സ്വദേശിയും വിദേശിയുമായ കുത്തക കമ്പനിക്കാരുടെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വരുന്ന ഇടങ്ങളിലൊക്കെ വ്യാപാരി വ്യവസായി ഏകോപന സമിതിക്കാരുടെയും, വ്യാപാരി വ്യവസായി സമിതിക്കാരുടെയും സമരപന്തലാണ്. നാട്ടിലെ ബഡാ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും, ഒരു കൊടിയും ഒരു നേതാവും ഉള്ള ഈര്‍ക്കിലി പാര്‍ട്ടികളുടെയും എല്ലാം കൊടികള്‍ പന്തലില്‍ കൂട്ടികെട്ടിയിട്ടുണ്ട്. പതിനെട്ടു കൊല്ലക്കാലമായി പുതിയ സാമ്പത്തിക പരിഷ്കാരം ഭാരതത്തില്‍ തുടങ്ങിയിട്ട്. 1991 നു ശേഷം കര്‍ഷക സമരം, സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ..ഓരോന്നായി വന്നപ്പോള്‍ പരിഹസിച്ചവര്‍... സമരക്കാരെ ശകുനം മുടക്കികളായിട്ടാണ് ഇവര്‍ കണ്ടത്. പിരിവിനു ചെന്നാല്‍ സംഭാവന സംഘടനയിലൂടെ എന്ന് പറഞ്ഞു ഓടിച്ച്ച്ചവര്.. ഇന്ന് കരുത്തുള്ളവര്‍ക്കു നില നില്കാം . അഭിവൃദ്ധി പിടിച്ചു നില്ക്കാന് കെല്പുള്ളവര്ക്ക് മാത്രം ..വിദേശ ഭീമന്മാരുടെ മുന്പില് സ്വദേശ കുത്തകര്ക്കുവരെ അടി പതറുന്നു . അവര്‍ വിദേശ ഭീമന്മാരുമായി കൊളാബ്രേറ്റു ചെയ്യുന്നു. മാറിയ കാലത്ത് ഇപ്പൊ സ്വദേശിയും ഇല്ല. വിദേശിയും ഇല്ല. ഒലിച്ചു പോകുന്നത് ..മാഞ്ഞു ഇല്ലാതാകുന്നത് പട്ടിണി പാവങ്ങള്‍ മാത്രമല്ല എന്ന് വ്യാപാരി സമൂഹം തിരിച്ചറിഞ്ഞപ്പോഴേക്കും വൈകി .
3 comments:
എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരും അവശേഷിചിരുന്നില്ല
അളിയാ താനിത്ര പ്രശസ്തനായ ബ്ലോഗറാണെന്ന് ആ ബ്ലോഗ് അക്കാദമിയിലെ പോസ്റ്റ് കണ്ടപ്പോഴാണ് കേട്ടോ അറിഞ്ഞത്...
അത് കണ്ടതുകൊണ്ടു മാത്രമാണ് തന്റെ ബ്ലോഗ് തപ്പി ഇവിടം വരെ വന്നതും...
ഈ ബ്ലോഗ് വായിച്ചപ്പോള്‍ മനസിലായി...
ബ്ലോഗ് അക്കാദമി പരസ്പരം പുറം ചൊറിയാനുള്ള ഒരു വേദി മാത്രമാണെന്ന്. അവന്മാര് പൊക്കി വിട്ട ഒരുത്തന്റെ പോസ്റ്റ് കണ്ടില്ലേ,
ബ്ലോഗ് അക്കാഡമിയുടെ ലക്ഷ്യം ചവറുകള്‍ സൃഷ്ടിക്കുക എന്നതാണോ?
താന്‍ പോസ്റ്റ് ചെയ്ത ജോഷിയുടെ ചിത്ര ബ്ലോഗ് കണ്ടപ്പോള്‍ സംശയം മാറി, ബ്ലോഗ് അക്കാഡമിയുടെ ലക്ഷ്യം അതു തന്നെ....
ബൂലോഗം ചവറുകളാല്‍ നിറയട്ടെ, അപ്പോഴേ, നല്ല എഴുത്തുകാരെ നാട്ടുകാര്‍ക്ക് മനസിലാകാന്‍ പറ്റുകയുള്ളൂ....
ഇവനൊക്കെ ഗോഡ്ഫാദര്‍മാര്‍ ഉണ്ടായത് ആരുടെ കാലക്കേടിനാണാവോ...
പ്രിയ ഇമ്മിണി നല്ല വല്യ ബ്ലോഗുകാരാ, നിങ്ങളുടെ വിമര്‍ശനം അതിന്റേതായ അര്‍ത്ഥത്തില്‍ ഉള്‍കൊള്ളുന്നു. നന്ദി. ബ്ലോഗ് ശില്പശാലയില് സഹകരിച്ചത് വല്യ ബ്ലോഗ് തമ്പുരാന് ആയതു കൊണ്ടല്ല. നടത്തിപില് എന്റെ ചെറിയ സഹകരണവും ഉണ്ടായി. അത്ര തന്നെ ..നിങ്ങള്‍ പേര് വെളിപ്പെടുത്തി തന്നെ തെറി വിളിക്കൂ..കൊള്ളേണ്ട അടിയും കേള്കേണ്ട വിമര്‍ശനവും ഗുണമേ നല്‍കൂ..
Post a Comment