെ വാങ്ങിക്കാറ് പതിവുളളതാ"

 'കുഴപ്പം ഉണ്ടായിട്ട ല്ല.  തന്റെ മോനറിഞ്ഞാല്‍ എന്റെ മോനറിയും. എന്റെ മോനറിഞ്ഞാല്‍ അവന്റെ തളേളടെ ചെവിയിലെത്തും.  ഞാന്‍ ചരല്‍ കുന്നില്‍ പാര്‍ട്ടീടെ ക്യാമ്പ് ഉണ്ടെന്ന്  പറഞ്ഞ് മുങ്ങീതാ'

 'അപ്പനെ കടത്തിവെട്ടും  മോന്‍..  രണ്ടാളും ഒരേ സമയം  ഇവിടെ ബുക്ക് ചെയ്യാതിരുന്നാ  മതി' 

'ഒന്നു  റിലാക്‌സാകാന്‍ വേറേ വഴിയില്ലാത്തതോണ്ടാടോ.എവിടെപോയാലും പരിചയക്കാരും വീഡിയോക്കാരുമല്ലേ. പോരാത്തതിന്  ഒളിക്യാമറയും.' 

'അത്തരം ഏടാകൂടങ്ങളൊന്നും  ഇവിടെ ഉണ്ടാവില്ല"

അര്‍ത്ഥം വെച്ച് അവറാച്ചൻ :
 "അകത്തുളളാള്‍ക്ക് സുഖല്ലേ?

 'അവറാച്ചന് വേണമെങ്കില്‍ വിശദമായി പരിചയപ്പെട്ടോളൂ'

അത് കേട്ട്  അകത്തുള്ള യുവതി വാതില്‍ക്കല്‍ വന്ന്  പുറത്തേക്ക് തല നീട്ടി  അവറാച്ചനോട് ചിരിച്ചു  . 

'ആ സ്റ്റാമിനയൊക്കെ കഴിഞ്ഞു ചാണ്ടിച്ചാ. എനിക്കിപ്പോ 
(തളള വിരലും ചൂണ്ടു വിരലും തൊട്ടു കാശ് എണ്ണുന്ന ആഗ്യം കാട്ടി ) " ഇതിലാ താത്പര്യം." 

'നാളെ രാത്രി  രണ്ട് വണ്ടി ഏര്‍പ്പാടാക്കണം.  ഒന്ന്  അവള്‍ക്ക് പോകാനും മറ്റൊന്ന്  എനിക്കും. വിശ്വസ്ഥരായിരിക്കണം.' 

'അതു ഞാനേറ്റതല്ലേ'

 ട്രീ ഹൗസില്‍ നിന്നും  ഏണിപടിയിലൂടെ പിന്‍ തിരിഞ്ഞ് അവറാച്ചന്‍ താഴേക്കിറങ്ങി.അപ്പോള്‍ മുകളില്‍ വന്നു  നിന്ന  ചാണ്ടി താഴേക്ക് നോക്കി -

 'അവറാച്ചാ .'

അവറാച്ചന്‍ തലയുയര്‍ത്തി നോക്കുന്നു .

 'രാഷ്ട്രീയത്തില്‍ ഇന്നത്തെ മിത്രം നാളെത്തെ  ശത്രുവാണെന്നൊരു പറച്ചിലുണ്ട്.  

നമ്മള്‍ തമ്മില്‍ തെററിയാലും, ഇതൊക്കെ തന്റെ മനസ്സില്‍ താഴിട്ട്  പൂട്ടി യേക്കണേ അവറാച്ചാ .' 

''ശത്രുവായാലും മിത്രമായാലും വിശ്വസിച്ചവരെ അവറാച്ചന്‍ ഒറ്റത്തില്ല. ചാണ്ടി സാറ് ധൈര്യമായിട്ട്  കട്ടു  തിന്നോ .'

ആ വാക്കുകള്‍ - എംഎല്‍എ ചാണ്ടിക്ക് ആശ്വാസമാകുന്നു .  

                    *                   *                     *                              

എം എല്‍ എ ചാണ്ടിയുടെയും പഞ്ചായത്തു മുഖ്യനായ തന്റെയും പരിശ്രമഫലമായി പൂമല ദേശം റെസ്‌പോസബള്‍ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെട്ടതിനാലാണ് നാടനും മറുനാടനുമായ സഞ്ചാരികള്‍ പൂമല ദേശ കാഴ്ചകള്‍ കാണാനെത്തുന്നതും , ഹോം സ്റ്റേകളിലും ഹോട്ടല്‍ മുറികളിലുമായി ഒട്ടേറെ പേര്‍ക്ക് വരുമാനമായതെന്നുമായിരുന്നു  അവറാച്ചന്റെ ധാരണ.  

അതിന്  ഇടിവ് വരുത്തിയത് ട്രീ ഹൗസില്‍ ഒരാഴ്ചക്കാലം താമസിച്ച ലണ്ടനില്‍ നിന്നുള്ള സായിപ്പും മദാമ്മയുമാണ്. 

പൂമലയില്‍ പെറ്റു വീണ് ,പിച്ചവെച്ച് ആറ്റില്‍ നീന്തിക്കളിച്ചു വളര്‍ന്ന  അവറാച്ചനറിയാത്ത നാടിന്റെ ചരിത്രവഴികള്‍ പലതും സായിപ്പിനും മദാമ്മക്കുമറിയാം. സാധാരണ ദേശക്കാരാണ് നാട്ടു കാഴ്ചകളെക്കുറിച്ച് സഞ്ചാരികള്‍ക്ക് വിവരിച്ചു കൊടുക്കാറ്. എന്നാല്‍ കടല്‍ കടന്നെത്തി   മല കയറി വന്നവര്‍ പൂമല ദേശത്തെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും പഞ്ചായത്തു മുഖ്യനോടു വിശദീകരിക്കുന്നു . 

അവര്‍ക്ക് ആണ്ടിലൊരിക്കല്‍ മീനഭരണിക്കല്ലാതെ നാട്ടുകാര് തിരിഞ്ഞു നോക്കാത്ത കാട്ടമ്പലം കാണണം. 
അമ്മദ്ക്കായുടെ  ചായക്കടയിലെ ഉണ്ടം പൊരി, പക്കവട, കത്രീനാ ടീ ഷോപ്പിലെ വിശേഷങ്ങള്‍, അലീനാ ചുക്കുകാപ്പി , വാളറക്കുത്ത്, കുതിര കുത്തിയില്‍ നിന്നു ള്ള പെരിയാറിന്റെ കാഴ്ചകള്‍... എല്ലാമറിയാം . 

സായിപ്പിനും മദാമക്കും പൂമല ദേശത്ത് തങ്ങി എല്ലാം കാണണം. ദേശക്കാരെ പരിചയപ്പെടണം. സഹായത്തിന് ഒരു ഗൈഡു വേണം. അത് കേട്ടപ്പോള്‍ ക്രിസ്റ്റി തന്നെയാവട്ടേ എന്ന്                       അവറാച്ചന്‍ ഉറപ്പിച്ചു. മുറി ഇംഗ്ലീഷില്‍ ക്രിസ്റ്റി പിടിച്ചു കയറിക്കോളും. നല്ല ടിപ്പൊപ്പിക്കാനും മിടുക്കനാണ്. ഗൈഡ് സാബുവിനെ പോലെ നാടുകാണാനെത്തുവരെ അടിമുടി സദാചാര കണ്ണുകൊണ്ട് ഉഴിയത്തുമില്ല.

ത്രേസ്യാമ്മയുടെ അവലോസുപൊടി, അച്ചപ്പം, ഉണക്ക സ്രാവുകൊണ്ടുള്ള അച്ചാറ്, കുടമ്പുളിയിട്ട  മീന്‍ കറി വിശേഷങ്ങളൊക്കെ മദാമ്മ  കൗതുകപൂര്‍വ്വം ചോദിച്ചപ്പോഴാണ് അന്ധാളിച്ച് അവറാച്ചന്റെ വാ പിളര്‍ന്നു  പോയത്. 

അതറിഞ്ഞപ്പോള്‍ ത്രേസ്യാമ്മക്ക് സായിപ്പിനേം മദാമ്മയേയും വീട്ടില്‍ വിളിച്ച് സല്‍ക്കരിക്കണമന്നായി. സൊയമ്പന്‍ നാടന്‍ വാറ്റ് മണികണ്ഠസ്വാമി കൈവശം കരുതലുണ്ടോറിയാന്‍ കരടി ജോസിനെ പറഞ്ഞു വിട്ടു. 

ചിക്കന്‍ പൊരിച്ചതും, പോത്തുലത്തിയതും, കപ്പ ബിരിയാണിയും, മോരു കറിയും, ഇടിച്ചമ്മന്തിയും, ചക്കത്തോരനുമായി ത്രേസ്യാമ്മ ഒരു സദ്യവട്ടം  തന്നെ ഒരുക്കി. 

നിര്‍ത്തി പൊരിച്ച ചിക്കന്‍ കടിച്ചു പറിക്കുമ്പോള്‍  'മുനീറിന്റെ ഹലാൽ ചിക്കെൻ സെന്ററിൽ നിന്നാണോ കോഴി"  എന്നായിരുന്നു സായിപ്പിനറിയേണ്ടത് .
ലെഗോൺ  മുട്ട തിളപ്പിച്ച ചായപ്പൊടി വെള്ളത്തിൽ മുക്കി നിറം  മാറ്റി നാടന്‍ മുട്ടയാക്കി നാട്ടുകാരെ പറ്റിക്കുന്ന കോഴിക്കടക്കാരന്‍ മുനീറും കടല്‍ കടന്ന്  ഫേമസായിരിക്കുന്നു .'

 ' പ്രസിഡണ്ടേ എന്താ  ഇതിന്റെ   ഗുണ്ടന്‍സ്?' 
കരടി ജോസിന് അതാണറിയേണ്ടത്. 

"ബ്ലോഗ്  അല്ലാതെന്താ" ക്രിസ്റ്റിയാണ് കാര്യം വെളിപ്പെടുത്തിയത്.

 "പൂമല ദേശത്ത് ഒരു പശുക്കിടാവിന് പള്ളേലുണ്ടായാലും അന്തപ്പന്‍ സിറ്റിയില്‍ പരസ്യമായി വളിവിടുന്നതു  വരെ കൃഷ്ണവേണി ഇംഗ്ലീഷിലും മലയാളത്തിലുമായി ഇന്റര്‍നെറ്റില്‍ എഴുതിവിടാണ്. അതു വൈറലാകുകേം ചെയ്യും."

"വൈറസ് പ്രശ്‌നം തന്നാണ് പ്രസിഡണ്ടേ" 
കരടി ജോസ് ഉള്ള ബോധം വെച്ചു പറഞ്ഞു.

 ക്രിസ്റ്റി തിരുത്തി "വൈറസല്ല ജോസേ വൈറല്.

എന്നാ  കുന്താവട്ടേ"  ജോസ് പടം മടക്കി. 

പൂമല ദേശം കാണാനെത്തുന്ന  ദേശക്കാരും വിദേശത്തു നിന്നു  വരുന്നവരും ഏറെയും കൃഷ്ണവേണിയുടെ ബ്ലോഗെഴുത്തിന്റെ  ഫോളോവറാണ്. 

ആറിന്റെ കരയില്‍ താമസിക്കുന്ന  ആനന്ദത്തിന്റെ മകളും കോളേജ് പ്രൊഫസറുമായ കൃഷ്ണവേണിയുടെ എഴുത്തിന് സായിപ്പുമാരെ കുപ്പിയിലിറക്കുവാന്‍ മാത്രം മാന്ത്രിക വിദ്യയുള്ളത് അവറാച്ചനെ കുറച്ചൊന്നുമല്ല അതിശയിപ്പിച്ചത്. 

പണ്ട് സഖാവ് സി പി യുടെ മകനുമായി പ്രേമിച്ച് പൂമല ദേശം ചുറ്റി നടന്ന  പെണ്ണാണവള്. ഇപ്പോഴും കെട്ടു  കഴിഞ്ഞിട്ടില്ല. ഗസല്‍ സംഗീതവുമായി സിംഗപ്പൂരിലേക്ക് ചേക്കേറിയ അനസിനും കുടുംബമായിട്ടില്ലെന്ന്   ജേഷ്ഠന്‍ ഹക്കീം അവറാച്ചനോട് പറഞ്ഞിരുന്നു . വോട്ടു  ചോദിക്കാന്‍ ചെന്നപ്പോള്‍ അനസിന്റെ ഗസലുകളാണെ് പറഞ്ഞ് രണ്ടു സി ഡി യും തന്നിരുന്നു. ഇഷ്ടമാവില്ലെന്നു  കരുതി എന്തേ അനസും വേണിയും തമ്മിലകന്നതെന്ന വിത്തും വേരും അവറാച്ചന്‍ ചികഞ്ഞതുമില്ല. 

*   *  *                 *   *  *                   *   *  *                   *   *  *

പൂമല സിറ്റിയില്‍ ആലുവ മൂന്നാര്‍ ദേശീയപാതക്കരുകിലെ അമ്മദ് ടീഷോപ്പില്‍ ഉണ്ടംപൊരിക്കും പക്കവടക്കുമായി സഞ്ചാരികള്‍ തിക്കി കയറാന്‍ തുടങ്ങിയത് ബ്ലോഗ്  പോസ്റ്റ് വായിച്ചും കേട്ടറിഞ്ഞുമാണ്.

ഉണ്ടം പൊരി, പഴം പൊരി, പഴവട,പക്കവട, പരിപ്പുവട, ഉളളിവട, കപ്പബിരിയാണി ഇതൊക്കെയാണ് അമ്മദ്ക്കയുടെ സ്‌പെഷ്യല്‍ ഐറ്റങ്ങള്‍...പലഹാരമുണ്ടാക്കാന്‍ ചട്ടിയിലൊഴിക്കുന്ന  എണ്ണ ഒരു തവണ മാത്രമേ  മാത്രമേ അമ്മദ്ക്ക ഉപയോഗിക്കൂ. അതു കഴിഞ്ഞാല്‍ മറിച്ചു കളയും. അക്കാര്യം കൃഷ്ണവേണി  'അമ്മദ്ക്കയുടെ തട്ടു കട' എന്ന പോസ്റ്റിലൂടെ ഹൈലൈറ്റ് ചെയ്തു. അമ്മദ്ക്ക പക്ക വടയും ഉണ്ടംപൊരിയുമുണ്ടാക്കാന്‍ അടുപ്പിനു പുറത്തെ ചീനച്ചട്ടിയില്‍ ഒഴിക്കുന്ന  എണ്ണ പിന്നെ ഉപയോഗിക്കാറില്ലെന്നും  മറിച്ചു കളയുകയാണ് ചെയ്യുകയെന്നുമുള്ള  ബ്ലോഗിലെ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പടര്‍ന്നു പിടിച്ചു.  

കൃഷ്ണവേണിയുടെ എഴുത്തു പാരയായി കച്ചോടമില്ലാതെ ഈച്ചയാട്ടി യിരിക്കേണ്ട ഗതികേടാണ്  കത്രീനക്കും ഔസേപ്പേട്ടനുമുണ്ടായത്. 

കടക്കുളളില്‍ നിന്നും തല നീട്ടിയ കത്രീന :
 'അവള്‍ടെ തലയില്‍  ഇടിത്തീ വീഴും. ഞങ്ങടെ ചോറീ പാറ്റാ കാട്ടം  കോരിയിട്ടിട്ടാ  അവള് ഇന്റെര്‍നെറ്റീലെ രാജറാണി ആയത്..... ഫൂ.....'

മേശക്കരികെ ഇരിക്കുന്ന മദ്ധ്യവയസ്സനായ കുറ്റിത്താടിയും മുടിയും നരച്ച ഔസേപ്പേട്ടന്‍: 
"ആ കൊച്ച് ഓരോ വര്‍ത്താനോം  ചോദിച്ച് ഇവിടെഎപ്പോഴും വരാറുണ്ടായിരുന്നു . ഒരു ദിവസം വന്നപ്പോ കത്രീന പഴമ്പോളി ഒണ്ടാക്കുവായിരുന്നു  .ചട്ടിയിലൊഴിച്ച ഓയില്‍ എത്ര ദിവസം കൂടുമ്പോഴാ മാറ്റുന്നതെന്നു ചോദിച്ചപ്പോൾ  ഞാന്‍ ഉളള നേര് പറഞ്ഞു. ഈ കട തുടങ്ങിയ അന്ന്  മുതല് പലഹാരണ്ടാക്കുന്ന  ചീഞ്ചട്ടി  അടുപ്പീന്നിറക്കീയിട്ടില്ലാന്നും , അന്ന്  ഒഴിച്ച എണ്ണേലോട്ട്  പിന്നേം  പിന്നേം എണ്ണ ഒഴിക്കാണ് ചെയ്യാറെന്നും , തെളിച്ചം കിട്ടാന്‍ ചെറുനാരങ്ങ ഇട്ട്  മൂപ്പിക്കുമെന്നും  പറഞ്ഞുപോയി.."

"സംഗതി ഒളളതു തന്നെയാ അവളത് കമ്പ്യൂട്ടറിലെഴുതി ലോകത്തെ അറിയിക്കുമെന്ന്   ഞങ്ങളറിഞ്ഞോ.അതോണ്ട് ഈ ഹൈവേക്കൂടി പോകണ ഒരുത്തനും ഇങ്ങോട്ട്  കേറാതെയായി..."

പിറ്റേന്ന്  അതി രാവിലെ കത്രീന, കയ്യില്‍ ഒരു കൂടു മെഴുകുതിരിയും തീപ്പെട്ടിയുമായി പുഴക്കു കുറുകേയുള്ള ചപ്പാത്ത് കടന്ന്  കൃഷ്ണയുടെ വീട്ടിലേക്കുള്ള പടികയറി ചെന്നു  .അവര്‍ വീടിന്റെ ഉമ്മറപ്പടിയില്‍ മെഴുകുതിരികള്‍ കത്തിച്ചുവെച്ച്‌ കൈകൂപ്പി പ്രാര്‍ത്ഥിച്ചു.  അതു കണ്ട് അകത്തു നിന്നും  വന്ന  കൃഷ്ണയുടെ അമ്മ ആനന്ദം.

'എന്തോന്നാ  കത്രീനേ കാണിക്കുന്നേ .. ഇതു കുരിശുപള്ളി നടയല്ല."

''എനിക്കിവിടം അതു പോലെയാ.  രക്ഷിക്കണം.  ആനന്ദത്തിന്റെ മോളോട് ഞങ്ങളെ ഉപദ്രവിക്കരുതെന്ന്  പറയണം."

കത്രീനയുടെ പരാതിയും പരിവട്ടവും  കേട്ടു കൊണ്ട് കൃഷ്ണവേണി അകത്തു  നിന്നും ഇറങ്ങിവന്നു. 

"ഈ റോട്ടിക്കൂടെ പോണോരില്‍ ഭൂമി മലയാളത്തുള്ള ഒരാളും ഞങ്ങടെ കടേല്‍ കേറത്തില്ല.  ജീവിക്കേണ്ടായോ -ഇത്തിരി കരിഞ്ചന്തകൊണ്ടാ കഞ്ഞി കുടിച്ചു പോണത്.ടൗണിലെ പമ്പീ പോയി പെട്രോളും ഡീസലും പത്തു ലിറ്ററ്  വീതോം, ബിവറേജില്‍ ക്യൂ നിന്നു  രണ്ടു ഫുള്ളും വാങ്ങി ഒരു ജീവിത മാര്‍ഗ്ഗം ഔസേപ്പച്ചായന്‍ തുടങ്ങീട്ട്  കുറച്ചു ദെവസമായി. ഞങ്ങടെ മോള് അലീനക്കത് ഇഷ്ടമല്ല.  അവള് കൃഷ്ണകൊച്ചിനോട് പരാതി പറയാന്‍ നിക്കുവാ .  മോളാ കേസ് ഏറ്റെടുക്കരുത്."

കൃഷ്ണ കുനിഞ്ഞ് മെഴുകുതിരികള്‍ കൈകൊണ്ട് കെടുത്തിയശേഷം തിരികള്‍ എടുത്തു മാറ്റി , കത്രീനേച്ചിയുടെ അരികത്തു ചെന്ന്  കൈകളില്‍ പിടിച്ചു .

"കത്രീന ചേട്ടത്തി ഞാന്‍ പറയണത് ശ്രദ്ധിച്ചു കേക്കണം.
നേരായ ഒരുപാട് മാര്‍ഗ്ഗങ്ങളുണ്ട്.  കരിഞ്ചന്ത കച്ചവടം ചെയ്തതുകൊണ്ട്താല്‍ക്കാലിക ലാഭം മാത്രമേ ഉണ്ടാവൂ.  
പോലീസും എക്‌സൈസും  പിടിച്ചാലുള്ള നാണക്കേട് ആലോചിച്ചിട്ടുണ്ടോ നിങ്ങള്..
അലീനക്ക്പിന്നെ കോളേജില്‍ തലയുയര്‍ത്തി നടക്കാന്‍ പറ്റോ.  കെട്ടിക്കാന്‍ പ്രായായി വരണ കൊച്ചല്ലേ.  നല്ലൊരു കുടുംബത്തീന്ന് ആലോചന വരണമെങ്കിൽ  മാന്യമായ ബിസിനസാ ഉണ്ടാവേണ്ടത്.നേരായ  വഴിയില്‍ ആലോചിച്ചാല്‍ നിങ്ങള്‍ക്ക് പച്ച പിടിക്കാനുള്ളത്കര്‍ത്താവ് തന്നെ തരും."

 'അതിനെന്നാ   കൊച്ചേ ഒരു വഴി ?'

 'ആദ്യം കള്ളത്തരോം  കരിഞ്ചന്തേം അവസാനിപ്പിക്കാ.എന്നിട്ട്  ഈ സ്റ്റെപ്പില് തെളിച്ച മെഴുകുതിരി വെട്ടം  മനസ്സില്‍ കൊളുത്തുക. ആ തെളിച്ചത്തില്‍ കര്‍ത്താവ് പുതിയവഴി കാണിച്ചുതരും.'
 
കത്രീന ഒതുക്കി കല്ലുകൾ ഇറങ്ങി പോകുന്നേരം ആനന്ദം കൃഷ്ണവേണിയോട് കെറുവിച്ചു 

 'നീ എന്നാടീ ഉപദേശി പണി തുടങ്ങീത്.  നിന്റേ ജീവിതത്തില്‍ വെട്ടവും വെളിച്ചോം ഉണ്ടാവാന്‍ മെഴുകു തിരിയോ നിലവിളക്കോ എന്നതാണെന്ന്  വെച്ചാ തെളിക്ക്.' 
'നിന്റെ മനസ്സിപ്പോഴും സഖാവ് സി.പി. യുടെ മകനുമായുളളമുടിഞ്ഞ പ്രേമത്തിന്റെ കെട്ടിലാണോ? .   
ആ പുളിമരം ഇനിയും പൂക്ക്വോ മോളേ?' 

 'ആ പുളി ഇനി പൂക്കില്ല അമ്മേ'

കോളേജിൽ  കൃഷ്ണവേണിയും അനസും പഠിച്ച ബാച്ചിന്റെ സംഗമത്തിൽ വെച്ച് ഒന്നു  സംസാരിക്കുവാൻ  പോലും മനസ്സു കാട്ടാതെ,അനസ് മുഖം തിരിച്ചത് കൊണ്ടാണ്  ആ പുളി ഇനി പൂക്കില്ല എന്ന്  കൃഷ്ണവേണി ഉറപ്പിച്ചത് .

അവരുടെ ബാച്ചില്‍ ഇപ്പോഴും അവിവാഹിതര്‍ അവര്‍ മാത്രമായിരുന്നു.  അലുംനി മീറ്റിൽ വെച്ച് അനസും വേണിയും തമ്മിലുള്ള അകല്‍ച്ചയുടെ മഞ്ഞുരുകുമെന്ന് കൂട്ടുകാർ പ്രതീക്ഷിച്ചതാണ്. വേദിയില്‍ അനസ് അവതരിപ്പിച്ച ഗസല്‍ മഴ ആ സുഹൃദ് സംഗമത്തിന് കുളിരായെങ്കിലും,  കൃഷ്ണവേണിയെ അനസ് അവഗണിച്ചു. 

അനസ് യാത്ര പറയുമ്പോള്‍ കൂടെ ഹൈറുവുണ്ടായിരുന്നു . ഹൈറു അനസിനെ തോണ്ടി കുറച്ചപ്പുറം മാറി നില്‍ക്കുന്ന കൃഷ്ണവേണിയെ കാണിച്ചു കൊടുത്തു  . വേണിക്ക് അനസിനോട് സംസാരിക്കണമെന്നുണ്ട്. അവള്‍  മനസ്സു വിഷമിച്ചു നില്‍ക്കുകയാണ്. . അവളുടെ സമീപത്ത് ബിനുവും നന്ദനയുമുണ്ട്. അനസ് കൃഷ്ണ വേണിയെ ഒന്നു നോക്കി. അനസ് കൃഷ്ണവേണിക്കടുത്ത് പോകും, അല്ലെങ്കില്‍ അടുത്തേക്കു വിളിക്കും, സംസാരിക്കും, മഞ്ഞുരുകും എന്ന പ്രതീക്ഷ, ആഗ്രഹം എല്ലാവര്‍ക്കുമുണ്ട് . എന്നാല്‍ എല്ലാവരെയും നിരാശരാക്കി ഒരു മന്ദഹാസം പോലും നല്‍കാതെ തലവെട്ടിച്ച്, അനസ് കാറില്‍ കയറി ഡോറടച്ചു. 

കാര്‍ മുമ്പോട്ടെടുക്കുന്നത് നോക്കി നില്‍ക്കുന്ന  കൃഷ്ണവേണി. തന്നെ കൂടെ വിളിച്ചില്ലല്ലോ, ഒരു വാക്കു പോലും പറയാതെ പോയല്ലോ എന്ന  സങ്കടഭാവമാണ് കൃഷ്ണവേണിയുടെ മുഖത്ത്.

നന്ദന കൃഷ്ണവേണിയുടെ കൈ പിടിച്ച്:

 ''മാഡം കൂടെ പോകാതിരുന്നതോ. അതോ കൂടെ കൂട്ടാ ത്തതോ?.എന്തായിരുന്നു  നിങ്ങള്‍ തമ്മിലുള്ള പ്രശ്‌നം?'

കൃഷ്ണവേണി നന്ദനയുടെ മുഖത്തേക്കു നോക്കുന്നു . വേണിക്ക് നന്ദനയോട് എന്തൊക്കെയോ പറയണമെന്നുണ്ട്.
കൃഷ്ണവേണിയുടെ ഓർമയിൽ അനസിന്റെ ഉമ്മ ഉമ്മുകുൽസു പറഞ്ഞ വാക്കുകൾ  തെളിഞ്ഞു വന്നു..

''ഇവളെ പൊന്നാനീലോ കോഴിക്കോട് മുഖദാറിലോ കൊണ്ടു പോയി ദീനികൂട്ടി , പേരും മാറ്റി നിക്കാഹും നടത്തിയേ എന്റെ മരുമകളായി ഞാന്‍ സ്വീകരിക്കൂ. അതിലൊരു കടുകുമണീടെ അത്രയും പോലും തൂക്കം നീക്കുപോക്കിന് ഈ ഉമ്മുകുത്സൂനെ കിട്ടില്ല. പ്രേമവും വിപ്ലവുമൊക്കെ എന്റെ മോനും ഓന്റെ വാപ്പാക്കും."

"ഉമ്മ മോളെ സങ്കടപ്പെടുത്താന്‍ പറഞ്ഞതല്ല. അള്ളാനേം റസൂലിനേയും മുറുകെ പിടിച്ചുള്ള ജീവിതാ എന്റേത്. അതു തെറ്റിക്കാന്‍ ആവതില്ലാത്തതോണ്ടാ. മനസ്സിന് ധൈര്യമില്ലാത്തതോണ്ടാ മോളേ. എന്റെ മോന്‍ അനസിന്റെ ഒരാഗ്രഹത്തിനും ഉമ്മ എതിരു നിന്നിട്ടില്ല. നില്‍ക്കുകയും ഇല്ല. അതേ പോലെ ഈ ഉമ്മയുടെ ആഗ്രഹത്തിന് നിങ്ങളും എതിരു നില്‍ക്കരുത്.ഉമ്മാക്കിഷ്ടാവണങ്കില്‍ മോള് മതം മാറി എന്റെ മോന്റെ പെണ്ണായിട്ട്  വരണം.."

 അറുത്ത് മുറിച്ചതുപോലെയാണ്  കൃഷ്ണവേണി മറുപടി പറഞ്ഞത് : 

''ഇല്ലുമ്മാ, അനസിനൊപ്പം കൃഷ്ണവേണിയായിട്ടേ  ഞാന്‍ ജീവിക്കൂ .."

''ഉമ്മയെ വെറുപ്പിക്കുന്നത് വലിയ വേദനയുള്ള  കാര്യാണ്.'  അനസ്  പറഞ്ഞു  'അത്ര അറ്റാച്ചാണ് ഉമ്മയായിട്ട് . ഉമ്മ നിന്നെ കെട്ടാന്‍ സമ്മതിച്ചതുതന്നെ -ആ മനസ്സിന്റെ വലുപ്പോം എന്നോടുള്ള സ്‌നേഹവും കൊണ്ടാണ്.''

''ഞാന്‍ മതം മാറണം പേരു മാറ്റണം, തലേ തട്ടം  ഇടണം. അതല്ലേ സഖാവ് സി.പി. യുടെ പുന്നാരമോന്‍ പറഞ്ഞു വരണത്''

''തട്ട മൊന്നുമിടേണ്ട. ഒന്നു  നിന്നു  കൊടുത്താല്‍ മതി. ഡ്രാമ പോലെ .. വീട്ടുകാരേം നാട്ടുകാരേം ബോധിപ്പിക്കാന്‍'

'വാപ്പയുടെയും ഉമ്മയുടേയും ലൈനല്ലാതെ അനസിന് സ്വന്തമായിട്ട്  ഒരു നിലപാടില്ലേ?. ഉമ്മയുടെയും കൂട്ടക്കാ രുടേയും സമ്മതം ചോദിച്ചല്ലല്ലോ നമ്മള്‍ സ്‌നേഹിച്ചതും വിശ്വസിച്ചതും....കെട്ടുപാടും ആചാരങ്ങളുമോര്‍ത്ത്ഇത്ര വേവലാതിപ്പെടുതെന്തിനാണ്? എനിക്കുമില്ലേ കുടുംബവും ബന്ധങ്ങളും..'

അനസിന് പ്രതികരണമിലായിരുന്നു. കൃഷ്ണവേണി അനസിന്റെ മുഖത്തു നോക്കി പറഞ്ഞു
"ഉള്ളം കലക്കി പുറത്തു ചാന്തു തേക്കുവാൻ എനിക്കു പറ്റില്ല അനസ്. നിലപാടുകളെയും  വിശ്വാസങ്ങളെയും ബലികൊടുക്കാന്‍ എനിക്കു കഴിയുകയുമില്ല.''

''ഉറച്ച തീരുമാനമാണോ?"

അതെ''

''ആരേയും സങ്കടപ്പെടുത്തിയിട്ടും  വേദനിപ്പിച്ചും എനിക്കൊരു ജീവിതം വേണ്ട" അനസ് പറഞ്ഞു ."ഒന്നു ഞാന്‍ പറയാം,വേണിയല്ലാതെ മറ്റൊരു സ്ത്രീ അനസിന്റെ ലൈഫിലുണ്ടാവില്ല. സത്യം''

''ശപഥം എനിക്കുമെടുക്കാലോ.അനസിനെ മനസ്സീന് ഇറക്കി വിടാനും പടിയടച്ച് പിണ്ഢം വെക്കാനും ഞാനും തയ്യാറല്ല. നീ തന്ന  സ്‌നേഹം അതിന്റെ ഓര്‍മ്മകള്‍ എന്നുമെന്റെ കൂടെയുണ്ടാവും അനസല്ലാതെ മറ്റൊരു പുരുഷന്‍ എന്റെ ജീവിതത്തിലേക്കും കടന്നു  വരില്ല. ഇതു വേണിയുടെ വാക്കാണ്.''

അപ്രതീക്ഷിതമായ വേര്‍ പിരിയലിന്റെ മുഹൂര്‍ത്തം ഇരുവര്‍ക്കും ഉള്‍ക്കൊള്ളാന്‍ വിഷമമുണ്ട്. ജീവിത പ്രതീക്ഷകളില്‍, സ്വപ്നങ്ങളില്‍ പൊടുന്നനെ   കരിമ്പടം വീണതിന്റെ സങ്കടവും ഉള്‍വേദനയും അവരിലുണ്ടായിരുന്നു .

അനസിന് തൊട്ടരികെ വന്നു  നിന്ന്  അവന്റെ മുഖത്തു നോക്കി കൃഷ്ണവേണി പറഞ്ഞു.

''നിന്റെ ഓര്‍മ്മയില്‍ ഒരു മെഴുകുതിരി പോലെ ഞാനുരുകി ഇല്ലാതാവും...അതിന്റെ ഉള്‍വേദന എഴുത്തിന് വളമാകുമെന്ന വിശ്വാസം എന്നെ ഈ ഭൂമിയില്‍ പിടിച്ചു നിര്‍ത്തും.തളരാതെ അക്ഷരങ്ങളെ ഉപാസിച്ച് വാക്കുകള്‍ക്ക് പുതിയ അര്‍ത്ഥം തേടി, പുതിയ ആകാശങ്ങള്‍ കണ്ട് യാത്രകള്‍ ചെയ്ത് ഞാനിവിടെ തന്നെയുണ്ടാകും...'

ഒന്നു  നിര്‍ത്തി, ഉള്‍വേദനയോടെ മനസ്സില്‍ തട്ടി  വേണി പറഞ്ഞ വാക്കുകള്‍ അനസിനെ  പൊള്ളിച്ചു 

"അനസ്-നീയെന്നെ  മറക്കരുത്.....'  

കണ്ണ് നിറഞ്ഞു കൊണ്ട് അവള്‍ നോക്കുമ്പോള്‍ മുഖാമുഖം നോക്കാന്‍ പ്രയാസപ്പെട്ട്  അനസ് മുഖം തിരിക്കുകയാണ് ചെയ്തത്  . അവനും വിഷമമുണ്ട്. സ്വന്തം നിലപാടില്ലായ്മ കൊണ്ട് വേര്‍പിരിയലിന്റെ സാഹചര്യമുണ്ടായതെന്ന് അവനറിയാം. അതുകൊണ്ടു തന്നെ അവന് കൃഷ്ണവേണിക്കരുകില്‍ നിന്നും  ഓടിയകലണമെന്നുണ്ട്. അനസ് വേണിയോട് യാത്ര പോലും പറയാതെ നടകന്നു . 

അവള്‍ ഉള്ളില്‍ തട്ടി  പറഞ്ഞ വാക്കുകള്‍  അവന്റെയുള്ളിൽ തികട്ടി വന്നു.  

"അനസ്-നീയെന്നെ  മറക്കരുത്....."

അവൻ നടന്നകലുന്നത് നോക്കി നില്‍ക്കുന്ന കൃഷ്ണവേണിയുടെ മുഖത്ത്, സ്വന്തം നിലപാടില്‍ ഉറച്ചു നിതിന്റെ ഊര്‍ജ്ജം  പ്രകടമായിരുന്നു.

പിൻ തിരിഞ്ഞുള്ള   ആ  നടത്തത്തിൽ, ഓർമയായ സഖാവ് സി.പി. ഹമീദ് എന്ന തന്റെ  പിതാവ് , കാറ്റില്‍ പറക്കുന്ന, വെൺമേഘങ്ങളുടെ പശ്ചാത്തലത്തില്‍ നിന്ന് ഇങ്ങനെ പറയുന്നതായി   അനസിനു തോന്നി .

"ഉമ്മയുടെ തലക്കുള്ളില്‍ വെളിച്ചം കേറീട്ട്  നീയവളെ കെട്ടലുണ്ടാവില്ല. ഇക്കാര്യത്തില്‍ നിങ്ങളെ നിലപാടും തീരുമാനവുമാണ് പ്രധാനം''

കൊടും കാട്-വിജനമായ വഴി കാനനപശ്ചാത്തലത്തിലൂടെ ചെരിപ്പിടാതെ ഒറ്റമുണ്ടുടുത്ത് നടന്നു  വരുന്ന സഖാവ് സി.പി ഹമീദ്  , അനസിന്റെ നിലപാടുകളെ വിമര്‍ശിച്ച്-ശബ്ദമുയര്‍ത്തി- പറഞ്ഞു :

''നിനക്ക് ഉള്ളിലിത്തിരി തീ ഉണ്ടെന്നായിരുന്നു എന്റെ വിശ്വാസം. നീ അവളെ മതത്തില്‍ ചേര്‍ക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് അറിഞ്ഞപ്പോള്‍ എന്റെ തൊലി ഉരിഞ്ഞുപോയി. സഖാക്കള്‍ക്കു മുമ്പില്‍ തല കുനിഞ്ഞു. ചെറുപ്പം മുതല്‍ വായിച്ചും ലോകം കണ്ടും അനുഭവിച്ചറിഞ്ഞും -വളര്‍ന്നിട്ടും ഒരു തിരിച്ചറിവ് കിട്ടിയില്ലെങ്കില്‍ കൃഷ്ണവേണിയെപ്പോലെ ഒരു പെൺകുട്ടിയെ വേള്‍ക്കാന്‍ നിനക്കെന്ത് യോഗ്യത? നിന്നേപ്പോലെ ഒരു ഷഢനോടൊപ്പം ജീവിതം ഹോമിക്കാന്‍ തയ്യാറായില്ലല്ലോ അവള്.'

''വിദ്യ നേടിയതുകൊണ്ട് മാത്രം കാര്യമില്ല. വ്യക്തിത്വമുണ്ടാവണം.നിലപാടുവേണം. അതില്ലാത്ത പാഴ്ജന്മങ്ങള്‍ കൊണ്ട് ഈ നാടിനും സമൂഹത്തിനും വെളിച്ചമേകാന്‍ ഒരു മൺചെരാത് തെളിക്കാന്‍ പോലുമാവില്ല. അമ്മിഞ്ഞപ്പാലു കുടിച്ച് ഒരു തൊട്ടിലും കെട്ടി  തറവാടിന്റെ ഇരുട്ടറയില്‍ കിടക്കാനാണ് നിന്റെ നിയോഗം.' 

അനസിന്റെ ഉള്ളം ശരിക്കും   പുകഞ്ഞു വെന്തു.
എന്നാൽ  ഉൾവേദന കടലാസിൽ പകർത്തിയാണ്  കൃഷ്ണവേണി ആശ്വാസം കൊണ്ടത് .

             *                                  *                             *                                                                         
കത്രീനയുടെയും ഔസേപ്പിന്റെയും കരിഞ്ചന്ത കച്ചോടം അവസാനിച്ചതും കത്രീനാ ടീ ഷോപ്പ് കബനിയാക്കി പള്ളിയിലെ വികാരി വെഞ്ചരിച്ചതും ,മകള്‍ അലീനയുടെ പേരില്‍ ചുക്കുകാപ്പി പൊടി വിതരണം തുടങ്ങിയതിന്റെയും നാട്ടു വര്‍ത്തമാനങ്ങള്‍ മുനീര്‍ അന്തപ്പനുമായി പങ്കുവെക്കുമ്പോഴാണ് നന്ദന ഹലാല്‍ ചിക്കന്‍ സെന്ററിലേക്കു വന്നത്. അവള്‍ കോളേജ് വിട്ടു  വരുന്ന  വഴിയായിരുന്നു . അന്തപ്പന്‍  നന്ദനയയോട് പല്ലില്ലാത്ത മോണ കാട്ടി  ചിരിച്ചു . നന്ദനയും ചിരിച്ചെന്നു വരുത്തി.

കടയിലേക്ക് വന്ന   നന്ദന മുനീറിനോട്
 'മുനീര്‍ക്കാ നാടന്‍ മൊട്ടണ്ടോ ?"

'ഇല്ല മോളേ.  മുട്ട  നാടനാവാന്‍ രണ്ടു ദിവസടുക്കും.'

 'നാടനാവാന്‍ രണ്ടു ദെവസോ ?' 'ഇപ്പം ഒറിജിനല്‍ നാടന്‍ മൊട്ട  കിട്ടാറില്ല മോളെ.  വ്യാജമുട്ട  തന്നെ മാര്‍ക്കറ്റില് എറങ്ങണകാലാ."

മുനീര്‍ തൊട്ടടുത്ത് തിണ്ണയില്‍ വെച്ച ഒരു പാത്രത്തില്‍ നിന്നും  ഒരു മുട്ടയെടുത്ത് ഉയര്‍ത്തികാട്ടി  
"ദാ നോക്ക്,    ചായപ്പൊടി തിളപ്പിച്ച വെള്ളത്തീ മുക്കിയിട്ടിരിക്കാണ്.കളറ് പിടിക്കാന്‍ സമയമെടുക്കും. മൂന്നു ദിവസം കഴിഞ്ഞാല്‍ ഏത് ലഗോണും നാടനാകും. വ്യാജന് നല്ല മാര്‍ക്കെറ്റല്ലേ...  നാട്ടുകാര് പൊട്ടന്‍മാരായതുകൊണ്ട് നമുക്ക് നല്ല ലാഭാണ്."

പെട്ടെന്ന്  എന്തോ ഓര്‍മ്മ വന്നു മുനീര്‍ :
 "തമ്പുരാനേ ഓര്‍ത്തില്ല ഞാന്‍ . എന്റെ കൊച്ചേ നീയിതൊന്നും  അവളോട്, കോളേജ് ലക്ചറോട് പോയി പറയല്ലെ.. അവള് എന്റെ കഞ്ഞികുടി മുട്ടിക്കും.'


 'ഇതെന്തായാലും ഞാന്‍ പറയും.  പൂമലയിലെ ഒരു ചൂടന്‍ വിഷയമല്ലേ...  വേണിചേച്ചി കത്തിക്കും.'

മുനീര്‍ അവളുടെ അടുത്തേക്ക്  വന്ന്   
"ച തിക്കല്ലെ മോളേ..  എപ്പോള്‍ ആവശ്യപ്പെ'ട്ടാലും എത്രമൊട്ട വേണേലും ഞാന്‍ ചുമ്മാ തരാന്നേ .ഒന്ന്  മിസ്സടിച്ചേച്ചാ വീട്ടി ലെത്തിക്കാം.  അല്ലെങ്കില്‍ എസ്. എം. എസ്.'

 'ഫ്രീ മൊട്ട  വ്യാജനോ ഒറിജിനലോ?"

മുനീര്‍  തല ചൊറിഞ്ഞ് 'അതിപ്പോ?'

നന്ദന: 'അതിപ്പോ, കിതിപ്പോ... വെരകണ്ടാ. നല്ല കാടമൊട്ട ണ്ടോ നിങ്ങളുടെ അടുത്ത്?'

'കാടേണ്ട്'. കൊട്ടയില്‍ നിന്നും  ഒരു കാടമൊട്ട  എടുത്ത് :'ഇത് വ്യാജനല്ല ഒറിജിനലാ.  എത്രകാടേയാ വേണ്ടത്?'

 'കാടയല്ല . മൊട്ട . പത്തെണ്ണം മതി' 

 'മൊട്ട . കാടേടെ. അതെന്നേ  ഉദ്ദേശിച്ചേ.'

മുനീര്‍ കാടമുട്ട  പൊതിഞ്ഞെടുക്കുമ്പോള്‍ ഒരെണ്ണമെടുത്ത് കറുപ്പടയാളം നന്ദനയെ കാണിച്ച്.
'ഇതൊക്കെ തമ്പുരാന്റെ ആര്‍ട്ടാണ് .  നമ്മള് പെയിന്റടിച്ചതല്ലാട്ടോ ' 

മുനീര്‍ കാടമുട്ട  പൊതിഞ്ഞ് നന്ദനക്ക് കൊടുക്കുന്നു .
'പത്ത് കാടമൊട്ട  ഇരുപത് രൂപ.'
 'കാശില്ല'  
'കാശില്ലാതെ കച്ചോടല്ലാ. മൊട്ട  അവിടെ വെക്ക്'
 'കാശ്‌വേണ്ടന്നല്ലെ മുനീര്‍ക്ക നേരത്തെ പറഞ്ഞത്"

 'അതൊന്ന്  പതപ്പിച്ചതല്ലേ കൊച്ചേ. നീയെന്നെ ചുറ്റിക്കല്ലെ.' 
'എന്നാ പിന്നെ  പറ്റായിട്ട്  എഴുതിക്കോ..'

"കാട കടത്തിനായിരുന്നെങ്കില്‍ കുറച്ച് വെയ്റ്റ് ചെയ്യിക്കാമായിരുന്നു .'

പെട്ടെ  മുനീര്‍ എന്തോ ഓര്‍മ്മിച്ച്  കടയില്‍ നിന്നിറങ്ങി നന്ദനയെ വിളിച്ചു .'നിന്നേ  നിന്നേ ' മുനീര്‍ നന്ദനയുടെ അടുക്കലെത്തി.

'എന്നാ   കൊച്ചേ നിങ്ങടെ കൊളം വറ്‌റിക്കുന്നേ ? '
 കയ്യുയര്‍ത്തി തിരുമ്മി  "പെടക്കണ മീന്‍ പിടിക്കാന്‍ എന്റെ കയ്യിങ്ങനെ പെരുക്കാ...'

 'ഞായറാഴ്ച്ച രാവിലെ.  മുനീര്‍ക്ക വരില്ലേ.'

 'പൂമല  ദേശത്തെ ഉത്സവമല്ലേ നിങ്ങളെ കൊളം വറ്റിക്കല്...ഉത്സാഹ കമ്മറ്റിയായി മുനീറവിടെണ്ടാവും...'

നന്ദന  കാട  മുട്ടയുമായി നടന്നു  പോകുന്നതു നോക്കി നിന്ന  മുനീറിന് നേരിയ ചങ്കിടിപ്പുണ്ടായിരുന്നു . 
"ലഗോണ്  നടനാവുന്നത്   പ്രൊഫസറെഴുതി കച്ചോടം പൂട്ടിക്കാതിരുന്നാ  മതിയായിരുന്നു."

"താനിങ്ങനെ പേടിച്ചാലോ മുനീറേ ?  " 

"പേടിക്കാതെ പിന്നെ  അന്തപ്പന്‍ ചേട്ടന്‍ ഈ സിറ്റിയില്‍ നിന്ന്  പരസ്യമായി വളിവിടുതു വരെ പ്രൊഫസര്‍ ഇന്റര്‍നെറ്റില്‍ എഴുതി പിടിപ്പിച്ചിട്ടുണ്ട്."

 "ങേ. ആ വിവരം ഞാനറിഞ്ഞില്ലല്ലോ."

 "അന്തപ്പന്‍ ചേട്ടാ  നമ്മളറിയാത്ത എന്തെല്ലാം കാര്യങ്ങള്‍ ഈ നാട്ടിൽ  നടക്കുന്നു .'
              
                      *     *    *               *     *    *

 'ബ്ലോഗെഴുത്തിലൂടെ കൃഷ്ണവേണിയാണ് , മലകളും പുഴയും വെള്ളചാട്ടങ്ങളും അരുവികളും താഴ്‌വാരവുമുള്ള പൂമല ദേശത്തിന്റെയും  കുതിര കുത്തിയുടെയും സൗന്ദര്യം ലോകത്തിന് പരിചയപ്പെടുത്തികൊടുത്തത്.

കുതിരകുത്തി മലയില്‍ നിന്നു ള്ള ലോവര്‍ പെരിയാറിന്റെ വിദൂര ദൃശ്യങ്ങള്‍.....
ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍.. മുനിയറ,ദേവിയാര്‍..
പുഴയുടെ നടുവിലുള്ള ദേവിയാര്‍ ക്ഷേത്രം.  ദൂരെ പെരിയാര്‍ വളഞ്ഞു പുളഞ്ഞൊഴുകുന്ന കാഴ്ച്ച.

പണ്ട് ഈ കുതികുത്തി മലയില്‍  നിന്ന്  ഒരാള്‍ താഴേക്ക് ചാടി ആത്മഹത്യ  ചെയ്തിട്ടുണ്ട്.  താഴ്‌വാരത്തെ കാറ്റി ല്‍ നിന്നും ശരീരാവശിഷ്ടങ്ങള്‍  കഠിന പ്രയത്‌നത്തിലൂടെയാണ് വീണ്ടെടുത്തത് . വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിന്‍ റിഫൈനറിയില്‍ തീ പിടിച്ചപ്പേള്‍  അഗ്നിനാളങ്ങളുടെ  ഭീകരത പൂമല ദേശക്കാര്‍ കണ്ടത് കുതികുത്തി മലമുകളില്‍ നിന്നാണ്. 

'ഇതൊക്കെ ആരാ പറഞ്ഞേ?'

'പ്രൊഫസ്സര്‍ ഇന്റര്‍ നെറ്റില്‍ എഴുതീതാ'

മൂന്നാര്‍ തേക്കടി പോലെ ഒരു പാട് ടൂറിസ്റ്റുകള്‍  വന്നു  പാര്‍ത്തു പോകുന്ന  ഇടമല്ല പൂമല.  ഇടുക്കിയുടെ  ഗ്രാമ ഭംഗി  കാണാനും കളങ്കപ്പെടാത്ത പ്രകൃതിയെ തൊട്ടറിയാനും  തനി നാട്ടും പുറമായ ഇവിടേക്ക്  സ്വദേശികളും  വിദേശികളുമായ സന്ദര്‍ശകരെത്തുന്നതിന്റെ  ഒരു  കാരണം ഇഗ്ലീഷിലും മലയാളത്തിലുമുളള കൃഷ്ണവേണിയുടെ 'ബ്ലോഗ് പോസ്റ്ററുകളാണ്.

'കുതിരകുത്തിയിൽ   നിന്നു  കാണുന്ന   ഈ കാഴ്ചയുടെ സൗന്ദര്യമുണ്ടല്ലോ. താഴ്‌വാരത്ത് പെരിയാറൊഴുകുന്നത് കാണാന്‍ എന്തുഭംഗിയാണ്. പ്രകൃതിയുടെ ഈ മനോഹാരിത ഒരിക്കലും നശിക്കാതിരുന്നെങ്കിലെന്നാണ്     കൃഷ്ണവേണിയുടെ പ്രാര്‍ത്ഥന. ആ പ്രാര്‍ത്ഥനയാണ് കൃഷ്ണവേണിയുടെ എഴുത്ത്.. 

കൃഷ്ണവേണിയുടെ "കാട്ടു  പൊന്തകള്‍ക്കിടയിലെ സഞ്ചാരം" എന്ന  രചന യാത്രാവിവരണ രംഗത്ത് പുതിയ ഒരു അദ്ധ്യായം തന്നെ  വെട്ടി തുറന്നിരിക്കുകയാണ്.  മറ്റാരും കൈവെക്കാത്ത പുതുമയുള്ള ഒരെഴുത്ത്.  നവമാധ്യമത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു പത്രാധിപരുടേയും കാരുണ്യത്തിന് കാത്തുനില്‍ക്കാതെ തന്റെ കുറിപ്പുകള്‍ ബ്ലോഗിലൂടെ കൃഷ്ണവേണി പോസ്റ്റ് ചെയ്തപ്പോള്‍ ഓൺ  ലൈന്‍ വായനക്കാര്‍, വിശേഷിച്ചും പ്രവാസികളായ മലയാളികളുടെ ഗൃഹാതുരമായ മനസ്സ് ആവേശപൂര്‍വമായാണ് അതു സ്വീകരിച്ചത്. 

ഓരോ ബ്ലോഗ് പോസ്റ്റിനും വന്‍ ഹിറ്റാണ്  സൈബര്‍ ലോകത്തുനിന്നും ലഭിച്ചത്.  അതു കൊണ്ട് തന്നെ  സിംഗപ്പൂര്‍ വേള്‍ഡ് മലയാളി കൗൺസിൽ  ഏര്‍പ്പെടുത്തിയ  ആദ്യത്തെ ട്രാവല്‍ ബ്ലോഗ് അവാര്‍ഡിന് കൃഷ്ണവേണിയുടെ പേര് ഏകകണ്ഠമായാണ്  തെരെഞ്ഞെടുത്തത്. 

ഗ്രാമത്തിനു ചുറ്റുമുള്ള കാഴ്ചകള്‍…നമ്മളാരും കാര്യമായി ശ്രദ്ധിക്കാതെ പോകുന്ന  നമ്മുടെ നാട്ടിടവഴികള്‍, അമ്പല പറമ്പുകള്‍, മലകള്‍, വയലുകള്‍, തോടുകള്‍, താഴ്‌വരകള്‍, കാട്ടു പൊന്തകള്‍ ഇവയെക്കുറിച്ചൊക്കെയാണ് കൃഷ്ണവേണിയെഴുതുന്ന ത്. ജന്മനാടിനെക്കുറിച്ചും നാട്ടു നന്മകളെക്കുറിച്ചും ഗൃഹാതുരത്വത്തോടെയുള്ള എഴുത്തിന് വായനക്കാരെ - പ്രത്യേകിച്ച് പ്രവാസി ജീവിതം നയിക്കുവരായ ഓൺ  ലൈന്‍ വായനക്കാരെ - പിടിച്ചിരുത്തുന്ന  ഒരു വശ്യതയുണ്ടെും ജഡ്ജിംഗ് കമ്മറ്റി വിലയിരുത്തിയിരുന്നു .

അവാര്‍ഡ് വാര്‍ത്ത അറിഞ്ഞപ്പോള്‍ പ്രൊഫസര്‍ക്ക് പഞ്ചായത്തു വക ഒരു സ്വീകരണം കൊടുക്കാന്‍ അവറാച്ചന്‍ ആലോചിച്ചതാണ്. ആ വേദിയില്‍ വെച്ച് പ്രൊഫസറെ വാനോളം പുകഴ്ത്താമെന്ന്  അവറാച്ചന്‍ മനസ്സിലുറപ്പിച്ചെങ്കിലും ബ്ലോഗ് തേങ്ങയാണോ പിണ്ണാക്കാണോന്ന്  അവറാച്ചനപ്പോഴും തിരിഞ്ഞിരുന്നില്ല.

***                *****                    ******                         ******

പെംമ്പ്രന്നോത്തിക്കും പിളേളര്‍ക്കും പഞ്ചായത്ത് ചിലവില്‍ ഒരു   ഇന്നോവ തന്നെ മേടിച്ചുകൊടുക്ക്   എന്ന്  അന്തപ്പൻ പരസ്യമായി പരിഹസിച്ചെങ്കിലും, അവറാച്ചന്റെ മനസ്സിൽ ഇന്നോവയോടു തന്നെയായിരുന്നു പ്രേമം.    പഞ്ചായത്ത്  വക ബോളോറോ അവറാച്ചന്റെ തറവാട്ടു വകയാണോന്ന് ചോദിക്കുന്ന പ്രതിപക്ഷ പരിശകളുടെ മുൻപിലൂടെ, ത്രേസ്യാമ്മയുടെ കൂടെ സഞ്ചരിക്കാന്‍   സ്വന്തമായിട്ടൊരു വാഹനം വേണം. 

"രണ്ടു റോഡ് പണി ടെണ്ടറായിട്ടുണ്ട്.  കോൺട്രാക്ടര്‍ പൈലികുഞ്ഞാണ് .  ഒത്താല്‍ ഒരു തൂക ഇങ്ങ് പോരും.  എന്നിട്ട് ഒരു പുത്തന്‍  ഇന്നോവ  മേടിക്കണം.  സെക്കനാന്റ് ശരിയാവൂല്ല.'

"അപ്പച്ചന്റെ സ്റ്റാറ്റസിന് ആഡിയാണ് ബെസ്റ്റെ" ന്നു  പറഞ്ഞത് ബിജുവാണ്. 


"അതിനെത്ര ലക്ഷം വരും" 

"നാല്‍പ്പത്തെട്ട് . കൊടുത്താലെന്താ നരി സാധനാണ് "

"പഞ്ചായത്തു വില്‍ക്കേണ്ടി വരും "

"അപ്പച്ചന്‍ കയ്യിട്ടു  വാരുതിന്റെ സ്‌റ്റൈലൊന്നു  മാറ്റി പിടിച്ചാ മതി ."

ബിസിനസ് മാനേജ്‌മെന്റിന് പഠിക്കു മകന്റെ കുരുട്ടു ഉപദേശമാണ്. അതു തള്ളാതെ കേള്‍ക്കാനായി അവറാച്ചന്‍ കാതു കൂര്‍പ്പിച്ചു.

"എങ്ങനേ പറയ് "

"വിഴുങ്ങണം. പഞ്ചായത്തിലെ റോഡും പാലവും വിഴുങ്ങണം."

 "വിഴുങ്ങേ?"  അവറാച്ചന്‍ വാ പൊളിച്ചു.

 "പണി നടന്നുവെന്നും  പറഞ്ഞ് സെക്രട്ടറിയും എഞ്ചിനീയറും സാക്ഷ്യപ്പെടുത്തണം. വര്‍ക്ക് ടെണ്ടറായ വിവരം പുറം ലോകമറിയരുത്. കടലാസിലെല്ലാം നേരെയായാല്‍ മതി. എല്ലാവരെയും ചാക്കിലാക്കാന്‍ നാലഞ്ചു വീതം വെപ്പ് വേണ്ടി വരും.എന്നാല്‍ എളുപ്പം കോടീശ്വരനാകാം. ആഡിയല്ല ബെന്‍സു തന്നെ അപ്പച്ചനെടുക്കാം". 

"നീ കൊള്ളാലോടാ "

"അഴിമതിയിലും ഒരു പ്രൊഫഷണല്‍ ടച്ച് വേണം പപ്പാ". 

ആ ഡയലോഗ് കേട്ടപ്പോഴാണ്,  തലവരിയായി ലക്ഷങ്ങള്‍ മാനേജ്‌മെന്റിന്റെ വായയില്‍ തിരുകി മാര്‍ക്കു കുറഞ്ഞ മകന് ബിബിഎ സീറ്റൊപ്പിച്ചത് പാഴായില്ലെന്ന്  അവറാച്ചന് ബോധ്യപ്പെട്ടത്. 

മകന്റെ ഉപദേശം ശിരസ്സാ വഹിച്ച് വെട്ടി  വിഴുങ്ങാനുള്ള വ്യാപ്തി എത്രത്തോളം വികസിപ്പിക്കാമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് അവറാച്ചനെ തേടി ഇറിഗേഷന്‍ എഞ്ചിനീയര്‍ ബാലചന്ദ്രനും ടൂറിസ്റ്റ് ഗൈഡ് സാബുവുമെത്തുന്നത്. 

അവരുടെ വരവിനു പുറകില്‍ രണ്ടു ഉദ്ദേശങ്ങളുണ്ടായിരുന്നു.
ഒന്ന് : ബാലു - ഉമ ദമ്പതികളുടെ കുളം വറ്റിച്ചുള്ള മീന്‍ വിളവെടുപ്പിന് പഞ്ചായത്തു പ്രസിഡണ്ട് മുഖ്യ കാർമ്മികത്വം വഹിക്കണം . 
രണ്ട് : മൈനര്‍ ഇറിഗേഷന്‍ പദ്ധതി വഴി ഗ്രാമപഞ്ചായത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനായി ലഭിച്ചതില്‍  അവറാച്ചന്‍ വിഴുങ്ങിയ ഫൈവ് എച്ച് പി മോട്ടോറുകളില്‍ ഒരെണ്ണം കൈ വായ്പയായി കിട്ടണം. 

ഷെഡില്‍ മൂടിയിട്ട  മോട്ടോറുകളില്‍ നിന്നും  ഒരെണ്ണമെടുത്ത് കൈമാറും നേരം അവറാച്ചന്‍ ബാലുവിനോട് ചോദിച്ചു.
 "എന്റെയടുത്ത് മോട്ടോ ര്‍ ഉള്ള വിവരം നാട്ടി ല്‍ മറ്റാര്‍ക്കൊക്കെ അറിയാം"

"ആര്‍ക്കൊക്കെ അറിയില്ല എന്ന  കണക്കെടുക്കുകയാണ് എളുപ്പം. നാലെണ്ണം പ്രസിഡണ്ട് വിഴുങ്ങിയത് നാട്ടില്‍ പാട്ടാണ്"

***                         ***                   ***                       ***

അവറാച്ചന്‍ വിഴുങ്ങിയ മോട്ടോ ര്‍ വെച്ച് വെള്ളം വറ്റിച്ച് ചേറ്റില്‍ പിടക്കുന്ന  മീന്‍ പിടിക്കുന്ന  ദിവസം പൂമല ദേശക്കാര്‍ ആവേശത്തോടെ, ആരവത്തോടെ കുളക്കരയിലെത്തിയിരുന്നു .

 "കൊളം വറ്റിച്ച് മീന്‍ പിടിക്കാന്നു  പറഞ്ഞാല്‍ എന്നാ  ഒരിതാ." 

പൂമല ദേശത്തിന്റെ മനസ്സാണത് . ഹലാല്‍ ചിക്കന്‍ സെന്ററിലെ മുനീറും വാസുവേട്ട നുമെല്ലാം കടയടച്ചാണ് ബാലു എഞ്ചിനീയറുടെ കൊളം വറ്റിക്കാന്‍ ഉത്സാഹിച്ചത്. 

ഒരു മീന്‍ വാലില്‍ പൊക്കി ഉയര്‍ത്തി പഞ്ചായത്തു പ്രസിഡണ്ടാണ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്. 
ബാലു ഉമ ദമ്പതികളുടെ ഏക മകളും ബിരുദ വിദ്യാര്‍ത്ഥിനിയുമായ നന്ദനയേക്കാള്‍ നീളമുണ്ടായിരുന്നു  ആ മത്സ്യത്തിന്. അവറാച്ചന്‍ മീന്‍ നന്ദനക്കു കൈമാറി. ശരീരത്തില്‍ നനഞ്ഞൊട്ടിയ വസ്ത്രവുമായി നിന്ന  നന്ദന കൗതുകത്തോടെ മീന്‍ ഉയര്‍ത്തി പിടിച്ചപ്പോള്‍ മൊബൈലില്‍ ആരൊക്കെയോ റെക്കാര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു . 

കൗമാരം പിന്നിട്ട  ഒരു പെണ്ണ് നനഞ്ഞൊട്ടി  പിടക്കുന്ന  ഒരു മീനുമായി കുളത്തില്‍ നില്‍ക്കുന്ന  വീഡിയോ യൂടൂബിലും ഫേസ് ബുക്കിലും വാട്‌സ്ആപ്പിലും ലോകം മുഴുവന്‍ പടര്‍ന്നു പിടിക്കാന്‍ അധികം സമയം വേണ്ടി വന്നില്ല.  അമേരിക്കയില്‍ നിന്നും  പൂമല ദേശത്തേക്ക് ജോണിക്കുട്ടി യുടെയും ഭാര്യ പിങ്കിയുടെയും വിളി വന്ന പ്പോഴാണ് ശോശാമ്മ അന്ധാളിച്ചു പോയത്. 

 'അമ്മച്ചീ - ബാലു എഞ്ചിനീയറുടെ മീനുകളുടെ, പിടപ്പ് എന്ന താ. ചേറ്റു മത്സ്യം ജോണിക്ക് വല്യ ഇഷ്ടമാന്നു  അമ്മച്ചിക്കറിയാലോ. മൂന്നാ ലു മുഴുത്തതു പാക്ക് ചെയ്ത് പാര്‍സലയക്കോ അമ്മച്ചീ.'  

'അതു വള്ളികെട്ടല്ലേടാ..?"

" ഐസിട്ടു  പാക്കു ചെയ്താലും വിമാനത്തിക്കയറ്റി അമേരിക്കയിലെത്തുമ്പോഴേക്കും ചീഞ്ഞളിയും.അമ്മച്ചി ഒരു കാര്യം ചെയ്യാം .നീ നാട്ടി ല്‍ വരുമ്പോള്‍ സ്‌പെഷ്യലായിട്ടു  മീന്‍ പിടിച്ചു തരാന്‍ എഞ്ചിനീയറോട് പറയാം.'

''അതു പറ്റില്ലമ്മച്ചീ പിങ്കിയുമിവിടെ കൊതിമൂത്തിരിക്കുകയാണ്''

അതു കേട്ടു  തൊ'ടുത്തിരുന്ന  ഭാര്യ പിങ്കി, ജോണിയുടെ തലക്കിട്ട്  ഒരു കിഴക്കു വെച്ച് കൊടുത്ത് ഫോണ് .വാങ്ങി .

"അമ്മച്ചീടെ പിങ്കിയാണ്. എന്റെ കസിന്‍ ബ്രദര്‍ ലീവു കഴിഞ്ഞ് ഇങ്ങട്ട്  വരുന്നു ണ്ട്. നാളെ അങ്കമാലീന്ന്  പൂമല വരെ വന്ന്  പാര്‍സല്‍ വാങ്ങാന്‍ ആളെ വിടാന്‍ ഞാന്‍ പറയാം. തെര്‍മോബോക്‌സില്‍ ഐസിട്ടടച്ച് പാക്കുചെയ്താല്‍ മതി. ജോണിച്ചായന്‍ പറഞ്ഞത് ശരിയാമ്മച്ചീ... വീഡിയോ കാണുമ്പോ വായില്‍ കപ്പലോട്ടാ നുള്ള വെള്ളം വരുന്നു .'

''പിങ്കി മോളെ അവനോട് ആളെ വിടാന്‍ പറ. അപ്പച്ചനെ വിട്ട്  ഞാന്‍ ഏര്‍പ്പാടാക്കാം '. 

ഫോണ്  തിരികെ വെക്കുന്ന  ത്രേസ്യാമ്മ  പിങ്കിയെ പരിഹസിച്ചു കൊണ്ട്:   'അവള്‍ടെ വായില്‍ കപ്പലോട്ടാ ന്‍ വെള്ളം വന്നത്രേ.''

അതു കേട്ട്  വരുന്ന  തങ്കച്ചന്‍ : "എന്നതാടീ പിറുപിറുക്കുന്നത്?"

 'ജോണിയും പിങ്കിയുമായി സംസാരിക്കുകയായിരുന്നു .. അവര്‍ക്ക് എഞ്ചിനീയറുടെ കൊളത്തിലെ  മത്സ്യം കണ്ട് ഇരിക്കപ്പൊറുതിയില്ലാതിരിക്കുവാ. കല്ല്യാണം കഴിഞ്ഞ് വര്‍ഷം പന്ത്രണ്ടായി. പെറാന്‍ അവള്‍ക്ക് പറ്റില്ല. കുട്ടി കള്‍ ഇറിറ്റേഷനാണൊണ് പറയുന്നത്. ഗര്‍ഭമുള്ള പെണ്ണുങ്ങള്‍ക്ക് ഓരോന്നിന് കൊതിയുണ്ടാവും. ഇവള്‍ക്കിത് എന്തിന്റെ കൊതിയാണാവോ?"

വളര്‍ത്തു മത്സ്യം പാര്‍സലയക്കണമെന്ന  ജോണിക്കുട്ടിയുടെ ആഗ്രഹ നിവര്‍ത്തിക്കായി ഒരു സെലിബ്രേഷന്‍ വിസ്‌കിയുമായാണ്  തങ്കച്ചന്‍ ഗ്രീന്‍ വില്ലയില്‍ ബാലുവിനെ കാണാനെത്തിയത്. 

അടുക്കളയില്‍ പൊരിച്ച മീന്‍ ചട്ടി  ഇറക്കിവെച്ച് കറിക്കുള്ളത് അടുപ്പത്തു വെക്കുന്ന  ഉമയുടെ അടുക്കലേക്ക് വരുന്ന  നന്ദന :

'' ഡീല്‍ ഉറപ്പിച്ചു. ഡാഡി  സെലിബ്രെഷൻ ഫുള്ളിലൊക്കെ വീഴുമോ മമ്മേ?''


''നിന്റെച്ഛന്‍ ആ ടൈപ്പല്ല മോളേ. ഫുള്ളിലും പുത്തനിലും ചാഞ്ചാടു മനസ്സാണെങ്കില്‍ ഇറിഗേഷന്‍ എഞ്ചിനീയറായ ബാലചന്ദ്രന്‍ ഇപ്പോള്‍ കോടീശ്വരനാ കോടീശ്വരന്‍. .കോട്രാക്ടര്‍മാര്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അച്ഛനോട് ശത്രുതയേയുള്ളൂ. ആയുസ്സിനും ആരോഗ്യത്തിനുമായി എല്ലാ മാസവും നടത്തുന്ന  ശത്രു സംഹാര പൂജകൊണ്ടാ  തട്ടും  മുട്ടു മില്ലാതെ പോണത്.'

തെര്‍മോ ബോക്‌സില്‍ ഐസിട്ട്  , ജോണിക്കുട്ടിക്കും പിങ്കിക്കും പാര്‍സലയക്കാന്‍ മാത്രമല്ല , കൃഷ്ണവേണിക്കും മറ്റ് അയല്‍ക്കാര്‍ക്കുമെല്ലാം ബാലു മീന്‍ തേയിലയില്‍ പൊതിഞ്ഞു കൊണ്ടു കൊടുത്തു.  ഓഫീസിലേക്ക് ടിഫിന്‍ ബോക്‌സിലെടുത്ത ഊണിനൊപ്പം കുരുമുളകും വെളുത്തുള്ളിയുമിട്ട , പൊരിച്ചെടുത്ത മീന്‍ കഷണങ്ങള്‍ വാട്ടിയ വാഴയിലയില്‍ സഹപ്രവര്‍ത്തകര്‍ക്കായി ബാലുവും ഉമയും പൊതിഞ്ഞെടുത്തിരുന്നു .

പിറ്റേന്ന്  ക്ലാസ്‌മേറ്റ്‌സുമായി കുറിഞ്ഞി മലയിലേക്കുള്ള യാത്രയില്‍,  മുളകരച്ചു വെച്ച മീനും കപ്പ വേവിച്ചതുമായിരുന്നു തനിക്കും കൂട്ടു കാര്‍ക്കുമായി നന്ദന കയ്യില്‍ കരുതിയത്. 

റോഡില്‍ നില്‍ക്കുന്ന  ട്രാവലറില്‍നിന്നും  പുറത്തേക്ക് തലനീട്ടുന്ന നദീറും റഹ്മത്തും. റഹ്മത്ത് ഉറക്കെ വിളിച്ചു :

''നന്ദൂ വേഗം കേറെടീ...''
നന്ദന ബാഗും ബിഗ്‌ഷോപ്പറുമായി 
കയാറാനൊരുങ്ങുമ്പോള്‍ നദീര്‍ വന്ന്   ബിഗ്‌ഷോപ്പര്‍ വാങ്ങി സഹായിച്ചു .

''നന്ദനാ എന്താ സ്‌പെഷ്യല്‍ ഐറ്റം?''

''കപ്പയും മീന്‍ മുളകിട്ടതും.''

ട്രാവലറിന്റെ ബാക്ക് സീറ്റില്‍ രാഹുല്‍, നിസാര്‍, ബിജു എന്നിവരുടെ മദ്യപാനം. അവരുടെ ബഹളം കേട്ട്  അലീന നന്ദനയോട്:

 ''ഇതു സമ്മതിച്ചുകൊടുക്കാന്‍ പറ്റില്ല നന്ദൂ. കുടിച്ചു കൂത്താടാനല്ല നമ്മള്‍ ടൂര്‍ പ്ലാന്‍ ചെയ്തത്." 


അവരുടെ അടുക്കലേക്കു  ചെന്ന നന്ദന    : 'ഗംഭീര സെറ്റപ്പാണല്ലോ.''

ബിജു: 'എല്ലാ സെറ്റപ്പൂണ്ട്. ബ്രൗഷുഗറിനെയും കൊക്കെയ്‌നേയും കടത്തിവെട്ടുന്ന  ഒരു നാടന്‍ സാധനമുണ്ട്.''

''നന്ദന ''ഇടുക്കി ഗോള്‍ഡാവും.''

ശരത്: 'അതെ, ഇടുക്കി ഗോള്‍ഡിന്റെ ലോഷന്‍.'

 ''ജീവിതം ആസ്വദക്കാനുള്ളതാണ്. നന്ദൂ നമ്മള്‍ വയസ്സറിയിച്ചവര്‍. പ്രായപൂര്‍ത്തിയായവര്‍, സ്വന്തം അഭിപ്രായമുള്ളവര്‍, എല്ലാ ലഹരിയിലും നീരാടണം. അതിനുള്ള പ്രായമാണിത്.''

 ''നീരാടുതൊക്കെ കൊള്ളാം. അലമ്പാക്കി പിക്‌നിക്കിന്റെ മൂഡ് കളയരുത്. ഇതിഷ്ടപ്പെടാത്തവരും ടീമിലുണ്ട്'

നിസാര്‍: ''മൂഡു കളയാനല്ല, ഒരു മൂഡുണ്ടാവാനല്ലെ ഞങ്ങടെ ഈ സെറ്റപ്പ്. താല്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ജോയിന്‍ ചെയ്യാം.''

അലീന (വെറുപ്പോടെ, തറപ്പിച്ച്) ''താല്‍പര്യമില്ല.''
നിസാര്‍ ഗ്ലാസ്സ് ശരത്തിനു നേരെ നീട്ടി  ''ഒഴിക്കെടാ.''

മലഞ്ചെരിവിലെ തേയില തോട്ട ത്തിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന വഴിയിലൂടെ സഞ്ചരിക്കുന്ന  ട്രാവലര്‍..
ഇടുക്കി മലയോരത്തെ പ്രകൃതി ദൃശ്യങ്ങള്‍...കുറിഞ്ഞി മലയിലേക്കു കോടമഞ്ഞുള്ള മലഞ്ചെരിവിലെ റോഡിലൂടെ പോകുന്ന ട്രാവലര്‍.
ട്രാവലറിനുള്ളില്‍ കൈകൊട്ടി  പാടുന്ന  വിദ്യാര്‍ത്ഥികള്‍..
മലയടിവാരത്ത്   നിര്‍ത്തിയ ട്രാവലറില്‍ നിന്നും  ഭക്ഷണ പാത്രങ്ങളും ബാഗുകളുമായി മലയിലേക്ക് ഓടിക്കയറുന്ന വിദ്യാര്‍ത്ഥികള്‍.........
ട്രക്കിങ്ങ്...... മലഞ്ചരിവിലൂടെ..തൈലപ്പുല്ലുകള്‍ക്കിടയിലൂടെ..ഒറ്റയടിപ്പാതയിലൂടെ..പാറക്കെട്ടുള്‍ക്കിടയിലൂടെ..താഴ്‌വാരത്തുകൂടെ.. ആടിത്തിമര്‍ക്കുന്ന   വിദ്യാര്‍ത്ഥി കൂട്ട ങ്ങള്‍.. .. അവരുടെ സന്തോഷ തിമര്‍പ്പ്.

ലഹരി നുണയുന്ന -മദ്യപിക്കുന്ന- ലോഷന്‍ സിഗരറ്റിലുറ്റിച്ചശേഷം കത്തിച്ചു വലിക്കുന്ന, പുക ഊതിവിടുന്ന-ബിജു, ശരത്...ഇടക്ക് നദീറും ശരത്തില്‍ നിന്ന് വാങ്ങിയ  ഒരു പുകയെടുക്കുന്നു .
വിദ്യാര്‍ത്ഥികള്‍ കുറിഞ്ഞി മലയുടെ  മലമുകളിലിരുന്നു  ഭക്ഷണം കഴിക്കുകയാണ്. കപ്പയും മീനും. ഓരോരുത്തരും കൊണ്ടുവന്ന വിഭവങ്ങള്‍ പങ്കുവെക്കുന്നു . അതിന്റെ സന്തോഷം. അവിടെ നിന്നുള്ള ദൂരക്കാഴ്ചയില്‍ പെരിയാറിന്റെ വെള്ളക്കെട്ടു കള്‍ക്കൊപ്പമുള്ള മനോഹരമായ ദൃശ്യങ്ങള്‍ കാണാം.

ഭക്ഷണത്തില്‍ ശ്രദ്ധിക്കാതെ പുകവലിച്ചുവിടുന്ന ശരത്തും ബിജുവും മറ്റ് രണ്ട് ആകുട്ടികളും. അവര്‍ പരസ്പരം കൈമാറ്റം ചെയ്ത് സിഗരറ്റില്‍ പുകയെടുക്കുന്നു . ലഹരിയില്‍ മുങ്ങുന്നു . 
കപ്പയും മീനും കഴിക്കുതിനിടയില്‍ അവരെ നോക്കുന്ന റഹ്മത്ത്. അവളോട് സിഗരറ്റ് നീട്ടി  'വേണോ' എന്ന്  ആംഗ്യഭാഷയില്‍ ചോദിക്കുന്ന ബിജു.

പ്ലേറ്റില്‍ മീനുമായി ബിജുവിന് കൊടുക്കാന്‍ കൊണ്ടു വന്ന നന്ദന അതു ശ്രദ്ധിച്ചു. പ്ലേറ്റ് ബിജുവിന്റെ കയ്യില്‍ കൊടുക്കുന്നേരം   തമാശയായി നന്ദന :
''എന്താ എന്നോട് ചോദിക്കാത്തത്?''

ബിജു: ''കാര്യായിട്ടാ ?.''

നന്ദന: ''ഞാന്‍ വെറുതെ പറഞ്ഞതാടാ.''

ശരത്: ''നന്ദൂ. വെറുതെയാക്കണ്ട. രണ്ടു പുകയെടുത്താല്‍ മതി. മലയി റങ്ങുമ്പോഴേക്ക് കെട്ടു വിടും.''

ബിജു പ്രോത്സാഹിപ്പിച്ചു : "അതെ രണ്ടേ രണ്ടു പുക. ഈ ലോകം കീഴ്‌മേല്‍ മറിയുന്നതു കാണാം. നമ്മളിങ്ങനെ അപ്പൂപ്പന്‍ താടിപോലെ...ഈ കുറിഞ്ഞി മലയുടെ മുകളിലൂടെ ... ആ സുഖം അനുഭവിച്ചറിയണം മോളേ...നിനക്കൊന്നു മത് പറഞ്ഞിട്ടില്ല.''


 ''നീയിങ്ങനെ അപ്പനും അമ്മയും നട്ട  കപ്പയും വളര്‍ത്തു മീനും തിന്ന്  നടന്നോ .''

ആ  പറച്ചില്‍ നന്ദനക്ക് കൊണ്ടു. രണ്ടും കല്‍പിച്ച് അവള്‍ വെല്ലുവിളി സ്വീകരിക്കുന്നു .
 ''എന്തു പണ്ടാരാച്ചാ താടാ- ഞാനും ഒരു കൈ നോക്കട്ടെ .''

 ''കൊടുക്കെടാ ബിജൂ. അവളാസ്വദിക്കട്ടെ . നമ്മുടെ നന്ദനയല്ലേ.''

ബിജു സിഗരറ്റ് നന്ദനക്ക് കൈമാറി .
സിഗരറ്റ് വാങ്ങി  'നന്ദനക്കിത് പുല്ലാടാ മക്കളേ'' എന്ന് പറഞ്ഞു , വലിക്കാനായി വായിലേക്കടുപ്പിച്ച സിഗററ്റിലേക്കു നോക്കി   ''ഇതപ്പടി തുപ്പലാണല്ലോടാ.''

 അതൊക്കെണ്ടാവും...ലഹരിയില്‍ അയിത്തമില്ല പെങ്ങളേ.''

പിന്നൊന്നും ഓർത്തില്ല . അവൾ ആഞ്ഞുവലിച്ച് പുക ഊതിവിട്ടു.

ഒന്ന് ...രണ്ട്...  മൂന്ന് ... അവള്‍ വല്ലാതെ ചുമച്ചു. 
 ''ആദ്യം ചുമയൊക്കെ ഉണ്ടാകും...രണ്ടു മൂന്നു  പഫുകൂടി ഉള്ളില്‍ ചെല്ലട്ടെന്നേ ..''

ശരത് പ്രോത്സാഹിപ്പിച്ചു. പലതവണ പുകയെടുത്ത് ഊതിവിടു നന്ദന...

 ''പഷ്ട് അങ്ങനെ തന്നെ  വെല്‍ഡൻ ഗേള്‍...''

പതുക്കെ നന്ദനയുടെ ബോധത്തിന്റെ കെട്ടയഞ്ഞു .. അവളുടെ ചുവടുവെപ്പുകള്‍ ഇടറുന്നതറിഞ്ഞ് റഹ്മത്ത് നന്ദനയെ താങ്ങി.

ലഹരിയില്‍ മുങ്ങിയ   നന്ദന ആൺകുട്ടികള്‍ക്കൊപ്പം മദിച്ചുല്ലസിച്ചു .അവര്‍ക്കൊപ്പം തിമര്‍ത്തു .സ്വബോധം നഷ്ടപ്പെട്ട നന്ദനയുടെ ചേഷ്ടകള്‍...... അതു കണ്ട് ആസ്വദിക്കുന്ന വിദ്യാര്‍ത്ഥികള്‍... .കൂടെയുള്ള ആൺകുട്ടികളും               പെൺകുട്ടികളും നന്ദനയുടെ തിമര്‍പ്പും ലഹരിയില്‍ മുങ്ങിയുള്ള ഉല്ലാസവും ഫോട്ടോ  എടുക്കുന്നു . മൊബൈല്‍ ഫോണിലും ടാബിലും ഷൂട്ടു  ചെയ്യുന്നു . 

മലമുകളില്‍ ആര്‍ത്തുല്ലസിക്കുന്ന  വിദ്യാര്‍ത്ഥികള്‍. 
സ്വബോധമില്ലാതെ പുളയുന്ന  നന്ദനയുടെ പ്രകടനങ്ങള്‍...
ഹാന്‍ഡ് ബോള്‍ കണക്കെ നന്ദനയെ അമ്മാനമാടുകയും അവളെ കൈയില്‍ കിടത്തി താരാട്ടു  പാടുകയും ചെയ്യുന്ന  ആൺകുട്ടികള്‍.
ഇതെല്ലാം മൊബൈലിൽ വീഡിയോ റെക്കാര്‍ഡ് ചെയ്യുന്നവർ . 

നന്ദനയെ തൂക്കിയെടുത്ത് ആര്‍ത്തു വിളിച്ച് താഴ്‌വാരത്തെ അരുവിയും ജലാശയവും ലക്ഷ്യമാക്കി ഓടിയിറങ്ങുന്ന ആൺകുട്ടികള്‍.
കുട്ടികള്‍ ജലാശയത്തില്‍ തിമര്‍ക്കുന്നു .  നന്ദന ജലാശയത്തിലേക്ക് എടുത്തു ചാടുന്നു . വെള്ളത്തില്‍ നീന്തി ഉല്ലസിക്കുന്ന  ആൺകുട്ടികള്‍.ക്കൊപ്പം തിമിര്‍ക്കുന്ന നന്ദന. നന്ദനയെ തോണിപോലെ കൈക്കുമ്പിളില്‍ കിടത്തി വെള്ളത്തിനു മുകളിലൂടെ താരാട്ടു പാടുന്നു . നനഞ്ഞൊട്ടിയ നന്ദനയുടെ വസ്ത്രങ്ങള്‍ക്കൊപ്പം ശരീരഭാഗങ്ങള്‍ മുഴച്ചു നിന്നു .

കുട്ടികളുടെ തിമിർപ്പുകൾ മൊബൈലിലും ക്യാമറകളിലുമായി റെക്കോര്‍ഡാവുന്നു . ജലത്തിലെ കാഴ്ചകള്‍ കാണുമ്പോള്‍ അലീനക്ക് നേരിയ പന്തികേട് തെളിയുന്നു . 
അലീനയും ഹൈറുവും വെള്ളത്തിലേക്കിറങ്ങി ചെന്ന് , കെണി'യില്‍ നിന്നും  നന്ദനയെ മോചിപ്പിച്ച് കരയിലേക്ക് പിടിച്ചു കൊണ്ടുവന്നു. 
ഒരു വലിയ മത്സ്യത്തെപ്പോലെ നന്ദന , നനഞ്ഞൊട്ടി   അരുവിയുടെ തീരത്ത്  വെള്ളാരം കല്ലുകൾക്കു മീതെ  കിടന്നു. . ഒടിഞ്ഞ താളുപോലെയാണവളുടെ അവസ്ഥ.  തല തുവര്‍ത്തിക്കൊടുക്കുമ്പോൾ  റഹ്മത്തിന്റെ വീഡിയോ പിടുത്തം കണ്ട് അലീന ശകാരിച്ചു .
''നിര്‍ത്തെടീ..മതിയാക്ക്.''

ഹൈറുവും അലീനയും മറ്റു പെൺകുട്ടികളും ചേർന്ന് വാടിക്കുഴഞ്ഞ നന്ദനയെ താങ്ങിപ്പിടിച്ച് എഴുന്നേൽ  പ്പിച്ചു നിര്‍ത്തി, താങ്ങിക്കൊണ്ട് റോഡരുകില്‍ നിര്‍ത്തിയ ട്രാവലറിനരികിലേക്ക് നടന്നു. 
അലീന നന്ദനയെ തട്ടി  വിളിച്ചു: ''നന്ദനാ...നന്ദൂ...''
നന്ദന പതുക്കെ കണ്ണുകള്‍ തുറന്നു.
''ഇതിപ്പോ വയ്യാവേലി ആവുമെന്നാ തോന്നുന്നത്  . അവളിപ്പോഴും നോര്‍മലായിട്ടില്ല.''

''ഇവളെ ഈ പരുവത്തില്‍ വീട്ടില്‍ കൊണ്ടുവിടാന്‍ പറ്റോ. വല്ല ആനമയക്കിയോ മറ്റോ ആണോ നിങ്ങളിവള്‍ക്ക് കയറ്റീത്? കിടക്കണ കിടപ്പ് കണ്ടില്ലേ.''

ബിജു നന്ദനയെ കുലുക്കി വിളിച്ചു  ....''നന്ദനാ,  മോളേ നന്ദൂ ...''
അലീന (പരിഹാസത്തില്‍) : 'മോളോ?'
ബിജു പണി പാളിയെ ഭാവത്തില്‍ ശരത്തിനെ നോക്കുന്നു .
ശരത്ത്  നന്ദനയുടെ രണ്ടു ഷോള്‍ഡറും പിടിച്ച് ശക്തിയില്‍ കുലുക്കി വിളിച്ചു: ''നന്ദനാ...നന്ദനാ..''
അര്‍ദ്ധ ബോധത്തില്‍ പാതി കണ്ണു തുറന്നു.
''ഊം ഊം...''
നേരിയ മൂളക്കം മാത്രം.
മലഞ്ചെരിവിലൂടെ ഒരു വളവു തിരിയുന്ന  ട്രാവലര്‍. വീതി കുറഞ്ഞ റോഡാണ്. എതിരേ വരു ഒരു മീന്‍ വണ്ടിക്ക് പോകാനായി ട്രാവലര്‍ അരികിലേക്ക് ഒതുക്കി. ട്രാവലറിന്റെ ഗ്ലാസ്സ് നീക്കി പുറത്തേക്ക് നോക്കുന്ന  റഹ്മത്ത്.
പിക്ക് അപ്പ് ജീപ്പിനു പുറകില്‍ അട്ടിയിട്ട  മീന്‍ പെട്ടിയുടെ ഉള്ളിൽ  നിറഞ്ഞു കിടക്കുന്ന  പച്ച മത്സ്യങ്ങളെ അവള്‍ കണ്ടു. ഐസിട്ട  പച്ച മീനുകള്‍.. നെയ്മീന്‍, ഐക്കൂറ, സ്രാവ്, പിന്നെ  മത്തിയും അയലയും...


അതേ സമയം ..
ടൗണിലെ ഒരു മീന്‍ മാര്‍ക്കറ്റ്.. ഐസിട്ട  പച്ച മത്സ്യങ്ങളുടെ കൂമ്പാരം.
മാര്‍ക്കറ്റില്‍ മത്സരിച്ച് പൊടിപൊടിക്കുന്ന  കച്ചവടമാണ്. 
''വരൂ അയല കിലോ 200 ഒരെണ്ണം 40 നെയ്മീന്‍. ആവോലി...ഐക്കൂറ...കൂന്തള്‍..ചെമ്മീന്‍....''
മീന്‍കാര്‍ ആളുകളെ ആകര്‍ഷിക്കാനായി തലയില്‍ ടവ്വല്‍ കെട്ടിയ സുലൈമാന്‍ വിളിച്ചു കൂവുന്നു . 
മീന്‍ കച്ചവടത്തിനിടെ കയ്യിലെ സ്മാര്‍ട്ട്  ഫോണില്‍ ഒരു മെസേജ് വന്നതറിഞ്ഞ് നോക്കുന്ന യുവാവായ മറ്റൊരു  വില്പനക്കാരന്‍-മജീദ്-വാട്ട്സ് അപ്പ് വീഡിയോ മെസേജ് ഡൗലോഡ് ചെയ്യുന്നു . ഡൗലോഡായ വീഡിയോ ദൃശ്യങ്ങള്‍ മൊബൈലില്‍ തെളിഞ്ഞു. ലഹരിക്കടിമപ്പെട്ട  നന്ദനയുടെ പ്രകടനങ്ങളും 'മുഴുപ്പു'മാണ് വീഡിയോയില്‍ ദൃശ്യങ്ങളായി തെളിഞ്ഞത്. മലയിലും അരുവിയിലും ആൺകുട്ടികളുടെ കൂടെയുളള നന്ദനയുടെ കസര്‍ത്ത്. മജീദ് ആസ്വദിച്ചു കാണുന്നു .

സുലൈമാന്‍ കസ്റ്റമറെ ആകര്‍ഷിക്കാനായി വീണ്ടും വിളിച്ചുകൂവി .
''അയല, ഐക്കൂറ, കൂന്തള്‍, ചെമ്മീന്‍...''

സുലൈമാന്‍ വില പറയാനായി ഒരു വലിയ ഐക്കൂറ ഉയര്‍ത്തി പിടിച്ചു നില്‍ക്കുമ്പോഴാണ് ഡൗലോഡ് ചെയ്ത വീഡിയോ ക്ലിപ്പിങ്ങുമായി മജീദ് അരികത്തെത്തിയത്.
' നോക്കെടാ സുലൈമാനേ ഒരു പെടക്കണ മീന്‍ '.


***
ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാന്‍ ക്യൂ ഇരിക്കുന്ന രണ്ടുപേര്‍. ബാര്‍ബര്‍ മുടിവെട്ടുന്നതിനിടയില്‍ മൊബൈല്‍ എടുത്ത് കാത്തിരിക്കുന്ന  മദ്ധ്യവയസ്‌കരോട്:
''പുതിയ ഹോട്ട്   ക്ലിപ്പുണ്ട്. കാണണോ?''
അയാള്‍ മൊബൈലില്‍ ടൗൺ ലോഡ്  ചെയ്തു വച്ച വീഡിയോ ഓൺ ചെയ്ത് കസ്റ്റമര്‍ക്ക് കൈമാറുന്നു.
''എങ്ങനുണ്ട്?''
''വളര്‍ത്തുദോഷം. ഇതിനൊക്കെ തന്തേം തള്ളേംണ്ടാവില്ലേ?''
''ഇല്ലാതെ പിന്നെ . പഠിക്കാന്‍ അഴിച്ചു വിട്ടതല്ലേ മക്കളെ..''
അവര്‍ വീഡിയോ താല്‍പര്യത്തോടെ കാണുന്നു . പൂമല കവലയില്‍ കൂട്ടം കൂടി നിന്ന് മൊബൈലില്‍ വീഡിയോ ചിത്രം കാണുവര്‍.
ഹലാല്‍ ചിക്കന്‍സെന്ററില്‍ മേശമേല്‍ കാല്‍ കയറ്റിവെച്ചിരുന്ന് വീഡിയോ ക്ലിപ്പിംഗ് കാണുന്ന  മുനീറിന്റെ ആത്മഗതം. 
''കാന്താരി കുട്ടി  കസറീട്ടുണ്ട്. ഓള് കടം വാങ്ങിയ കാട മുട്ടേടെ പൈസ ഇതുവരെ തില്ലല്ലോ. അതുതന്നെ (ആലോചിച്ച്) മുട്ടാനൊരു വഴിയായി...''  മുനീര്‍ എന്തോ പ്ലാന്‍ ചെയ്യുന്നു .
ട്രെയിനിലും ബീച്ചിലും പാര്‍ക്കിലും ഓഫീസിലും ബസ്സിലും ഓട്ടോറിക്ഷയിലും 
തെങ്ങിനു മുകളിലിരിക്കുന്ന  ചെത്തുകാരനും കടലില്‍ മീന്‍പിടിക്കാന്‍ പോകുവര്‍ ബോട്ടിലിരുന്നും   പാര്‍ട്ടിയുടെ പ്രചരണജാഥയെ അനുഗമിക്കുന്ന  അണികളും വീഡിയോ കാണുന്നു.
വീടിനുള്ളില്‍ ഡെസ്‌ക്‌ടോപ് കമ്പ്യൂ'റില്‍ ഫേസ്ബുക്ക് ഷെയര്‍ ചെയ്തു കിട്ടിയ വീഡിയോ ക്ലിപ്പ് കണ്ടുകൊണ്ട് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന  കൃഷ്ണവേണി. അവളുടെ മുഖം മങ്ങി ടെന്‍ഷനിലാണ്.
കൃഷ്ണവേണി : ''മാഡം വരൂ. നമുക്ക് ഒന്നിച്ച് പോകാം. ഇത്തരം ഒരവസ്ഥയിലല്ലേ നമ്മള് കൂടെയുണ്ടാവേണ്ടത്.''
പ്രസിഡന്റിന്റെ കസേരയിലിരുന്ന്  ഫോണില്‍ സംസാരിക്കുന്ന  അവറാച്ചന്‍.
''വീഡിയോ ക്ലിപ്പിങ്ങില്‍ ബിജുണ്ട് എത് ശരി. അവന്‍ എന്റേം ത്രേസ്യാമ്മേടേം സന്തതികളല്ലാന്ന്  തള്ളിപ്പറയാന്‍ പറ്റ്വോ? അഴിഞ്ഞാടീത് ആ പെണ്ണല്ലേ. തിക്തഫലം അവളനുഭവിക്കട്ടെ .'' ''പഞ്ചായത്തിനൊരു നാണക്കേടൂല്ല. ഇവളുടെ വീഡിയോ ലോകം മുഴുവന്‍ വൈറലായി പടര്‍ന്നു  പിടിച്ചാല്‍  ശത്രുരാജ്യക്കാര്‍  പാറ്റൺ  ടാങ്കുമായി പഞ്ചായത്തിനെ ആക്രമിക്കുമെന്നോ ? താന്‍ വെക്കെടോ ഓരോന്നു  പറഞ്ഞ് സമാധാനം കളയാതെ.''

***

കോളേജ് ഓഫീസിൽ  പ്രിന്‍സിപ്പാള്‍ അവിരാ അസ്വസ്ഥനായി കൈകള്‍ കൂട്ടിത്തിരുമ്മി ഉലാത്തുമ്പോൾ, സമീപം കസേരയിൽ  പ്രൊഫ.കെ.പി.തോമസ് ഇരിക്കുന്നുണ്ടായിരുന്നു

''ഈ കോളേജിലെ സ്റ്റുഡന്റ്‌സാണെന്നു  സോഷ്യല്‍ മീഡിയകളിലൊക്കെ പടര്‍ന്നു  കഴിഞ്ഞു. ഇനി മറ്റു മീഡിയാക്കാരുകൂടി ഏറ്റെടുത്താല്‍ കോളേജിന്റെ പ്രശസ്തി വാനോളം ഉയര്‍ന്നോളും.''
 

***
 

ദുബൈ പ്രവാസികളുടെ ഒരു താമസസ്ഥലം. ഡബിള്‍ ഡക്കര്‍ കട്ടിലിന്റെ മുകളില്‍ മലര്‍ന്നു കിടന്ന്  ഹോട്ട്  വീ ഡിയോ കാണുന്ന  ഒരാളുടെ കമന്റ്: ''ഫേസ്ബുക്കിലും വാട്ട്സ്അപ്പിലുമായി ചൂടുള്ള സാധനാ നാട്ടീന്ന്  വരുന്നത്. എത്രയാ ഹിറ്റ്. രണ്ടു മണിക്കൂറിനുള്ളില്‍ ലക്ഷങ്ങളല്ലേ കണ്ടത്.''

താഴെ കിടക്കുന്നയാളും മൊബൈലില്‍ ഓൺ ലൈനിലാണ്. അയാള്‍ കമിഴ്ന്നു  കി ടന്നു  വീഡിയോ കാണുന്നത്

''ഇത് ശരിക്കുള്ളതോ അതോ വല്ല സിനിമയിലേയും സീനോ?''

 ''കണ്ടാലറിഞ്ഞൂടേ. സാധനം ഒറിജിനലു തന്നെ . കൂടെ പോയ ആരെങ്കിലും പറ്റിച്ച പണിയാവും. എന്തായാലും ഗംഭീര പണിയായിപ്പോയി. ആ പെൺ  കുട്ടിക്ക് ഇനി ആത്മഹത്യയല്ലാതെ വേറെ ഒരു വഴിയുമില്ല."

                   
                                  ***           ****                 ****

സന്ധ്യക്ക് ട്രാവലറില്‍ വീടിനു മുന്‍പിലിറങ്ങിയ നന്ദനയെ തേടി ബൈക്കുകളില്‍ ഒരു കൂട്ടം  യുവാക്കളെത്തി. അവരുടെ അസഭ്യ വാക്കുകളും കൂടെ ചെല്ലാനുള്ള ക്ഷണവും ലഹരിയുടെ പാടമാറാതെ, റോഡരികില്‍ മന്ദിച്ചു നിന്ന  നന്ദന മങ്ങിയ ആളനക്കമായിട്ടാണ് കണ്ടത്.


''വില്ലേജിലെ റാണിയാടാ. ഗ്രാമീണ സുന്ദരി. ഹ..ഹ..ഹ. കൂടെ വാ മോളേ...ഞങ്ങള് ഒരു പോറലും പറ്റാതെ തിരിച്ചെത്തിക്കാം.''


ഡൈനിംഗ് ഹാളിലേക്കു വന്ന  ഒരു സ്ത്രീ ബാലചന്ദ്രനോടും ഉമയോടുമായി നന്ദന റോഡിൽ നിൽക്കുന്ന വിവരം പറഞ്ഞു.

''നന്ദുമോള്  വന്നു . വഴിയില്‍ നില്‍ക്കാണ്.''

അതുകേട്ട്  എഴുന്നേറ്റു  ഉമ  ബാലുവിനെ നോക്കി. ബാലു എഴുന്നേറ്റില്ല. അയാള്‍ കൈ കൂട്ടി  തിരുമ്മി അസ്വസ്ഥതയോടെ ഇരിക്കുകയാണ്.

മകളെ സ്വീകരിക്കണോ തിരിച്ചയക്കണോ എന്നാണ് ചിന്തിക്കുന്നത്.

ഉമ ബാലുവിന്റെ ചുമലില്‍ തൊട്ടു.

'' അവളെ തല്ലരുത്. ഒന്നും  പറയേം വേണ്ട. നമ്മുടെ കൊച്ചല്ലേ. ഇത്രയും കാലം ഒരു പോറലുപോലും ഏല്‍ക്കാതെ വളര്‍ത്തിയതല്ലേ.''

ഉമ തികട്ടി  വന്ന  കരച്ചില്‍ പ്രയാസപ്പെട്ട്  കടിച്ചുപിടിച്ചു . ബാലചന്ദ്രന്റെ കൈപിടിച്ച്
 ''ചെല്ല് , പോയി വിളിച്ചോണ്ടുവാ.''

ബാലു അവളുടെ മുഖത്തേക്കൊന്നു  നോക്കി. പിന്നെ  മനസ്സില്ലാ മനസ്സോടെ പുറത്തേക്ക് നടന്നു .


ബാലചന്ദ്രന്‍. മുറ്റത്തേക്കിറങ്ങി .റോഡില്‍ നില്‍ക്കുന്ന  നന്ദനയെ  ബാലചന്ദ്രന്‍ കണ്ടു .അയാളുടെ കാഴ്ചയില്‍  നനന്ദനക്ക് ചുറ്റും കറങ്ങുന്ന മോട്ടോർ ബൈക്കുകള്‍. അതില്‍ ആര്‍ത്തട്ടഹസിക്കുന്ന  'വേട്ടക്കാ''രായ ചെറുപ്പക്കാര്‍. ചെറുപ്പക്കാരുടെ അട്ടഹാസം. അസഭ്യവര്‍ത്തമാനങ്ങള്‍.

 ''കൂടെ പോരുന്നോടീ....''

''വീഡിയോ കൊള്ളാം. ഗംഭീരം.''

''ബോളിവുഡ് ഹോട്ട്  അല്ല. വില്ലേജ് ഹോട്ട് . ഹ..ഹ..ഹ''

ബൈക്കിന്റെ ഇരമ്പല്‍...

യുവാക്കളുടെ  ആക്രോശം തുടരുമ്പോള്‍ നന്ദന ലഹരിയുടെ മന്ദിപ്പില്‍ മയങ്ങിയുള്ള നില്‍പ്പാണ്. ചുറ്റും നടക്കു പൂവാല ശല്യം അവളറിയുന്നു . കാണുന്നു . എന്നാല്‍ ഒരു പ്രതികരണവുമില്ലാതെ പ്രതിമ കണക്കെയാണ് അവള്‍ നില്‍ക്കുന്നത്....

മകളെ വീണ്ടും 'വേട്ടയാ'ടുന്ന  കാഴ്ചയില്‍ ബാലുവിന്റെ സമനില തെറ്റി . അയാൾ തിരിഞ്ഞ് വീടിന്റെ അകത്തേക്കു കുതിച്ചു .വീടിനകത്തുനിന്നും  മൂര്‍ച്ചയുള്ള വെട്ടു കത്തിയുമായി വലിയ ശബ്ദത്തില്‍ ആക്രോശിച്ച് റോഡിലേക്ക് കുതിച്ചു  വരുന്ന ബാലചന്ദ്രനെ കണ്ട് യുവാക്കൾ പിന്തിരിഞ്ഞു.

''വിട്ടോടാ...''

പൂവാലന്മാര്‍ ആര്‍പ്പുവിളിച്ച്, ബൈക്ക് ഇരമ്പിച്ച് സ്ഥലം വിട്ടു. പോകുന്ന  പോക്കില്‍ ഒരുത്തന്റെ ഭീഷണി

മോളേ..ഏട്ടന്മാര്‍ ഇനിയും വരുട്ടോ.''

ബൈക്കുകള്‍ക്കു പുറകെ വെട്ടുകത്തിയുമായി   പിന്തുടർന്ന  ബാലു കിതച്ചു നിന്നു . അക്കൂട്ടത്തിൽ  പൂമല ദേശത്തെ യുവാക്കളുമുണ്ടായിരുന്നു.. ഇലെ വരെ അവര്‍ ബാലു എഞ്ചിനീയറുടെ മകളോട് മാന്യമായി പെരുമാറിയിരുന്നവരായിരുന്നു.

 വിറകൊണ്ട അയാള്‍ തിരിഞ്ഞു നോക്കുമ്പോള്‍ നന്ദനയെ ചേര്‍ത്തു പിടിച്ചു വിതുമ്പുന്ന  ഉമയെയാണ് കാണുന്ന ത്.

''മോളേ.''

ബാലു അവര്‍ക്കരികെ വന്നു  നിന്നു .

ഉമ  നന്ദനയുടെ പുറം തലോടി ആശ്വസിപ്പിച്ചു

''ഒന്നും  പറ്റിയിട്ടില്ല . എന്റെ കുട്ടിക്ക് ഒന്നും  പറ്റിയിട്ടില്ല.''

തുറന്ന  ഷവറിന് താഴെ നനഞ്ഞു .ബോധം മങ്ങി നന്ദന നിന്നു .ബക്കറ്റില്‍ നിറച്ച വെള്ളം ഉമ മകളുടെ തലയിലൂടെ ഒഴിച്ചു . ഉമക്ക് കലിയും സങ്കടവുമുണ്ട്.

''എന്താടീ ഇത്ര ബോധംകെടാന്‍മാത്രം വലിച്ചു കയറ്റീത്? '' (പ്രതിമ കണക്കെ നില്‍ക്കുന്ന  നന്ദനയെ പിടിച്ചു കുലുക്കി  ''ഏതവനാടീ, ഏതവളാടീ ഇതു ചെയ്തത് ?'

ബാലചന്ദ്രന്‍   ''ഇപ്പോള്‍ അവളോടൊും ചോദിക്കുകയും പറയുകയും വേണ്ട. നീയവളുടെ ഡ്രസ്സ് ചേയ്ഞ്ച് ചെയ്യ്.''


പുതിയ വസ്ത്രമണിഞ്ഞ് പാതി ബോധത്തില്‍ നന്ദന. ബെഡ്ഡിലിരുന്നു. പതുക്കെ അവള്‍ കിടക്കയിലേക്ക്  ചാഞ്ഞു .
ഉമ കിടക്കയില്‍ മയങ്ങികിടക്കുന്ന  മകളുടെ കവിളില്‍ വാത്സല്യപൂര്‍വ്വം തലോടി .

 ''ബാലേട്ടാ  നമ്മുടെ മോള്‍ക്ക് എന്തെങ്കിലും ട്രാപ്പ്.... ''
ബാലു അവളുടെ തോളില്‍ തട്ടി  ''ഹേ ഒുമില്ലെടാ. അവളുറങ്ങട്ടെ "

ഉള്‍വേദനയോടെ ഉമ, നന്ദനയുടെ നെറ്റിയില്‍ വാത്സല്യപൂര്‍വ്വം ചുംബിച്ചു .

ബാലചന്ദ്രന്‍ റിങ്ങ് ചെയ്യുന്ന  ലാന്‍ഡ് ഫോണെടുത്തു

''ഹലോ....'' മറുവശത്തെ സംസാരം നിശബ്ദമായി കേട്ടതിനുശേഷം.

''അതെ, സമ്മതിച്ചു. വളര്‍ത്തുദോഷം തന്നാണ് .  ഇത്രയും നാളം താലോലിച്ച് സ്വാതന്ത്ര്യത്തോടെ വളര്‍ത്തിയില്ലേ...

ഇനി തല്ലിക്കൊല്ലണോ വിഷം കൊടുക്കണോ അറവുശാലയില്‍ കൊടുക്കണോന്ന്  ഉമയും ഞാനും ആലോചിക്കട്ടെ .''

ബാലു ദേഷ്യത്തോടെ ഫോൺ  തിരികെ വെച്ച് ഉമയോട്:

''മനസ്സമാധാനം കെടുത്താന്‍.. അമ്മായി ചോദിക്കാ-അവളെ ഇനി എന്താ ചെയ്യുന്നതെന്ന് ?

വളര്‍ത്തുദോഷാത്രേ. വളര്‍ത്തുദോഷം.''

പുലർച്ചെ ഉറക്കമുണർന്ന  മകളോട് ഉമ  പറഞ്ഞു
''നന്ദൂ നിനക്കൊന്നും  സംഭവിച്ചിട്ടില്ല. സംഭവിച്ചാതന്നെ അതു നമ്മെ ബാധിച്ചിട്ടില്ല.

അച്ഛനുമമ്മേം നിന്റെ കൂടെണ്ട് , എന്റെ കുട്ടി  ധൈര്യത്തോടെ ഫേസ് ചെയ്യണം.''

''മോള് കുഞ്ഞില് വെച്ചുകുത്തി വീഴുമ്പോള്‍ അമ്മ തൊട്ടാവാടി അരച്ചു മുറിവില്‍ വെച്ചുതന്നിട്ടില്ലേ. കുളത്തീന്നു  നീര്‍ക്കോലി കടിച്ചപ്പോള്‍ വിഷച്ചീര പറിച്ച് ഉപ്പേരി വച്ചും ചാറ് പുരട്ടിയും തന്നത് ഓര്‍മ്മയുണ്ടല്ലോ. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കാലില്‍ മുള്ളുകൊണ്ട് പഴുത്തത്. അന്ന്  കര്‍ലകത്തിന്റെ ഇലയും മഞ്ഞളും അരച്ചു തേച്ചപ്പോഴാണ് സുഖായത്. ഇതും അതുപോലെ കരുതാനാണ് അമ്മ മനസ്സിനെ പഠിപ്പിക്കുന്നത്. വെറെന്തെങ്കിലും പോറലുണ്ടായിട്ടുണ്ടെങ്കില്‍  മോള് മറന്നു കളയ്...''

''അച്ഛനും അമ്മയ്ക്കും ആണും പെണ്ണുമായിട്ട്  നീയല്ലേ ഉള്ളൂ. നിനക്കു വേണ്ടിയല്ലേടാ ഞങ്ങള് ജീവിക്കണത്...''

''ശ്രദ്ധിക്കണം മോളേ, പ്ലാന്‍ചെയ്ത ട്രാപ്പ് ആണെങ്കില്‍ പെൺകുട്ടികള്‍ പെട്ടു പോകും.''

''തെറ്റ് എനിക്ക് പറ്റിയില്ലെന്നു  പറയണില്ല. വീണ്ടുവിചാരമില്ലാതെ ചെയ്തുപോയതാണ്. കഞ്ചാവ്, ഇടുക്കി ഗോള്‍ഡ് എന്നു കേട്ടിട്ടേയുള്ളൂ. വെല്ലുവിളിച്ചപ്പോള്‍ ആൺകുട്ടികള്‍ക്കു മാത്രമല്ല, പെണ്ണുങ്ങള്‍ക്കും ഇതൊക്കെ പറ്റുമെന്നു  കാണിച്ചുകൊടുക്കാന്‍ തോന്നി . വാശിക്ക് എടുത്ത് ചാടീത് ട്രാപ്പാകുമെന്ന്  കരുതീല. ഒരു രസത്തിന്....നാലഞ്ചു പുകയെടുത്തത് ഓര്‍മ്മയുണ്ട്...പിന്നെ  പിടിവിട്ടു  പോയി...കുരുത്തക്കേടു കാണിക്കണവന്മാരൊക്കെ ഉണ്ടായിരുന്നു  കൂട്ടത്തില്. പക്ഷേ അവരാരും തെമ്മാടികളല്ല.''

കൃഷ്ണവേണി കയ്യിലിരുന്ന  മൊബൈലില്‍ ഡൗലോഡ്‌ചെയ്തുവെച്ച വീഡിയോചിത്രം ഓണാക്കി നന്ദനയെ കാണിച്ചു .

''ടെന്‍ഷനാവരുത്. ഈ വീഡിയോ കാണ്. എന്നിട്ട്  ആലോചിക്ക്.''

നന്ദന വീഡിയോ വാങ്ങി സ്‌കീനില്‍ തന്റെ 'പ്രകടന'ത്തിന്റെ ദൃശ്യങ്ങള്‍ ആദ്യമായി കണ്ടു.. അവളുടെ മുഖത്ത് ഭാവങ്ങള്‍ മാറിമറിഞ്ഞു.

''നീ ഇപ്പോള്‍ താരമാണ്, നിന്റെ പ്രകടനം ശരിക്കും വൈറലായിരിക്കാണ്. ഫെയ്‌സ് ബുക്കിലും യൂട്യൂബിലും ഹിറ്റാണ്. വാട്‌സ് ആപ്പ് ഫോര്‍വേഡ് ചെയ്തതിന് ഒരു കണക്കൂണ്ടാവില്ല.''

''നമ്മുടെ പിടിവിട്ടു പോയ സംഭവമായിപോയിത്. അതു കൊണ്ടാ ഞങ്ങള് പറയണത് നന്ദു, സമാധാനമായി കേള്‍ക്കണമെന്നു  പറയുന്നത്''

ബിനു  ഗാലറിയിലെ ഒരു ഇമേജ് വിരല്‍കൊണ്ട് സൂം ചെയ്ത് നന്ദനയെ കാണിച്ചു .

''നോക്ക് മാനഹാനിമൂലം നീ ആത്മഹത്യചെയ്തുവന്നാ  ഇപ്പോഴത്തെ പ്രചാരണം.''

നന്ദനയുടെ ഫോട്ടോക്കു താഴെ 'പെടക്കണ മീന്‍'  ആത്മഹത്യചെയ്തു എന്നു  ടൈപ്പ് ചെയ്ത സ്‌ക്രോള്‍.

അത് നിര്‍വ്വികാരതയോടെ വായിച്ചശേഷം നന്ദന മൊബൈല്‍ തിരികെ  കൊടുത്തു.

 ''നന്ദൂ, നീ ബുദ്ധിമോശമൊന്നും കാണിക്കല്ലേ''

നന്ദന തികഞ്ഞ ആത്മവിശ്വാസത്തോടെ കൂട്ടുകാരൻ ബിനുവിനോട് പറഞ്ഞു.
''ഞാന്‍ സെന്‍സിറ്റീവാണ്. നിസ്സാരകാര്യംമതി മനസ്സു പതറാന്‍. പക്ഷേ ഇക്കാര്യത്തില്‍ ഞാന്‍ തളരില്ല. ഫെയ്‌സ് ചെയ്യും. ഞാന്‍ ഒരു പിഴച്ചപെണ്ണല്ല.'
കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്ത നോട്ടീസ് ക്ലാസ്സിൽ വായിച്ചപ്പോഴും നന്ദന ആത്മ ധൈര്യം  കൈ വിട്ടില്ല.


കാറിൽ വീട്ടിൽ കൊണ്ട് വിടാമെന്ന് പറഞ്ഞ കുടുംബ സുഹൃത്തും അദ്ധ്യാപികയുമായ  പ്രൊഫസ്സർ കൃഷ്ണ വേണിയോട് നന്ദന പ്രതികരിച്ചത്   ''ഒരു ടെന്‍ഷനൂല്ല കൃഷ്‌ണേച്ചീ....മൊത്തത്തിലൊരു റിലാക്‌സ് മൂഡ് ആണ് ഫീല്‍ ചെയ്യുത്.  ഇനി കുറച്ചു ദിവസത്തേക്ക് രാവിലെ കുളിച്ചൊരുങ്ങി കോളേജിലേക്ക് വരേണ്ടല്ലോ?'' എന്നാണ് .

***                  ***                  ***                      ***

ചളി അടിഞ്ഞു കൂടിയ , ചുഴിയുള്ള , നിറയെ ചീങ്കണ്ണികൾ നിറഞ്ഞ വെള്ളക്കെട്ടിൽ കാൽ വഴുതി വീണാൽ അപകടം പറ്റാതെ നീന്തി കരപറ്റുക  എളുപ്പമല്ല. അങ്ങനെ ഒരവസ്ഥ നന്ദന  അതിജീവിച്ചതും  ജീവിതത്തിനു പുതിയ ദിശാബോധം ഉണ്ടാക്കിയതും മാതാപിതാക്കളും കൂട്ടുകാരും അദ്ധ്യാപകരും അവളെ ചേർത്തു പിടിച്ചതുകൊണ്ടാണ് .
അതിനേക്കാളേറെ മുന്നോട്ടു  തുഴയാൻ അവളുടെ ഉൾക്കരുത്ത് തന്നെയായിരുന്നു ചാലകശക്തി.അത് തിരിച്ചറിഞ്ഞാണ്  വേൾഡ്     മലയാളി അസോസ്സിയേഷൻ പ്രസിഡണ്ട്  വർഗീസ് കുര്യൻ നന്ദനയെ പരിചയപ്പെടുത്തിയത് . വേദി , സിംഗപ്പൂരിൽ നടന്ന ഇന്റർ നാഷണൽ ട്രാവൽ ബ്ലോഗ് അവാർഡ് വിതരണ ചടങ്ങായിരുന്നു.

''സോഷ്യല്‍ മീഡിയക്ക് ഒട്ടേറെ നല്ല വശങ്ങളുണ്ട്. അതേ പോലെ തന്നെ ചീത്തത്തവുമുണ്ട്. ഇവിടെ വേദിയിലിരിക്കു നന്ദന എന്ന  പെകുട്ടിയുടെ ജീവിതത്തിലെ ഒരശ്രദ്ധ,  ഒരബദ്ധം  സോഷ്യല്‍ മീഡിയയില്‍ വൈറലായി ആടിയുലഞ്ഞതാണ്. എന്നാല്‍ അച്ഛനമ്മമാരും സുഹൃത്തുകളും  അദ്ധ്യാപകരില്‍ ചിലരും ധൈര്യം നല്‍കി കൂടെ നിന്നപ്പോള്‍ അതിജീവനത്തിന്റെയും  ദിശാബോധത്തിന്റെ പുതിയ  വെൺ  ചിറകുകളാണ് നന്ദനക്കു ലഭിച്ചത്. 

നന്ദനയുടെ ലൈഫില്‍ സംഭവിച്ചത് പോലെയുള്ള പിഴവുകള്‍ ട്രാപ്പുകള്‍, കുറ്റപെടുത്തല്‍, ചെളി വാരിയെറിയല്‍, ഒറ്റപ്പെടുത്തല്‍ നമ്മുടെ പെൺകുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പല രീതിയില്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം .…

വീണ്ടു വിചാരമില്ലാതെ അറിഞ്ഞും അറിയാതെയും എത്രയോ പെൺകുട്ടികള്‍ കെണിയില്‍ പെട്ടു പോകാറുണ്ട്. അതോടു കൂടി ജീവിതത്തിനു മേല്‍ കരിമ്പടം മൂടിപ്പോയ, സമൂഹം പിഴച്ചവളെന്ന്  വിധിയെഴുതിയ എത്രയോ ജീവിതങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ചിലര്‍ ജീവിതം അവസാനിപ്പിച്ചിട്ടുണ്ട്. ഇനി അങ്ങനെ സംഭവിച്ചുകൂടാ."

വർഗീസ് കുര്യൻ പറഞ്ഞവസാനിപ്പിച്ചു.  ട്രാവൽ ബ്ലോഗ് അവാർഡ്  തന്റെ പ്രിയപ്പെട്ട അധ്യാപികയും കുടുംബ സുഹൃത്തുമായ  കൃഷ്ണവേണിക്കുവേണ്ടിസ്വീകരിച്ച്  , നന്ദി അറിയിച്ചതിനു ശേഷമാണ് നന്ദന തന്നെക്കുറിച്ച് പറഞ്ഞതും, വർഗീസ് കുര്യന്റെ വിശേഷണങ്ങളോടും വിലയിരുത്തലുകളോടും പ്രതികരിച്ചതും..

"അറിഞ്ഞും അറിയാതേയും  സംഭവിച്ചു പോകുന്ന  കൈ തെറ്റുകള്‍ മറ്റുളളവര്‍ ആഘോഷമാക്കുമ്പോള്‍ അണഞ്ഞു പോകാനുളളതല്ല എന്റെയും നിങ്ങളുടേയും ജീവിതം.. ജീവിതത്തില്‍ ആര്‍ക്കും കാല്‍ വഴുതാം. മുറിവുണങ്ങാന്‍ സമയമെടുക്കും. ആത്മവിശ്വാസത്തോടെയും മനസ്സുറപ്പോടെയും നിന്നാല്‍ , ജീവിതത്തില്‍ പ്രത്യാശയുടെ പുതിയ തളിരുകള്‍ ഇതളുകളായി മുളപൊട്ടുക തന്നെ ചെയ്യും...  ചുറ്റുപാടും കല്ലെറിഞ്ഞ് ഒറ്റപ്പെടുത്തുമ്പോഴും മനസ്സിന്റെ കരുത്തിനെ പിടിവിടാതിരിക്കുക.  കാറ്റും കോളും വകഞ്ഞുമാറ്റി തുഴയാനും പുതിയ തുരുത്തിലേക്കടുക്കാനും പുതിയ പച്ചപ്പു തേടാനും മനസ്സിന്റെ കരുത്ത് പരമ പ്രധാനമാണ്... എന്റെ അനുഭവമാണ് എന്റെ നേര്‍ സാക്ഷ്യം.  
എന്നെ  നിങ്ങള്‍ക്കെല്ലാം അറിയാം. ഈ ലോകത്തിനറിയാം. പ്രത്യേകിച്ച് പ്രവാസികള്‍ക്ക് നാട്ടിലെ ചൂടുളള വാര്‍ത്തകള്‍ പ്രവാസികള്‍ ആല്ലോ  കൊണ്ടാടുക. അങ്ങനെ കൊണ്ടാടപ്പെട്ട്   ഡിപ്രഷന്‍ ബാധിച്ച്  തകർന്ന്   തരിപ്പണമായി പോകേണ്ട ജീവിതമായിരുന്നു  എന്റേത്."

"സമൂഹം ഒടങ്കം കുറ്റവിചാരണ ചെയ്തപ്പോഴും പ്രതിസന്ധികളെ മുറിച്ചു കടക്കുവാന്‍ എനിക്ക്  ധൈര്യം നല്‍കി കൂടെ നിന്നത് ഡാഡിയും മമ്മയും പ്രൊഫസ്സർ കൃഷ്ണവേണിയും ഉറ്റ സുഹൃത്തുക്കളുമായിരുന്നു.  അവര്‍ മുറിവിൽ സുഗന്ധലേപനം പുരട്ടി,  പ്രത്യാശയുടെ പുതിയ  ആകാശമാണ് കാണിച്ചു  തന്നത് .

ഒരു സായാഹ്നത്തില്‍   തന്റെ പ്രിയപ്പെട്ട ശിഷ്യര്‍ ബിനുവിനും നന്ദനക്കും   കുതിരകുത്തി മലയില്‍ വെച്ചാണ് , കൃഷ്ണവേണി ട്രാവല്‍ ഗിഫ്റ്റ് സമ്മാനിച്ചത്. സിംഗപ്പൂരിലേക്കുള്ള പതിനഞ്ചുദിവസത്തെ വിസിറ്റിങ്ങ്.

"ഈ നാടിനെക്കുറിച്ചഴുതിയതിന് ഇവിടത്തെ കാഴ്ചകളെക്കുറിച്ച് പറഞ്ഞതിന് എനിക്കു ലഭിച്ച ട്രാവല്‍' ബ്ലോഗ് അവാര്‍ഡ് നിങ്ങള്‍ രണ്ടുപേരും ചേര്‍നാണു  വാങ്ങുന്നത്. ഒന്നിച്ചു പോയ്‌വരൂ. യാത്രയില്‍ നിങ്ങള്‍ക്ക് കൂടുതലറിയാം കൂടുതലടുക്കാം. നിങ്ങളുടെ സൗഹൃദത്തിന് യാതൊരു കണ്ടീഷനുമില്ലല്ലോ. അങ്ങനെയുള്ള കൂട്ടുകെട്ടുകൾ എന്നും  ശക്തമായി നിലനില്‍ക്കും.'' 

ജീവിതത്തിനു മേല്‍ വീണ കരിമ്പട ഓര്‍മ്മകള്‍ പാടെ വിട്ടു  പോകാന്‍ ദേശം വിട്ടുള്ള യാത്ര നന്ദനക്ക്  സഹായകരമാകുമെന്നും  കൃഷ്ണവേണി പ്രതീക്ഷിച്ചു.

യാത്ര  ഒഴിവാക്കിയ കൃഷ്ണവേണിയുടെ  തീരുമാനത്തിനു പുറകിലെ കാരണം ബിനുവിനും നന്ദനക്കുമറിയാവുന്നതു കൊണ്ട് അവര്‍ ചോദിക്കാന്‍ മടിച്ചില്ല.

''കൃഷ്‌ണേച്ചിയുടെ വരവ് പ്രതീക്ഷിക്കുന്ന  പ്രിയപ്പെട്ടവരാരെങ്കിലും അവിടുണ്ടാവില്ലേ. ഒന്നു  കാണാനുള്ള  അവരുടെ  പ്രതീക്ഷ.  കാത്തിരിപ്പ്... അതു തള്ളിക്കളയണോ?''

''ഇനി അങ്ങനെ ഒരു പ്രതീക്ഷക്കും കാത്തിരിപ്പിനും യാതൊരു പ്രസക്തിയുമില്ല നന്ദൂ....അനസ് എന്നെ സ്‌നേഹിച്ചു തുടങ്ങിയതേ വിവാഹവാഗ്ദാനവുമായാണ്. അതു നടക്കാതെ വന്നപ്പോള്‍ പരസ്പരമുള്ള സൗഹൃദംപോലും ഇല്ലാതായി. വര്‍ഷങ്ങളായി ഞങ്ങള്‍ യാതൊരു കോട്രാക്ടുമില്ല. നേര്‍ക്കുനേരെ കണ്ടാല്‍ തന്നെ അവഗണിക്കുകയാണ് ചെയ്യുന്നത്. "

''സിംഗപ്പൂരിലേക്കുള്ള യാത്ര സൗഹൃദത്തിന്റെ വീണ്ടെടുപ്പിന് ഒരു അവസരമായാലോ?''

' എന്നെപ്പോലെ അനസും ഇപ്പോഴും ബാച്ചിലറാണ്. ഉമ്മയോടുള്ള സ്‌നേഹവും കടപ്പാടും കൊണ്ടാണ് , ഉയര്‍ത്തിപ്പിടിച്ച നിലപാടില്‍നിന്നും  വഴുതി,  ജീവിതവാഗ്ദാനം ചെയ്ത പെണ്ണുമായി അകന്നത്. ഓരോരുത്തര്‍ക്കും ഓരോ ശരികളാണെങ്കിലും അയാള്‍ വീര്‍പ്പുമുട്ടുന്നുണ്ട്.. അനസിന്റെ ഗസലിലെ വരികളിലതുണ്ട്. ആ മുറിവുകള്‍ക്ക് ലേപനം പുരട്ടി  ആശ്വസിപ്പിക്കുവാന്‍ ഇനി എനിക്കുവയ്യ.'

''ഒരു അഡ്ജസ്റ്റ്‌മെന്റ് ലൈഫല്ല ഞാനാഗ്രഹിക്കുന്ന  ദാമ്പത്യവും കുടുംബജീവിതവും.എന്റെ ഐഡിയോളജിയോട് ചേര്‍ന്നു  പോകുന്ന  കാഴ്ചപ്പാടും നിലപാടുകളുമുള്ള വ്യക്തിയെയാണ് അനസില്‍ ഞാന്‍ പ്രതീക്ഷിച്ചത്...'
'എന്നാല്‍ സഖാവ് സി.പി.യുടെ മകന്‍ യാഥാസ്ഥിതിക നിലപാടുകള്‍ മുറിച്ചുകടക്കാനാവാതെ ഉമ്മയുടെ തൊട്ടി ലില്‍ കിടു കാലിട്ട ടിക്കുതാണ് കണ്ടത്. പുരോഗമന നിലപാടുകളെല്ലാം വെറും പുറംപൂച്ചു മാത്രമായിരുന്നു . അനസുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ എനിക്കിപ്പോഴും ഉറച്ച നിലപാടുണ്ട്. പക്ഷേ അവനിപ്പോഴും വേണി അകുപോയ ഒരു കാമുകി മാത്രമാണ്.''

''പ്രണയബന്ധങ്ങള്‍ പലതും വെറും ആകര്‍ഷണം മാത്രമാണ്.
പലരും അതു വിവാഹത്തിലെത്തിച്ച് സൗഹൃദത്തിന്റെ ഊഷ്മളതപോലും വന്ധ്യമാക്കുകയാണ് ചെയ്യുന്നത്. പ്രണയിക്കുക. പരസ്പരം ഇഷ്ടപ്പെടുക. സൗഹൃദത്തിന്റെ കൈത്തിരിനാളം അണയാതെ നില്‍ക്കണമെങ്കില്‍ യാതൊരു ഉപാധികളും വെക്കരുത്. പ്രണയം പുഷ്പിക്കുന്നത് വിവാഹത്തിലൂടെ മാത്രമല്ല. സൗഹൃദത്തിലൂടെയും ആ ബന്ധങ്ങള്‍ക്ക് കൂടുതല്‍ അര്‍ത്ഥതലങ്ങളുണ്ടാവാം.. ഉപാധികളില്ലാത്ത അതിരുകളില്ലാത്ത സൗഹൃദങ്ങള്‍ക്ക് കൂടുതല്‍ തെളിമയും വിശാലതയുമുണ്ടാകും". 

 ''ബിനുവും നന്ദനയും ഒരുമിച്ച് ഒരുപാട് യാത്ര ചെയ്യൂ. സൗഹൃദത്തിന്റെ പുതിയ അകാശങ്ങളിലൂടെ ചിറകുവീശി പറക്കൂ. രാവും പകലും മഴയത്തും വെയിലത്തും സങ്കടത്തിലും വേദനയിലും ദുഖത്തിലും കൂടെ നിന്ന്  ഒരിക്കലും വിട്ടു പിരിയാന്‍ കഴിയാത്ത വിധം ജീവശ്വാസമായി, രണ്ടുപേര്‍ക്കും വേര്‍പിരിയാനാവില്ലെന്നു  തിരിച്ചറിയുന്ന, ട്ടത്തില്‍വെച്ചുമാത്രം  ഒന്നിച്ചു  തുഴയുന്നതിനെക്കുറിച്ച്  ആലോചിക്കുക." 
 'ഒന്നിച്ചുള്ള ലൈഫ് അതേക്കുറിച്ച് ഞങ്ങള്‍....''  ബിനു പറഞ്ഞു തുടങ്ങിയപ്പോൾ ഇടയില്‍കയറി നന്ദന, ബിനുവിന്റെ കഴുത്ത് കണ്ഠിക്കുന്നതു പോലെ വിരല്‍മുട്ടിച്ച് 

 ''നമുക്ക് - കല്ല്യാണംകഴിക്കാമെന്നെങ്ങാനും ഇവൻ   എന്നോട്  പറഞ്ഞാല്‍ ..കൊല്ലും ഞാന്‍...'' 

സിംഗപ്പൂരില്‍ ഇന്റര്‍നാഷണല്‍ കൺവെന്‍ഷന്‍ സെന്ററില്‍  വെച്ചു  നടന്ന , അവാര്‍ഡ് വിതരണ ചടങ്ങിന്  ശേഷം,  റൂഫ് ഗാര്‍ഡനില്‍   ഒരുക്കിയ വിരുന്നു  സല്‍ക്കാരത്തിലാണ്, ബിനുവിനോടും നന്ദനയോടും അനസ് മനസ്സു തുറന്നത്. 

''കൃഷ്ണവേണി പറഞ്ഞതാണ് ശരി. ഉപാധികളില്ലാത്ത സൗഹൃദം. ഞങ്ങള്‍ക്ക് തുടക്കത്തിലേ മാര്യേജ് എന്ന  കണ്ടീഷനുണ്ടായിരുന്നു.. അതുറപ്പിക്കാനായിരുന്നു പ്രണയിച്ചത് എന്ന്  പിന്നീടാണ് തിരിച്ചറിഞ്ഞത്. അകപ്പോള്‍ സൗഹൃദത്തിന്റെ ഊഷ്മളതയും നഷ്ടപ്പെട്ടു ''

''ദൂരംകൊണ്ടും മനസ്സുകൊണ്ടും - ഇന്ന്  ഒരുപാട് അകലെയാണ് ഞങ്ങള്‍... ..ഒരൊറ്റമനസ്സായി ആകാശത്തിനുകീഴെയുള്ള സര്‍വ്വകാര്യങ്ങളും ചര്‍ച്ച ചെയ്തു യോജിച്ചും വിയോജിച്ചും ജീവിച്ച ഒരുകാലമുണ്ടായിരുന്നു.. വായിച്ച പുസ്തകങ്ങളെക്കുറിച്ചു പറയാനും പുതിയ ചിന്തകള്‍ പങ്കുവെക്കാനും ഒരേ വേവ് ലംഗ്ത്തിലുള്ള സുഹൃത്തുക്കളുണ്ടെന്ന്  അഹങ്കരിച്ചു നടന്ന  കാലം. പുതിയ കാഴ്ചകള്‍ കാണുവാന്‍ ഫിലിംഫെസ്റ്റിവലുകള്‍ തേടി പോയത്, സ്വാതി തിരുനാള്‍ സംഗീതോത്സവത്തിന് കുതിരമാളികയിലേക്കും ചെമ്പൈ കച്ചേരി കേള്‍ക്കാന്‍ പാലക്കാട്ടേ ക്കും തീര്‍ത്ഥയാത്ര പോയത്...ശരീരത്തിനും മനസ്സിനും ഒരുപാട് ഊര്‍ജ്ജം ലഭിച്ച നാളുകളുണ്ടായിരുന്നുവത് . സൗഹൃദം മാത്രമായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഇത്ര അകലില്ലായിരുന്നു.'
''എന്നും  കൂടെയുണ്ടാവണമെന്നും ഒരു വിശേഷം ആദ്യമായി പങ്കുവെക്കാനും ഞാന്‍ ഇന്നും  ആഗ്രഹിക്കുന്ന വ്യക്തി കൃഷ്ണവേണി മാത്രമാണ്.''
''കൃഷ്ണവേണി വരുമെന്ന്  ഞാന്‍ പ്രതീക്ഷിച്ചു.''
അതുകേട്ട്  നന്ദന ബിനുവിന്റെ മുഖത്തേക്കു നോക്കി . പ്രിയപ്പെട്ടൊരാൾ കാത്തിരിക്കുന്നുണ്ടെങ്കിലോ എന്ന്  കുതിരകുത്തിമലയില്‍ കൃഷ്ണവേണിയോട് അവര്‍ ചോദിച്ചതിനുള്ള സാധൂകരണമായിരുന്നു  - അനസിന്റെ ആ വാക്കുകള്‍..

അതേ നിമിഷം മനപ്പൊരുത്തം പോലെ അനസിന്റെ ഫോണില്‍ ഒരു മെസേജ് വന്നു . ഫേസ് ബുക്കിലൂടെ   കൃഷ്ണവേണി അയച്ച  സൗഹൃദ അപേക്ഷയായിരുന്നുവത് . അതോടൊപ്പം ഒരു കുറിപ്പുമുണ്ടായിരുന്നു . 

''അനസ്, നിന്നെ  കാണാന്‍ വരാതെ ഞാന്‍ മനഃപൂര്‍വ്വം പിന്‍വാങ്ങിയതാണ്. ഒരു കൂടിക്കാഴ്ചയിലൂടെയും തു റന്നു  പറച്ചിലിലൂടെയും അവസാനിപ്പിക്കാവുതേയുള്ളു നമ്മുടെ വിരഹവും വേദനയും.''വര്‍ഷങ്ങളായി ഞാനനുഭവിക്കു ഉള്‍വേദനക്ക് അതിന്റേതായ ഒരു സുഖമുണ്ട്. അത് എന്റെ എഴുത്തിന് ഊര്‍ജ്ജമാണ്..  ആ വ്രതത്തിന് ഭംഗം വരുത്തണ്ടാന്നു  കരുതി.''
''എനിക്ക് ഏറ്റവും പ്രിയപ്പെട്ട  കുട്ടികളാണ് അവാര്‍ഡ് വാങ്ങാന്‍ വന്നിരിക്കുന്നത്. അവര്‍ നിന്നെ കാണുമെന്ന റിയാം.  നിന്നെ ഒരു നല്ല കൂട്ടാ യി ഒരു കൂട്ടുകാരനായി എനിക്ക് തിരികെ കിട്ടണമെന്നുണ്ട്.''പഴയതുപോലെ പുസ്തകങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചും യാത്രാനുഭവങ്ങളെപ്പറ്റിയും പുതിയ കാഴ്ചകള്‍ ..പിന്നെ  രാഷ്ട്രീയവും സാമൂഹ്യവുമായ വിഷയങ്ങളും ചര്‍ച്ച ചെയ്യാനും തര്‍ക്കിക്കാനും വഴക്കിടാനും വേണ്ടിമാത്രം.''പരസ്പരം കണ്ടില്ലെങ്കിലും ലോകത്തിന്റെ ഏതു കോണിലായാലും പുതിയ മാധ്യമങ്ങളിലൂടെ ഇന്നു  നമുക്കതിനു കഴിയുമല്ലോ. അനസ്, ഒരു പുനര്‍വിചിന്തനത്തിന് ജീവിച്ചിരിക്കുമ്പോഴല്ലേ നമുക്ക്  കഴിയുകയുള്ളു.'

"അനസ്, എന്റെ ഫേസ് ബുക്കിൽ നീ മാത്രമില്ല. ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കാന്‍ എനിക്കും നിനക്കും  ഇതുവരെ തോന്നിയിട്ടില്ല. എന്റെ ഫേസ്ബുക്ക് സൗഹൃദ കൂട്ടങ്ങളിൽ  ആയിരക്കണക്കിനു പേരാണുള്ളത്. പലരെയും അറിയുകപോലുമില്ല. അകന്നുപോയ പല കൂട്ടുകാരെയും ഫേസ് ബൂക്കിലൂടെ എനിക്ക് തിരികെ കിട്ടിയിട്ടുണ്ട്.  
ഒരു ഉപാധിയുമില്ലാതെ-നഷ്ടസൗഹൃദം വീണ്ടെടുക്കാനാകുമെന്ന  പ്രതീക്ഷയിലാണ് ഞാനീ റിക്വസ്റ്റ് അയക്കുന്നത്...."

ദൂരെ, അനസിന്റെ ഫോണിന്റെ  ഇൻ ബോക്സിൽ facebook friend request received from Krishnaveni എന്ന മെസേജ് തെളിഞ്ഞു... friend request, accept ചെയ്യുവാൻ സ്മാർട്ട് ഫോണിന്റെ സ്‌ക്രീനിൽ  തൊടുന്നേരം അനസിന്റെ വിരൽ വിറകൊണ്ടു... 
ആ വിറയൽ ഒരു കോരിത്തരിപ്പായി ശരീരം മുഴുവൻ പടർന്നു പിടിക്കുന്നത് അനസ്സറിഞ്ഞു.
THE END
------------------------------------------------------------------------------------------------

മേൽ  എഴുതിയ പൂമല ദേശം നീണ്ട കഥ അടിസ്ഥാനമാക്കി എഴുതിയ സിനിമാ തിരക്കഥയുടെ ആദ്യത്തെയും അവസാനത്തെയും ചില സീനുകൾ താഴെ പറയുന്നു.

പൂമല ദേശം Script seen 1 to 3)

സീന്‍- 111

പകല്‍
സിംഗപ്പൂര്‍ നഗരത്തിന്റെ വിവിധ ദൃശ്യങ്ങള്‍ക്കൊപ്പം ഒരു പാട്ടിന്റെ ഈരടികളും ടൈറ്റില്‍സും.
സിംഗപ്പൂരിലെ പകല്‍ ദൃശ്യങ്ങള്‍ക്കു ശേഷം - സന്ധ്യയില്‍  വൈദ്യുതി ദീപാലങ്കാരങ്ങളിലും റോഡിലൂടെ ചീറിപ്പായുന്ന  വാഹനങ്ങളുടെ ലൈറ്റുകളിലും തെളിയുന്ന ,  മനോഹരമായ സിംഗപ്പൂര്‍ നഗര കാഴ്ചകള്‍....
മ്യൂസിക്കും ടൈറ്റില്‍സും തുടരുന്നു.

സീന്‍. 2 2

സന്ധ്യ
സിംഗപ്പൂര്‍,  ഇന്റെര്‍നാഷണല്‍ കവെന്‍ഷന്‍ സെന്റര്‍
എക്സ്റ്റീരിയര്‍,  പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ ദൃശ്യം.

സീന്‍ 2 A

കൺവെന്‍ഷന്‍ സെന്റര്‍,  ഇന്റീരിയര്‍,
സിംഗപ്പൂര്‍ വേള്‍ഡ് മലയാളി കൗൺസില്‍ ഏര്‍പ്പെടുത്തിയ ഇന്റെര്‍നാഷണല്‍ ട്രാവല്‍ Blog  അവാര്‍ഡ് ദാന ചടങ്ങ് നടക്കുന്ന  പ്രൗഢ ഗംഭീരമായ വേദിയും സദസ്സും.
World malayali council, singapore - International Malayalam Travel blog Award 2016
എന്ന  ബാനര്‍ വേദിയില്‍ കെട്ടിയതു കാണാം. വേള്‍ഡ് മലയാളി കൗൺസില്‍ പ്രസിഡന്റ് വര്‍ഗ്ഗീസ് കുരുവിളയുടെ അദ്ധ്യക്ഷ പ്രസംഗം തുടരുകയാണ്.

വര്‍ഗ്ഗീസ് കുരുവിള: '"സിംഗപ്പൂര്‍ വേള്‍ഡ് മലയാളി കൗൺസില്‍ ഏര്‍പ്പെടുത്തിയ  ആദ്യത്തെ ട്രാവല്‍ Blog  അവാര്‍ഡിന് കൃഷ്ണവേണിയുടെ പേര് ഏകകണ്ഠമായാണ് ജഡ്ജിംഗ് കമ്മറ്റി തെരെഞ്ഞെടുത്തത്....ജന്മനാടിനെക്കുറിച്ചും നാട്ടു നന്മകളെക്കുറിച്ചും ഗൃഹാതുരത്വത്തോടെയുള്ള അവരുടെ എഴുത്തിന് വായനക്കാരെ - പ്രത്യേകിച്ച് പ്രവാസി ജീവിതം നയിക്കുന്നവരായ ഓൺ ലൈന്‍ വായനക്കാരെ - പിടിച്ചിരുത്തുന്ന ഒരു വശ്യതയുണ്ട്. നമ്മുടെ ഗ്രാമത്തിനു ചുറ്റുമുള്ള കാഴ്ചകള്‍… നമ്മളാരും കാര്യമായി ശ്രദ്ധിക്കാതെ പോകുന്ന നമ്മുടെ നാ ട്ടിവിടവഴികള്‍, അമ്പല പറമ്പുകള്‍, മലകള്‍, വയലുകള്‍, തോടുകള്‍, താഴ്‌വരകള്‍, കാട്ടുപൊന്തകള്‍ ഇവയെക്കുറിച്ചൊക്കെയാണ് കൃഷ്ണവേണിയെഴുതുന്നത്.''

അദ്ധ്യക്ഷ പ്രസംഗത്തിനൊപ്പം വേദിയിലും സദസ്സിലുമിരിക്കുവരിലൂടെ ക്യാമറ ചലിക്കുന്നു .
വേദിയില്‍ മലയാളി കൗസില്‍ ഭാരവാഹികള്‍ക്കൊപ്പം ബിനുവും നന്ദനയുമുണ്ട്. പ്രസംഗം ശ്രദ്ധിക്കുന്ന സദസ്സില്‍ അനസ്, മറ്റു വി.ഐ.പികള്‍.. അനസ്സില്‍ ക്യാമറ പ്രത്യേകം സൂം ചെയ്യുന്നു .

വര്‍ഗ്ഗീസ് കുരുവിള :  "കൃഷ്ണവേണിയുടെ കാട്ടുപൊന്തകള്‍ക്കിടയിലെ സഞ്ചാരം എന്ന രചന യാത്രാവിവരണ രംഗത്ത് പുതിയ ഒരു അദ്ധ്യായം തന്നെ വെട്ടിതുറിരിക്കുകയാണ്.  മറ്റാരും കൈവെക്കാത്ത പുതുമയുള്ള ഒരെഴുത്ത്. നവമാധ്യമത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു പത്രാധിപരുടേയും കാരുണ്യത്തിന് കാത്തുനില്‍ക്കാതെ തന്റെ കുറിപ്പുകള്‍ Blog  ല്‍ കൃഷ്ണവേണി പോസ്റ്റ് ചെയ്തപ്പോള്‍ ഓൺ ലൈന്‍ വായനക്കാര്‍, വിശേഷിച്ചും പ്രവാസികളായ മലയാളികളുടെ ഗൃഹാതുരമായ മനസ്സ് ആവേശപൂര്‍വമാണ് അതു സ്വീകരിച്ചത്.''

" ഓരോ Blog പോസ്റ്റിനും വന്‍ ഹിറ്റാണ്  സൈബര്‍ ലോകത്തനിന്നും  ലഭിച്ചത്.  Online  ആയി ഇത്രയേറെ അംഗീകാരം തന്റെ രചനകള്‍ക്കു ലഭിക്കുമെന്ന്  ഒരു പക്ഷെ എഴുത്തുകാരി തന്നെ  സങ്കല്‍പ്പിച്ചിട്ടുണ്ടാവില്ല.       അതേക്കുറിച്ച് സംസാരിക്കുവാനും സിംഗപ്പൂര്‍ വേള്‍ഡ് മലയാളി കൗസിലിന്റെ  അവാര്‍ഡ് ഏറ്റുവാങ്ങാനും നമ്മുടെ പ്രിയ എഴുത്തുകാരിയും ബ്ലോഗറുമായ കൃഷ്ണവേണി എത്തിച്ചേരുമെന്ന പ്രതീക്ഷയായിരുന്നു നമുക്കുണ്ടായിരുന്നത്.  നിര്‍ഭാഗ്യവശാല്‍ കൃഷ്ണവേണിക്ക് വരാന്‍ കഴിഞ്ഞില്ല. പകരമായി അവാര്‍ഡ് ഏറ്റുവാങ്ങാനായി കൃഷ്ണവേണി തനിക്ക് ഏറെ പ്രിയപ്പെട്ട  2 പേരെ ചുമതലപ്പെടുത്തി  അയച്ചിട്ടുണ്ട്. ബിനുവും നന്ദനയും. അവര്‍ ഈ വേദിയിലുണ്ട് "
സദസ്സില്‍ നിന്നും  കയ്യടി ഉയരുന്നു. വര്‍ഗ്ഗീസ് കുരുവിള തുടരുന്നു :

"നന്ദനയെ വാര്‍ത്തകളിലൂടെ നമുക്ക് സുപരിചിതമാണ്. നമ്മുടെ ശ്രദ്ധയാകര്‍ഷിച്ച പെൺകുട്ടിയാണ്. അതു ചര്‍ച്ച ചെയ്യുവാനും ഗുണവും ദോഷവും വിലയിരുത്തുവാനുമുള്ള വേദി ഇതല്ല എറിയാം.  എങ്കിലും ട്രാവല്‍ Blog അവാര്‍ഡ് വിന്നറുടെ പ്രതിനിധികളായി സിങ്കപ്പൂരില്‍ നമ്മുടെ വേദിയിലേക്കെത്തുന്ന  വ്യക്തി മലയാളികളുടേയും ലോകത്തിന്റേയും ശ്രദ്ധ പിടിച്ചു പറ്റിയവരാണെന്ന്   ഓര്‍മിപ്പിക്കേണ്ടത്  എന്റെ കടമയാണെ് ഞാന്‍ കരുതുന്നു .
'ഞാന്‍ ഒരു പിഴച്ചപെണ്ണല്ല.' സാമൂഹ്യക്ഷേമവകുപ്പിന്റെ ഈ പരസ്യവാചകം നന്ദനയെ പരിചയപ്പെടുത്താനായി ഞാന്‍ കടമെടുക്കുകയാണ്. ഒരു കൗമാര പ്രായക്കാരിയുടെ ജീവിതത്തില്‍ എത്രത്തോളം കരുതലും, സൂക്ഷ്മതയും വേണമെന്നതിന് നന്ദനയുടെ ജീവിതാനുഭവം ഓരോ പെൺകുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും സമൂഹത്തിനും തന്നെ ഒരു പാഠപുസ്തകമാണ്. ജീവിതത്തില്‍ അറിഞ്ഞും അറിയാതെയും ആര്‍ക്കും കാല്‍ വഴുതാം. പിഴവുകള്‍ തിരിച്ചറിഞ്ഞ്, തളരാതെ, കരുത്തോടെ അതിജീവിക്കുകയാണ് നന്ദന ചെയ്തത്.
വേള്‍ഡ് മലയാളി കൗൺസിൽ  സിംഗപ്പൂര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഇന്റര്‍നാഷണല്‍ ട്രാവല്‍ Blog  അവാര്‍ഡ് സമ്മാനിക്കുന്നതിന് കൗൺസിൽ  പ്രസിദ്ധമാണ് ശ്രീ രാമമൂര്‍ത്തിയേയും പുരസ്‌ക്കാരവും, ക്യാഷ് അവാര്‍ഡും സ്വീകരിക്കുന്നതിനായി കൃഷ്ണയുടെ പ്രതിനിധികളായി എത്തിയ ബിനുവിനെയും നന്ദനയെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു."

വേദിയുടെ മദ്ധ്യത്തിലേക്ക് രാമമൂര്‍ത്തിയെയും, ബിനുവിനെയും, നന്ദനയെയും സംഘാടകര്‍ക്ഷണിക്കുന്നു.

പാശ്ചാതലത്തില്‍ നിന്നു ഇംഗ്ലീഷിലുളള അനൗൺസ്‌മെന്റും മ്യൂസിക്കും കേള്‍ക്കാം. ഒരു ലേഡി പുരസ്‌ക്കാരവും ക്യാഷ് അവാര്‍ഡിന്റെ ചെക്കും എടുത്ത് രാമമൂര്‍ത്തിയെ ഏല്‍പിക്കുന്നു . രാമമൂര്‍ത്തി ആദ്യം പുരസ്‌ക്കാരവും പിന്നെ  ക്യാഷ് അവാര്‍ഡും വിതരണം ചെയ്യുന്നു. . നിറഞ്ഞ പുഞ്ചിരിയോടെ  ബിനുവും നന്ദനയും അവാര്‍ഡുകള്‍ ഏറ്റുവാങ്ങുന്നു.. മിന്നുന്ന  ഫോട്ടോ  ഫ്‌ളാഷുകള്‍.
അനൗസ്‌മെന്റ്  ' പ്രശസ്ത Online - blog എഴുത്തുകാരിയുമായ കൃഷ്ണ വേണിക്കു വേണ്ടി പുരസ്‌ക്കാരം ഏറ്റുവാങ്ങിയ നന്ദനയെ മറുപടി പ്രസംഗത്തിനായി ക്ഷണിക്കുന്നു.

തുടര്‍ന്ന്  സംഭാഷണം ഇംഗ്ലീഷില്‍                            

Cut to
നന്ദന കസേരയില്‍ നിന്നും എഴുന്നേറ്റ് പ്രസംഗ പീഠത്തിനരികിലേക്ക് വരുന്നു.

നന്ദന: 'നമസ്‌കാരം' (എല്ലാവരോടുമായി കൈകൂപ്പുന്നു) സ്‌നേഹമുളളവരേ. പ്രിയ്യപ്പെട്ടവരേ. ജീവിതത്തില്‍ ആദ്യമായി ഫ്‌ളൈറ്റ് കയറി സ്വപ്ന ഭൂമിയായ സിംഗപ്പൂരിലേക്കെത്തിയത് തികച്ചും അപ്രതീക്ഷിതമായാണ്.
ഞാന്‍ സിംഗപ്പൂരില്‍ തന്നെയാണ്‌നില്‍ക്കുന്നതെന്ന  കാര്യത്തില്‍ ഇപ്പോഴും എനിക്ക് വിശ്വാസം വന്നിട്ടില്ല. കൃഷ്‌ണേച്ചി തികച്ചും അപ്രതീക്ഷിതമായാണ് ബിനുവിനും എനിക്കും ഇങ്ങനെയൊരു ട്രാവല്‍ ഗിഫ്റ്റ് സമ്മാനിച്ചത്.

പാസ്‌പോര്‍ട്ട്   നേരത്തെ എടുത്തുവെച്ചതുകൊണ്ട് മാത്രമാണ് ഒരു ഷോര്‍ട്ട്   പിരിയഡില്‍ ചാടി പുറപ്പെട്ട്   ഒരു തയ്യാറെടുപ്പുമില്ലാതെ ഞങ്ങളിവിടേക്ക് പറന്നത്. എന്റെ എല്ലാമായ കൃഷ്‌ണേച്ചിക്കു വേണ്ടി Blog അവാര്‍ഡ് ഏറ്റുവാങ്ങുവാനുളള  നിയോഗമുണ്ടായതില്‍ എല്ലാവരോടും നന്ദിയുണ്ട്."

ഒന്നു നിർത്തിയ ശേഷം നന്ദന:  

"എന്നെ  നിങ്ങള്‍ക്കെല്ലാം അറിയാം. പ്രത്യേകിച്ച് പ്രവാസികള്‍ക്ക്. നാട്ടിലെ ചൂടുളള വാര്‍ത്തകള്‍ പ്രവാസികള്‍ ആല്ലോ  കൊണ്ടാടുക. അങ്ങനെ കൊണ്ടാടപ്പെട്ട്   ഡിപ്രഷന്‍ ബാധിച്ച്  തകർന്ന്  തരിപ്പണമായി പോകേണ്ട ജീവിതമായിരുന്നു എന്റേത്.

സമൂഹം ഒടങ്കം കുറ്റവിചാരണ ചെയ്തപ്പോഴും പ്രതിസന്ധികളെ മുറിച്ചു കടക്കുവാന്‍ എനിക്ക് ധൈര്യം നല്‍കി കൂടെ നിന്നത് എന്റെ ഡാഡിയും മമ്മയും വേണിചേച്ചിയും ഉറ്റ ഫ്രണ്ട്‌സുമായിരുന്നു , സുഗന്ധലേപനം പുരട്ടി  പ്രത്യാശയുടെ പുതിയ  ആകാശം കാണിച്ചു തന്നവരാണ് അവര്‍....... പ്രത്യേകിച്ച് ഇവിടെ എന്റെ ഒപ്പമുള്ള ബിനു.

(cut to   ബിനു  close up shot)
cut back to

നന്ദന:  'പ്രിയമുള്ളവരേ നിങ്ങള്‍ ഇഷ്ടപ്പെട്ട  നിങ്ങള്‍ ഫോളോ ചെയ്യുന്ന   പ്രവാസികളെ സ്വാധീനിച്ച എഴുത്തുകാരി ബ്ലോഗിൽ കുറിച്ചിട്ട  പൂമല ഗ്രാമത്തേക്കുറിച്ചും വായനയിലൂടെ നിങ്ങള്‍ക്ക് പരിചിതരായ ഹൈറേഞ്ചിലെ ചില ഐക്കൺ  വ്യക്തിത്വങ്ങളെക്കുറിച്ചുമുള്ള കുറച്ചു വിശേഷങ്ങള്‍ ഞാനിവിടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുകയാണ്.'

Cut to

സീന്‍ 3

പകല്‍
പൂമല, കുതിര കുത്തി ഗ്രാമത്തിന്റെ വിവിധ ദൃശ്യങ്ങള്‍.  മലകളും പുഴയും വെള്ള ചാട്ടങ്ങളും അരുവികളും താഴ്‌വാരവും...കുതിരകുത്തി മലയില്‍ നിന്നുള്ള ലോവര്‍ പെരിയാറിന്റെ വിദൂര ദൃശ്യങ്ങള്‍...
 മുനിയറ,ദേവിയാര്‍ പുഴ, ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍.....  പുഴയുടെ നടുവിലുള്ള ദേവിയാര്‍ ക്ഷേത്രം.      

ദൃശ്യഭംഗിക്കൊപ്പം നന്ദനയുടെ ശബ്ദവിവരണം:

"ബ്ലോഗിൽ കൃഷ്ണവേണി  ഇ  എഴുത്തിലൂടെ ലോകത്തിന് പരിചയപ്പെടുത്തി കൊടുത്ത പൂമല ദേശത്തിന്റെയും കുതിര കുത്തിയുടെയും സൗന്ദര്യമാണിത്.'
                                                                  
cut to 

പൂമല കവലയില്‍ പഞ്ചായത്ത് പ്രസിഡന്റ് അവറാച്ചന്‍
പൂമല ഗ്രാമപഞ്ചായത്ത് എന്ന ബോര്‍ഡ്  വെച്ച ബോളോറോ ജീപ്പില്‍ വരുന്നു .
അവറാച്ചന്‍  കൃത്രിമ  ചിരിയോടെ നാട്ടുകാരെ അഭിവാദ്യം ചെയ്ത് കൈവീശുന്നു .

നന്ദനയുടെ ശബ്ദം: 'ഇത് അവറാച്ചന്‍ ചേട്ടന്‍. . പൂമല ദേശക്കാരും  ഹൈറേഞ്ചുകാരും അവറാച്ചാന്നു വിളിക്കും.'

അവറാച്ചന്‍::: (കവലയില്‍ നിര്‍ത്തിയ ജീപ്പില്‍ നിന്നുമിറങ്ങിക്കാണ്ട്)
" അതെ   അവറാച്ചന്‍.  അപ്പനും അമ്മച്ചീം താലോലിച്ചിട്ട പേരാണ്.  അത് മറ്റാന്‍ പറ്റ്വോ? പഠിപ്പും പത്രാസുമായപ്പോ അപ്പന്‍ അവറാനാണെന്ന്  പറയാന്‍ പിള്ളേര്‍ക്കൊക്കെ  ചെ....ചെ....എന്താ പറയാ (തപ്പുന്നു ) ചെയിമാത്രേ ആ -- എന്തോ ചേനയാകട്ടെ  .പച്ച മലയാളത്തീ പറഞ്ഞാ നാണക്കേടാന്ന്‌"" "" ".

സര്‍ക്കാല്‍ ഗസറ്റീകൊടുത്ത് പേര് മാറ്റാന്‍ പറഞ്ഞവരാ എന്റെ പിള്ളേര്. അവറാച്ചനിപ്പോ  ഈ പഞ്ചായത്തിലെ പ്രഥമപൗരനാ.'
'ഇന്ത്യന്‍ പ്രസിഡന്റ് പദവി പോലെ. അവറാച്ചന്‍ കഴിഞ്ഞേ  ഉളളൂ ഇവിടെ എല്ലാരും.  അവറാച്ചനെന്നുളള പേര് ചുമരിലെഴുതീം  പോസ്റ്ററിലച്ചടിച്ചും നോട്ടീസില്‍ പ്രിന്റ് ചെയ്തും നാട്ടുകാരോട് കെഞ്ചിയും കൈകൂപ്പിയും വോട്ടു മേടിച്ച് ജയിച്ചോനാ ഈ അവറാച്ചന്‍.'

അവറാച്ചന്‍:  'പഞ്ചായത്ത് സാരഥി ആയേ പിന്നെ ഉളളുകൊണ്ട് സ്‌നേഹമുളളവര് കുറവാ. ചുറ്റും കൂടുന്ന  മരമാക്രികള്‍ ഏറെയും അസൂയാലുക്കളും ഉളളുകൊണ്ട് അവറാച്ചനോട് കുനുഷ്ഠുള്ളവരുവാ..'
Cut to

വനിത ഓട്ടോ  എ ന്നെ ഴുതിയ ആട്ടോറിക്ഷ ഓടിച്ചുകൊണ്ട് പൂമല കവലയിലേക്ക് വരുന്ന  സിസിലി ഓട്ടോ നിര്‍ത്തുന്നു. യാത്രക്കാരില്‍ നിന്നു  സിസിലി യാത്രാക്കൂലി വാങ്ങുന്ന ദൃശ്യം..

Cut back to

അവറാച്ചന്റെ ശ്രദ്ധ സിസിലിയിലേക്ക്.      
അവറാച്ചന്‍: ' സിസിലി കൊച്ച്. -   ചടക്ക് ആട്ടോകാരി
 (ചുറ്റും നോക്കിയപ്പോള്‍ ഒരു കേള്‍വിക്കാരനെ കിട്ടി .
 പണിയൊന്നുമില്ലാതെ റോഡില്‍ നില്‍ക്കുന്ന വയസ്സന്‍ അന്തപ്പന്‍.))))

" ഫ്‌ളൈറ്റാ പറത്തുന്നതെന്നാ അമ്മിണിടെ മോടെ ഭാവം.  അമ്മിണി വന്നു കാലെ വീണപ്പോ പഞ്ചായത്ത് ഒരു സ്‌കീമുണ്ടാക്കി പന്ത്രണ്ട് വനിതകള്‍ക്ക് സ്വയം തൊഴിലെടുക്കാനായി ആട്ടോ അനുവദിച്ചു. 50% ശതമാനം സബ്‌സിഡി വ്യവസ്ഥയില്‍ പാതി ലോൺ  ഈ ഞാന്‍ ഭരിക്കുന്ന പഞ്ചായത്താ അടക്കുന്നേ.. അതിന്റെ നന്ദി ഇവള്‍ കാണിക്കണ്ടേ. എവടെ?  കഴിഞ്ഞ ദിവസം ത്രേസ്യാമമ  സ്റ്റാന്റീന്ന്  ആട്ടോ വിളിച്ച് വീട് വരെ പോയതിന്  മീറ്റര്‍ നോക്കി കണക്ക് പറഞ്ഞ് കാശ് മേടിച്ചവളാ ഇവള്....

കവലയില്‍ നിന്ന കേള്‍വിക്കാരനായ വയസ്സന്‍ അന്തപ്പന്‍:
'അല്ലാ.പ്രസിഡന്റേ. ആരാ ത്രേസ്യാമമ ?'

അവറാച്ചന്‍: 'എന്റെ പെമ്പ്രന്നോത്തി.  എന്നാ  തനിക്ക് പരിചയപ്പെടുത്തണോ?'

വയസ്സന്‍ അന്തപ്പന്‍ പരിഹസിച്ചുകൊണ്ട്:  'പ്രസിഡന്റ് ഒരു കാര്യം ചയ്യൂ പെമ്പ്രന്നോത്തിക്കും പിളേളര്‍ക്കും പഞ്ചായത്ത് ചിലവില്‍ ഒരു ഇന്നോവ തന്നെ മേടിച്ചുകൊടുക്ക്.  പിന്നെ ഈ പഞ്ചായത്തിലെ ആട്ടോ , ജീപ്പ്. ടാക്‌സി,ബസ് സര്‍വ്വീസ്, ബാര്‍ബര്‍ഷാപ്പ്, കേബിള്‍, തേങ്ങയിടല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും പ്രസിഡന്റിന്റെ കുടുംബത്തിന് ചക്കാത്തിന് കിട്ടാന്‍ അടുത്ത പഞ്ചായത്ത് മീറ്റിംഗില്‍ ഒരു പ്രമേയവും പാസാക്ക്. ഫൂ.....' 
(ആട്ടി തുപ്പി വയസ്സന്‍ അന്തപ്പന്‍ നടന്നു പോവുന്നു.)

Cut to

സിസിലിയുടെ ഓട്ടോറിക്ഷയില്‍ സവാരിക്കായി ടൂറിസ്റ്റുകളായ ഒരു ചെറുപ്പക്കാരനും, ചെറുപ്പക്കാരിയും  കയറുന്നു . കമിതാക്കളാണ്.  അവരുമായി സിസിലി ആട്ടോ ഓടിച്ചു പോവുന്നു .

Cut back to

സിസിലിയുടെ ഓട്ടോ തന്റെ മുമ്പിലൂടെ പോവുന്നത് കണ്ട് അവറാച്ചന്‍:
"ചകട ആട്ടോക്ക് അള്ളുവെക്കാനും ഈ അവറാച്ചനറിയാം.  അന്നം തന്ന  കൈകൊണ്ട് എട്ടിന്റെ പണിയും തരാടീ....  സിസിലി കൊച്ചേ....'

ബാലുവിന്റെ ശബ്ദം: ' ജീവിച്ചു പൊക്കോട്ടെ  പ്രസിഡണ്ടേ'   

തൊട്ടു പുറകില്‍ നിന്നുളള ശബ്ദം കേട്ട് അവറാച്ചന്‍ ഞെട്ടി തിരിഞ്ഞു നോക്കി. തൊട്ടരികെ വന്നു നില്‍ക്കുന്ന ബുളളറ്റ്. ബുളളറ്റ് ഓടിക്കു ബാലുവിന്റെ ചിരി . \
(ബാലു എന്ന ഇറിഗേഷന്‍  എഞ്ചിനീയര്‍ ബാലചന്ദ്രന്‍. സാബു പുറകിലിരിക്കുന്നു. സാബു (42 വയസ്സ്) ടൂറിസ്സ്റ്റ് ഗൈഡാണ്. ബാലചന്ദ്രന്‍ (ബാലു) ഇറിഗേഷന്‍ എഞ്ചിനീയര്‍ ,48 വയസ്സ്. പ്രായം സുമുഖനാണ്. )

ബാലു:  "ഉപദ്രവിക്കണ്ട പ്രസിഡണ്ടേ .ആ കൊച്ചിന്റെ അദ്ധ്വാനം കൊണ്ട്ഒരു കുടുംബം കഞ്ഞി കുടിച്ചു പോവുന്നതാ".


                                               (തിരക്കഥ തുടരും..)

--------------------------------

LAST SEEN- CLIMAX
seen 116 to 120
--------------------------------
സീന്‍ 116 

രാത്രി
സിംഗപ്പൂര്‍,
സ്റ്റാര്‍ ഹോട്ടല്‍ - റൂഫ് ഗാര്‍ഡന്‍.

അവാര്‍ഡ് വിതരണ ചടങ്ങിന് ശേഷമുള്ള വിരുന്നാണ്. തിരക്കില്‍നിന്നു  മാറി നില്‍ക്കുന്ന  അനസും നന്ദനയും ബിനുവും. അനസിന്റെ കൈയില്‍ ഒരു ഗ്ലാസ്സ് മദ്യമുണ്ട്.

അനസ് : ''കൃഷ്ണവേണി പറഞ്ഞതാണ് ശരി. ഉപാധികളില്ലാത്ത സൗഹൃദം. ഞങ്ങള്‍ക്ക് തുടക്കത്തിലേ മാര്യേജ് എന്ന കണ്ടീഷനുണ്ടായിരുന്നു . അതുറപ്പിക്കാനായിരുന്നു  പ്രണയിച്ചത് എന്ന്  പിന്നീ ടാണ് തിരിച്ചറിഞ്ഞത്. അകന്നപ്പോള്‍ സൗഹൃദത്തിന്റെ ഊഷ്മളതയും നഷ്ടപ്പെട്ടു.''

നന്ദന : ''കൃഷ്‌ണേച്ചിക്കും വിഷമമുണ്ട്.''

അനസ് : ''ദൂരംകൊണ്ടും മനസ്സുകൊണ്ടും - ഇന്ന്  ഒരുപാട് അകലെയാണ്.  ഞങ്ങള്‍. മൂന്നാലുകൊല്ലക്കാലം ഒരൊറ്റമനസ്സായി ആകാശത്തിനുകീഴെയുള്ള സര്‍വ്വകാര്യങ്ങളും ചര്‍ച്ച ചെയ്തു യോജിച്ചും വിയോജിച്ചും ജീവിച്ച ഒരുകാലമുണ്ടായിരുന്നു .
വായിച്ച പുസ്തകങ്ങളെക്കുറിച്ചു പറയാനും, പുതിയ ചിന്തകള്‍ പങ്കുവെക്കാനും ഒരേ വേവ് ലംഗ്ത്തിലുള്ള സുഹൃത്തുക്കളുണ്ടെന്നു  അഹങ്കരിച്ചു നടന്ന കാലം. പുതിയ കാഴ്ചകള്‍ കാണുവാന്‍ ഫിലിംഫെസ്റ്റിവലുകള്‍ തേടി പോയത്, സ്വാതി തിരുനാള്‍ സംഗീതോത്സവത്തിന് കുതിരമാളികയിലേക്കും ചെമ്പൈ കച്ചേരി കേള്‍ക്കാന്‍ പാലക്കാട്ടേക്കും തീര്‍ത്ഥയാത്ര പോയത്...ശരീരത്തിനും മനസ്സിനും ഒരുപാട് ഊര്‍ജ്ജം ലഭിച്ച നാളുകളുണ്ടായിരുന്നുവത് . സൗഹൃദം മാത്രമായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഇത്ര അകലില്ലായിരുന്നു .'

അനസ് : ''എന്നും  കൂടെയുണ്ടാവണമെന്നും  ഒരു വിശേഷം ആദ്യമായി പങ്കുവെക്കാനും ഞാന്‍ ഇന്നും  ആഗ്രഹിക്കുന്ന  വ്യക്തി കൃഷ്ണവേണി മാത്രമാണ്.''

കയ്യിലിരുന്ന  ഗ്ലാസ്സിലെ മദ്യം വലിച്ചുകുടിച്ച് ഗ്ലാസ്സ് കാലിയാക്കിയ ശേഷം അനസ്:

''ബിനുവും നന്ദനയും ഒരുമിച്ച് ഒരുപാട് യാത്ര ചെയ്യൂ. സൗഹൃദത്തിന്റെ പുതിയ അകാശങ്ങളിലൂടെ ചിറകുവീശി പറക്കൂ. വേര്‍പിരിയാന്‍ കഴിയാത്ത ഒരു ഘട്ടത്തില്‍വെച്ചുമാത്രം ഒിച്ചുജീവിക്കുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍മതി.'' 

ബിനു :  "ഒന്നിച്ചുള്ള ലൈഫ് അതേക്കുറിച്ച് ഞങ്ങള്‍....'' 

ഇടയില്‍കയറി നന്ദന  : '' ഇവനെന്നോട്, നമുക്ക് - കല്ല്യാണംകഴിക്കാമേന്നെങ്ങാനും പറഞ്ഞാല്‍ 
(ബിനുവിന്റെ കഴുത്ത് കണ്ഠിക്കുന്നതു പോലെ വിരല്‍മുട്ടിച്ച്‌ ) കൊല്ലും ഞാന്‍...'' 

അനസ് ചിരിക്കുന്നു . അപ്പോള്‍ അരികിലേക്കു വന്ന സംഘാടകരില്‍ ഒരാള്‍ അവരെ ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുന്നു .
''വരൂ ഡിന്നര്‍ റെഡി.''

സീന്‍  116 A
രാത്രി
റൂഫ് ഗാര്‍ഡന്‍.
ഡിന്നര്‍ - ബുഫേയാണ്. ഭക്ഷണം പ്ലേറ്റിലെടുത്ത് തീന്‍മേശക്ക് ചുറ്റും വിരിക്കുന്ന അനസും ബിനുവും നന്ദനയും.
ഭക്ഷണം കഴിച്ചുതുടങ്ങും മുമ്പ് 
അനസ് :''കൃഷ്ണവേണി വരുമെന്ന്  ഞാന്‍ പ്രതീക്ഷിച്ചു.''

അതുകേട്ട്  നന്ദന ബിനുവിന്റെ മുഖത്തേക്കു നോക്കുന്നു . അനസ് കൃഷ്ണവേണിയെ കാത്തിരിക്കുന്നുണ്ടെങ്കിലോ എന്ന് കുതിരകുത്തിമലയില്‍ കൃഷ്ണവേണിയോട് അവര്‍ ചോദിച്ചതിനുള്ള സാധൂകരണമായിരുന്നു - അനസിന്റെ ആ വാക്കുകള്‍... . .

inter cut

സീന്‍ 117    .   
രാത്രി
പൂമല . ആലുവ-മൂന്നാര്‍ റോഡ്
വളവുതിരിഞ്ഞ്--റോഡിലൂടെ ലൈറ്റ് തെളിച്ച് പാഞ്ഞുപോകുന്ന വാഹനങ്ങള്‍...

സീന്‍   118  
കൃഷ്ണവേണിയുടെ വീട്
ഇന്റീയര്‍, ഡൈനിംഗ് ഹാള്‍. 
ടേബിളില്‍വെച്ച് പുതിയ ലാപ്‌ടോപ്പില്‍ ഫേസ്ബുക്ക് നോക്കുന്ന കൃഷ്ണവേണി. അനസ് അലിയുടെ ഫേസ്ബുക്ക് ഹോം പേജ് ആണ് സ്‌ക്രീനില്‍ കാണുത്. അനസിന്റെ എഫ്.ബി.യിലെ ഫോട്ടോയിലേക്കു നോക്കിയിരിക്കുന്ന കൃഷ്ണവേണിയുടെ ശബ്ദം.

''അനസ്, നിന്നെ കാണാന്‍ വരാതെ ഞാന്‍ മനഃപൂര്‍വ്വം പിന്‍വാങ്ങിയതാണ്. ഒരു കൂടിക്കാഴ്ചയിലൂടെയും തുറന്നു  പറച്ചിലിലൂടെയും അവസാനിപ്പിക്കാവുന്നതേയുള്ളു നമ്മുടെ വിരഹവും വേദനയും.'

'വര്‍ഷങ്ങളായി ഞാനനുഭവിക്കുന്ന  ഉള്‍വേദനക്ക് അതിന്റേതായ ഒരു സുഖമുണ്ട്. അത് എന്റെ എഴുത്തിന് ഊര്‍ജ്ജമാണ് .  ആ വ്രതത്തിന് ഭംഗം വരുത്തണ്ടാന്ന് കരുതി.''

കൃഷ്ണവേണി അനസിന്റെ ഫോട്ടോ  ആല്‍ബം ക്ലിക്ക് ചെയ്ത് വിവിധ ഫോട്ടോകളില്‍ നോക്കുന്നു .

''എനിക്ക് ഏറ്റവും പ്രിയപ്പെട്ട ' കുട്ടികളാണ് അവാര്‍ഡ് വാങ്ങാന്‍ വന്നിരിക്കുന്നത്. സിംഗപ്പൂരില്‍വെച്ച് അവര്‍ നിന്നെ കാണുമെന്നറിയാം. അനസ്, നിന്നെ  ഒരു നല്ല കൂട്ടുകാരനായി എനിക്ക് തിരികെ കിട്ടണമെന്നുണ്ട്.'

'പഴയതുപോലെ പുസ്തകങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചും യാത്രാനുഭവങ്ങളെപ്പറ്റിയും പുതിയ കാഴ്ചകള്‍ പിന്നെ  രാഷ്ട്രീയവും സാമൂഹ്യവുമായ വിഷയങ്ങളും ചര്‍ച്ച ചെയ്യാനും തര്‍ക്കിക്കാനും വഴക്കിടാനും വേണ്ടിമാത്രം.'

'പരസ്പരം കണ്ടില്ലെങ്കിലും ലോകത്തിന്റെ ഏതു കോണിലായാലും പുതിയ മാധ്യമങ്ങളിലൂടെ ഇന്നു  നമുക്കതിനു കഴിയുമല്ലോ. അനസ്, ഒരു പുനര്‍ വിചിന്തനത്തിന് ജീവിച്ചിരിക്കുമ്പോഴല്ലേ കഴിയുകയുള്ളു.'

'ഒരു ഉപാധിയുമില്ലാതെ - നഷ്ടസൗഹൃദം വീണ്ടെടുക്കാനാകുമെന്ന  പ്രതീക്ഷയിലാണ് ഞാനീ റിക്വസ്റ്റ് അയക്കുന്നത്....'

cut  to 

ലാപ്‌ടോപ്പ് സ്‌ക്രീന്‍ഷോട്ട് 
ഫേസ്ബുക്ക് Friend Request  ന്റെ ബോര്‍ഡറിനടുത്ത് നില്‍ക്കുന്ന mouse arrow.  വേണി മൗസില്‍ ക്ലിക്ക്‌ചെയ്യുന്നു .
friend request send  എന്ന്  സ്‌ക്രീനില്‍ തെളിയുന്നു.


cut back to:-

സീന്‍    119 

രാത്രി
സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ കൺവെന്‍ഷന്‍ സെന്റര്‍
എക്‌സ്റ്റീരിയര്‍
കാര്‍ പാര്‍ക്കിങ്ങ് ഏരിയ

അനസിന്റെ കാറിന്റെ അടുക്കല്‍ നില്‍ക്കുന്ന  ബിനുവും നന്ദനയും. അനസ് കാറിന്റെ ഡോര്‍ തുറന്ന്  അകത്തുവെച്ച കവറില്‍നിന്നും  പൊതിഞ്ഞുവെച്ച ഒരു പാക്കറ്റെടുത്ത് നന്ദനക്കു കൈമാറുന്നു .

അനസ് :''എന്റെ ഗസലുകളുടെ കളക്ഷനാണ്. കോപ്പി കൂടുതലുണ്ട്. നിങ്ങള്‍ക്കും പിന്നെ  ഒരു സെറ്റ് കൃഷ്ണവേണിക്കും.''

നന്ദന : ''തീര്‍ച്ചയായും. ഞങ്ങളെത്തിച്ചോളാം (ചിരിച്ചുകൊണ്ട്)
കൃഷ്‌ണേച്ചിയോട് പറയാന്‍ പ്രത്യേകിച്ചെന്തെങ്കിലും...''

അതിനു മറുപടി പറയുംമുമ്പേ അനസിന്റെ പോക്കറ്റിലിരുന്ന  ഫോണില്‍ മെസ്സേജ് വന്ന  ടോൺ  കേള്‍ക്കുന്നു .
ഐ ഫോണെടുത്ത് ഓപ്പൺ  ചെയ്ത്  തോണ്ടുന്ന  അനസ്.
ഫേസ്ബുക്കില്‍  friend request  വന്ന മെസ്സേജ് ആയിരുന്നുവത്. 

കൃഷ്ണവേണിയുടെ Request  ആണെറിഞ്ഞ് അത് തനിക്ക് പ്രിയമുള്ളവള്‍ തന്നെയാണോ എന്നറിയാന്‍ അനസ്  കൃഷ്ണവേണിയുടെ Profile page open ചെയ്യുന്നു . കുതിരകുത്തിയില്‍ പെരിയാറിന്റെ പശ്ചാത്തലത്തില്‍ കൃഷ്ണവേണി, ബിനുവിന്റെയും നന്ദനയുടെയും കൂടെനില്‍ക്കുന്ന  ഫോട്ടോയായിരുന്നു പ്രൊഫൈല്‍ പേജിലുണ്ടായിരുത്.

അനസിന്റെ മുഖം പ്രകാശിക്കുന്നു . സന്തോഷത്തോടെ അനസ് മൊബൈല്‍ സ്‌ക്രീന്‍ നന്ദനയെയും ദിനുവിനെയും കാണിക്കുന്നു .
''വേണി. അവളുടെ ഫ്രണ്ട് റിക്വസ്റ്റ്.''

നന്ദനയും ബിനുവും ആഹ്ലാദിക്കുന്നു .
ത്രില്ലടിച്ച് നന്ദന : നമ്മളിപ്പോള്‍ പറഞ്ഞതല്ലേ ഉള്ളു.
ബിനു:''നിങ്ങള്‍ അകന്നു  നില്‍ക്കേണ്ടവരല്ലാ എന്നതിന്റെ സൂചനയാണിത്.
നന്ദന : 'accept ചെയ്യൂ സര്‍'. മാഡം സിസ്റ്റത്തിനു മുമ്പിലുണ്ടാകും. ചാറ്റുചെയ്ത് അടുത്ത ഫ്‌ളൈറ്റിന് നമുക്കിങ്ങോട്ട്  വരുത്താം.''

ബിനു: '' എന്നിട്ട്   സിംഗപ്പൂര്‍ മെട്രോയിലൂടെ.... ഒരു അടിച്ചുപൊളീണ്ട്....
cut to

അനസ് ഐഫോണില്‍ കൃഷ്ണവേണിയുടെ friend request accept ചെയ്യുന്ന  ഷോട്ട് .

Cut to

അനസ് വല്ലാതെ റിലാക്‌സാകുന്നു . മുഖം ആഹ്ലാദംകൊണ്ട് വിടരുന്നു .

സീന്‍  120 
രാത്രി
പൂമല
കൃഷ്ണവേണിയുടെ വീട് - പുഴ
ഇന്റീരിയര്‍.
ഡൈനിംഗ് ടേബിളിലെ ലാപ്‌ടോപ്പ് സ്‌ക്രീനില്‍ തെളിഞ്ഞ Anas ali accepted your friend request  എന്ന മെസ്സേജ്. കൃഷ്ണവേണി സന്തോഷത്തോടെ - ഉത്സാഹത്തോടെ - തന്റെ facebook  ഓപ്പൺ  ചെയ്യുന്നു . 

Cut to

face book സ്‌ക്രീന്‍ഷോട്ടില്‍ കൃഷ്ണവേണിയുടെ face book friend list ല്‍ ഉള്‍പ്പെട്ട  അനസിന്റെ ഫോട്ടോ . അനസിന്റെ ഫോട്ടോ ക്ലിക്ക് ചെയ്ത് , വീണ്ടും അവന്റെ Profile Page ലെത്തുന്നു .  അനസിന്റെ പുതിയ പോസ്റ്റുകളിലെ ഒരു വീഡിയോ കൃഷ്ണവേണി ക്ലിക്ക് ചെയ്തു.
അനസിന്റെ ഒരു ഗസല്‍ ആലാപനത്തിന്റെ വീഡിയോ അയിരുന്നു  അത്. പാശ്ചാത്തലത്തില്‍ ഗസല്‍ സംഗീതം.... ആ ഗസല്‍സംഗീതം അവളില്‍ ഓര്‍മ്മച്ചെപ്പുകള്‍ തുറക്കുന്നു . കസേരയില്‍ നിന്നെഴുന്നേറ്റ്  വേണി വാതില്‍ തുറന്നു  വരാന്തയിലേക്കിറങ്ങുന്നു.
Cut to

വരാന്തയിലേക്ക് ഇറങ്ങിവരുന്ന  കൃഷ്ണവേണി. ഗസലിന്റെ ഈണം.     അവളുടെ കാഴ്ചയില്‍ പുഴക്കക്കരെയുള്ള ആലുവ മൂന്നാര്‍  NH  റോഡിലൂടെ ഹെഡ്‌ലൈറ്റ് തെളിച്ച് പാഞ്ഞുപോകുന്ന  വാഹനങ്ങളുടെ ദൃശ്യം.
ഗസല്‍ ഈരടികള്‍ ഉച്ചത്തിലാകുന്നു.

Cut to
Flash Back പഴയ കാലം 


കൃഷ്ണവേണിയുടെ കാഴ്ചയില്‍ സ്വപ്നത്തില്‍ ഓര്‍മ്മകളില്‍ അവരുടെ  പ്രണയകാലം - കോളേജ് ജീവിതകാലം.
പൂമല  പ്രദേശത്തുകൂടെ പോകുന്ന ആലുവ മൂന്നാര്‍ റോഡ്.  പകല്‍വെളിച്ചത്തില്‍ Black &White യി തെളിയുന്നു . 


അനസ് ഓടിക്കുന്ന  ബൈക്കില്‍ പുറകിലിരുന്നു  അവനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന  കൃഷ്ണവേണി. 
Black & white ദൃശ്യങ്ങള്‍ കളറാകുന്നു . കടുംകളര്‍ വസ്ത്രങ്ങളാണ് അനസും കൃഷ്ണവേണിയും അണിഞ്ഞിരിക്കുന്നത്. കാറ്റില്‍ പാറുന്ന  വേണിയുടെ മുടിയിഴകളും ചുരിദാറിന്റെ ഷാളും...
ഗസല്‍ ഈരടികള്‍...

cut to 
ബൈക്കില്‍ ആഹ്ലാദത്തോടെ പോകുന്ന യുവാക്കളായ അനസും കൃഷ്ണവേണിയും. അവരുടെ ഊർജ്ജസ്വലമായ പ്രണയകാലം..
പാഴ്ച്ചാത്തലത്തിൽ  മിതമായി ഉയർന്നു കേട്ട  ഗസല്‍… 
പതുക്കെ ഗസല്‍ സംഗീതം ഉച്ചത്തിലാവുന്നു...

END

------------------------------------------------------------------------------------------------

(സാക്ഷ്യം : 'പൂമല  ദേശം'  എന്ന ഈ കഥയെ  വിപുലീകരിച്ച്  ഒരു തിരക്കഥ സിനിമക്ക് വേണ്ടി എഴുതിയത് ബ്ലോഗിൽ  Draft ആയി  13.02.2017 & 14.02.2017 നു Upload ചെയ്തിട്ടുണ്ട്. Script - Print , എന്റെ ഭാര്യMyna Umaiban (Umaiban PA)  ന്റെ പേരിൽ പേരിൽ Registered Post ആയി അയച്ചിട്ടുണ്ട് . 

തിരക്കഥയുടെ pdf, word file എന്നിവ sunilfaizal@gmail.com, sunilfaisal@gmail.com, mynaumaiban@gmail.com, jugunujoshy@gmail.com  എന്നീ email ലേക്കും അയച്ചിട്ടുണ്ട് .
'പൂമല  ദേശം'  മേൽ കഥ ചുരുക്കി ചെറുകഥയാക്കി ഒരു    മാസികയിലേക്ക് 01.03.2017 ന്  എന്റെ sunilfaizal@gmail.com എന്ന email ൽ നിന്ന് അയച്ചിട്ടുണ്ട് . )
----------------------------------------------------------------------
'പൂമല  ദേശം'  കഥ  വായിച്ച്  അഭിപ്രായം എഴുതൂ

26 comments:

sunilfaizal@gmail.com said...

പൂമല ദേശം

Unknown said...

ഗ്രാമീണ പശ്ചാത്തലത്തിൽ , കോമഡിയോടുകൂടി , കൗമാരക്കാർക്ക് സന്ദേശം നൽകുന്ന ഒരു കുടുംബ ചിത്രത്തിനു പറ്റിയ തിരക്കഥ ഈ കഥയിൽ നിന്നും തയ്യാറാക്കിയത് PRINT OUT ഞാൻ വായിച്ചിട്ടുണ്ട്

Unknown said...

ഗ്രാമീണ പശ്ചാത്തലത്തിൽ , കോമഡിയോടുകൂടി , കൗമാരക്കാർക്ക് സന്ദേശം നൽകുന്ന ഒരു കുടുംബ ചിത്രത്തിനു പറ്റിയ തിരക്കഥ ഈ കഥയിൽ നിന്നും തയ്യാറാക്കിയത് PRINT OUT ഞാൻ വായിച്ചിട്ടുണ്ട്
Jasveer PE, S/o ibrahim , PPL house, Erumad, Konnachal.Post, The Nilgiris, Tamilnadu State,India

Ithal Nadi said...

ഡാഡി എഴുതിയ പൂമല ദേശം കഥയുടെ തിരക്കഥ ഞാൻ വായിച്ചിട്ടുണ്ട്.

Myna said...

തിരക്കഥയുടെ കൈയ്യെഴുത്തു പ്രതി വായിച്ചതാണ്. പ്രിന്റ് രജിസ്ട്രേഡ് തപാലിൽ ലഭിച്ചിട്ടുണ്ട്. ആശംസകൾ

Myna said...

തിരക്കഥയുടെ കൈയ്യെഴുത്തു പ്രതി വായിച്ചതാണ്. പ്രിന്റ് രജിസ്ട്രേഡ് തപാലിൽ ലഭിച്ചിട്ടുണ്ട്. ആശംസകൾ

ജോഷി.കെ.സി. (ജുഗുനു) said...

A skilfully nice story

ജോഷി.കെ.സി. (ജുഗുനു) said...

A skilfully nice story

Anoop Gopinath said...

Good story, Sunil chettan ee story ennodu munpu paranjittundu. So pullide style il ithu paranjathu kondu vayichayhinekkal rasakaramai ngan ee kadhayile kdhapathrangale arinju

sajith kumar said...

കഥ നാന്നായിരിക്കുന്നു . മുൻപ് നീ പറഞ്ഞതിലും ഗംഭീരം . വെള്ളിത്തിരയിൽ കാണുമെന്ന്‌ പ്രതീക്ഷിക്കട്ടെ ....

umeshvallikkunnu said...

തിരക്കഥ ആദ്യം വായിച്ചതോണ്ട് ഇപ്പോ ഇത് കഥയായിട്ട് വായിക്കുമ്പോ.....
ങ്ങളാ സ്ക്രിപ്റ്റ് വേഗം സിനിമയാക്കിക്കോളീ....
പൊളിക്കും.��

Unknown said...

കഥ സുനിലില്‍ നിന്ന് കേട്ടതായിരുന്നു.വളരെ കാലികപ്രസക്തിയുള്ള കഥയും കഥാപാത്രങ്ങളുംആണ് . വായിച്ചപ്പോള്‍ കൂടുതല്‍ മിഴിവ് തോന്നുന്നു .ടെക്നോളജി, സൌഹൃദം, പ്രശസ്തി,ഒക്കെ ദേശത്തെയും ഗ്രാമ മനസ്സുകളെയും എങ്ങനെ ഭീതിപ്പെടുത്തുമെന്നുംന ചേര്‍ത്തുപിടിക്കുമെന്നും കഥ വളരെ മനോഹരമായി വരച്ചിടുന്നുണ്ട് സുനില്‍...എല്ലാ ഭാവുകങ്ങളും.

Satheesh Sahadevan said...

പൂമലദേശം....ഇതിനി നീട്ടിക്കൊണ്ടു പോവണ്ട... നമുക്ക് സിനിമയാ ലക്‌ഷ്യം..തിരക്കഥ നമ്മൾ ചർച്ചചെയ്തതാണല്ലോ

Shajith K Iringath said...

Read the Screenplay .......Waiting for the Play On Screen......Good Story ........ All the Best....

Shajith said...

Read the Screenplay .......Waiting for the Play On Screen......Good Story ........ All the Best....

കാട്ടുകുതിര said...

ahaa... best of luck for your dream... :)

Lijeesh kumar said...

ത്രേസ്യാമ്മയുടെ അവലോസുപൊടി, അച്ചപ്പം, ഉണക്ക സ്രാവുകൊണ്ടുള്ള അച്ചാറ്, കുടമ്പുളിയിട്ട മീന്‍കറി ... സ്വാദുണ്ട് പൂമല ദേശത്തെ കാഴ്ചകൾക്ക്. സിനിമയ്ക്ക് കാത്തിരിക്കുന്നു

Lijeesh kumar said...

ത്രേസ്യാമ്മയുടെ അവലോസുപൊടി, അച്ചപ്പം, ഉണക്ക സ്രാവുകൊണ്ടുള്ള അച്ചാറ്, കുടമ്പുളിയിട്ട മീന്‍കറി ... സ്വാദുണ്ട് പൂമല ദേശത്തെ കാഴ്ചകൾക്ക്. സിനിമയ്ക്ക് കാത്തിരിക്കുന്നു

Unknown said...

നമ്മൾ മുൻപ് ചർച്ചചെയ്ത കാര്യമായി കൊണ്ട് കൂടുതൽ ഒന്നും പറയാനില്ല. ഉടൻ തന്നെ ബാക്കി കാര്യങ്ങൾ ചെയ്യാൻ തുടങ്ങണം...
എന്റെ എല്ലാ പിന്തുണയും സഹായവും തീർച്ചയായും ഉണ്ടാകും.
Ñäjü

Unknown said...

'പൂമല ദേശം ' ഗ്രാമീണ പശ്ചാത്തലത്തിൽ ഉള്ള ഈ കഥ ..ശരിക്കും എന്റെ അയൽ ഗ്രാമമായ പൂമല എന്ന ദേശത്തു നടക്കുന്ന പോലെ തോന്നി ...വെള്ളിത്തിരയിൽ എപ്പോ കാണും ..എത്രയും പെട്ടന്ന് വരട്ടെ ..അതിനായി കാത്തിരിക്കുന്നു .

Shinoy Jacob said...

നല്ല ഉദ്യമം..... നമ്മുടെ ചെറുപ്പക്കാർ ഈ സന്ദേശങ്ങൾ ഉൾക്കൊണ്ടാൽ എത്ര നന്നായിരിക്കും

aniyan said...

ഇടുക്കിയെ എഴുത്തിലൂടെ
വശീകരിച്ചു !
ദൃശ്യഭംഗി ചലച്ചിത്രമാവേണ്ടത്...
സിനിമയ്ക്ക് മുമ്പേ, കഥാസാരം,
രസം പൊട്ടിക്കുന്നത്.....
പക്ഷേ, മറ്റു മാർഗ്ഗമില്ലല്ലോ...
തിരക്കഥ കവർച്ച ചെയ്യപ്പെട്ടേയ്ക്കാം..
ഭാഗ്യം തുണക്കട്ടെ....

Joona said...

പൂമല ദേശം പൊളിച്ചു. തീർച്ചയായും ഇത് വെള്ളിത്തിരയിൽ കൊണ്ടുവരണം....
എല്ലാവിധ ആശംസകളും നേരുന്നു...

Joona said...

പൂമല ദേശം പൊളിച്ചു. തീർച്ചയായും ഇത് വെള്ളിത്തിരയിൽ കൊണ്ടുവരണം....
എല്ലാവിധ ആശംസകളും നേരുന്നു...

Joona said...
This comment has been removed by the author.
Joona said...

പൂമല ദേശം പൊളിച്ചു. തീർച്ചയായും ഇത് വെള്ളിത്തിരയിൽ കൊണ്ടുവരണം....
എല്ലാവിധ ആശംസകളും നേരുന്നു...